ഒന്നര ലക്ഷത്തിന്റെ തട്ടിപ്പില്‍ നിന്ന് രക്ഷപ്പെട്ട് റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍; അമേരിക്കയിലെ സഹോദരി ഭര്‍ത്താവിന്റെ ഫോണ്‍ ഹാക്ക് ചെയ്തു- അക്ഷരതെറ്റ് കണ്ടപ്പോള്‍ സംശയം തോന്നി
കോട്ടയം: യുഎസിലുള്ള സഹോദരീ ഭര്‍ത്താവിന്റെ മൊബൈല്‍ ഹാക്ക് ചെയ്ത് റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനില്‍ നിന്നു പണം തട്ടാന്‍ ശ്രമം നടത്തി തട്ടിപ്പ്. തനിക്ക് വന്ന ഇംഗ്ലീഷ് മെസേജില്‍ അക്ഷരത്തെറ്റ് കണ്ടതോടെ കുറുപ്പന്തറ ചിറയില്‍ ജേക്കബ് തോമസിന് സംശയം തോന്നിയതു കൊണ്ടാണ് പണം നഷ്ടമാവാതിരിക്കാന്‍ കാരണം.
സുഹൃത്തിന് അപകടം സംഭവിച്ചെന്നും ശസ്ത്രക്രിയക്കായി ഒന്നര ലക്ഷം രൂപ അടിയന്തരമായി അയക്കണമെന്നും കാണിച്ചാണ് ജേക്കബിന്റെ വാട്‌സ്ആപ്പില്‍ മെസേജ് എത്തിയത്. യുഎസിലുള്ള സഹോദരീഭര്‍ത്താവ് ഞീഴൂര്‍ തത്തംകുളം ഫിലിപ്‌സണിന്റെയും ഭാര്യ ഷിനുവിന്റെയും ഒരുമിച്ചുള്ള ചിത്രം പ്രൊഫൈല്‍ പിക്ചറായിട്ടുള്ള വാട്‌സ്ആപ്പ് അക്കൗണ്ടില്‍ നിന്നായിരുന്നു മെസേജ് ലഭിച്ചത്. എന്നാല്‍ അക്ഷരത്തെറ്റ് കണ്ടതോടെ ജേക്കബ് തോമസിന് സംശയം തോന്നുകയും ഉടന്‍ തന്നെ ഷിനുവിനെ വിളിച്ചതോടെയാണ് മെസേജ് തട്ടിപ്പാണ് എന്ന് വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു.
A retired Air Force officer from Chira, Kuruppanthara, Jacob Thomas, narrowly escaped an online scam after noticing a spelling error in an English message he received on WhatsApp. The message, supposedly from his brother-in-law living in the U.S., claimed that a friend had met with an accident and urgently needed ₹1.5 lakh for surgery.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."