HOME
DETAILS

സഊദിയിൽ മാത്രമല്ല, ആ ലീഗിൽ കളിച്ചാലും ഞാൻ ഒരുപാട് ഗോളുകൾ നേടും: റൊണാൾഡോ

  
November 07, 2025 | 7:06 AM

cristiano ronaldo talks about his goal scoring skills

ഫുട്ബോളിൽ നാല്പതാം വയസ്സിലും പ്രായം പോലും തളർത്താത്ത പോരാട്ടവീര്യമാണ് റൊണാൾഡോ നടത്തിക്കൊണ്ടിരിക്കുന്നത്. നിലവിൽ സഊദി ക്ലബ്ബ് അൽ നസറിന്റെ താരമാണ് റൊണാൾഡോ. റൊണാൾഡോ ഓരോ മത്സരത്തിലും ഗോൾ വേട്ട തുടർന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ തന്റെ ഗോൾ സ്കോറിങിന്റെ കഴിവിനെക്കുറിച്ച് സംസാരിക്കുകയാണ് റൊണാൾഡോ. നിലവിൽ താൻ ഇംഗ്ലീഷ് പ്രിമീയർ ലീഗിൽ കളിക്കുകയാണെങ്കിലും ഇതേ ലെവലിൽ തന്നെ ഗോളുകൾ സ്കോർ ചെയ്യുമെന്നാണ് റൊണാൾഡോ പറഞ്ഞത്. പിയേഴ്സ് മോർഗനുമായുള്ള അഭിമുഖത്തിലാണ് റൊണാൾഡോ ഇക്കാര്യം പറഞ്ഞത്.

"ഓരോ വർഷം കഴിയുന്തോറും ഞാൻ കൂടുതൽ ഗോളുകൾ സ്കോർ ചെയ്യുന്നു. എന്റെ കരിയറിൽ ഒരു മോശം വർഷത്തിൽ മാത്രമാണ് ഞാൻ 25 ഗോളുകൾ നേടിയത്. ഇപ്പോൾ ഒരു മികച്ച ടീമിലോ അല്ലെങ്കിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലോ കളിച്ചാൽ പോലും ഞാൻ ഇതിനേക്കാൾ നന്നായി ഗോൾ സ്കോർ ചെയ്യും. 40 വയസ്സുള്ളപ്പോൾ എനിക്ക് ഒരു മികച്ച ടീം ഉണ്ടായിരുന്നെങ്കിൽ ഞാനും ഇതുപോലെ ഒരുപാട് ഗോളുകൾ സ്കോർ ചെയ്യുമായിരുന്നു. ഞാൻ നേടിയ ഗോളുകളുടെ കണക്കുകൾ ഒരിക്കലും കള്ളം പറയില്ല. സഊദി ലീഗിലാണ് ഞാൻ ഗോളുകൾ നേടുന്നതെന്ന് ആർക്കും പറയാൻ കഴിയില്ല. കാരണം അവർ ഇവിടെ കളിച്ചിട്ടില്ല. 40 ഡിഗ്രി ചൂടിൽ ഓടുന്നത് എങ്ങനെയാണെന്ന് അവർക്ക് അറിയില്ല. എന്നാൽ ഞാനിപ്പോൾ അത് തുടർന്നുകൊണ്ടിരിക്കുകയാണ്. തീർച്ചയായും പോർച്ചുഗീസ് ലീഗിനേക്കാൾ വളരെ മികച്ചതാണ് സഊദി ലീഗ്. ഫ്രഞ്ച് ലീഗിൽ പിഎസ്ജി മാത്രമാണുള്ളത്. ഇംഗ്ലീഷ് പ്രീമിയർ ലീഗും മികച്ചത് തന്നെയാണ്'' റൊണാൾഡോ പറഞ്ഞു. 

അൽ ഫെയ്‌ഹക്കെതിരായ കഴിഞ്ഞ മത്സരത്തിൽ  റൊണാൾഡോ ഇരട്ട ഗോൾ നേടി തിളങ്ങിയിരുന്നു. മത്സരത്തിലെ ഇരട്ട ഗോൾ നേട്ടത്തിന് പിന്നാലെ സഊദി പ്രൊ ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനത്തേക്ക് ഉയർന്നിരിക്കുകയാണ് റൊണാൾഡോ. ഇതുവരെ 82 ലീഗ് ഗോളുകളാണ് റൊണാൾഡോ അൽ നസറിനായി അടിച്ചുകൂട്ടിയിട്ടുള്ളത്.

81 ഗോളുകൾ നേടിയ സെനഗൽ താരം ബാഫെറ്റിംബി ഗോമിസിനെ മറികടന്നാണ് റൊണാൾഡോയുടെ കുതിപ്പ്. യാസർ അൽ ഖഹ്താനി(106), മുഹമ്മദ് അൽ സഹ്‌ലവി(108), അബ്ദുറസാഖ് ഹംദള്ള(150), നാസർ അൽ ഷംറാനി(154) എന്നിവരാണ് റൊണാൾഡോയുടെ മുന്നിലുള്ളത്. 156 ഗോളുകൾ നേടിയ ഒമർ അൽ സോമയാണ് സഊദി പ്രൊ ലീഗിലെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരൻ. 

പുതിയ സീസൺ തുടങ്ങുന്നതിന് മുന്നോടിയായി നടന്ന സഊദി സൂപ്പർ കപ്പ് ഫൈനലിൽ അൽ അൽ അഹ്ലിക്കെതിരെ ഗോൾ നേടിയതോടെ മറ്റൊരു ചരിത്രനേട്ടവും റൊണാൾഡോ സ്വന്തമാക്കിയിരുന്നു. അൽ നസറിനൊപ്പം 100 ഗോളുകൾ എന്ന പുതിയ നേട്ടമാണ് റൊണാൾഡോ കൈവരിച്ചത്. ഇതോടെ ഫുട്ബോളിന്റെ ചരിത്രത്തിൽ നാല് വ്യത്യസ്ത ക്ലബ്ബുകൾക്ക് വേണ്ടിയും ദേശീയ ടീമിന് വേണ്ടിയും 100 ഗോളുകൾ നേടുന്ന ആദ്യ താരമായും റൊണാൾഡോ മാറി.

cristiano Ronaldo continues to show his fighting spirit in football, even at the age of 40. Ronaldo said that even though he is currently playing in the English Premier League, he will still score goals at the same level.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുറത്ത് എന്‍.ഐ.ടിയില്‍ ആത്മഹത്യക്ക് ശ്രമിച്ച മലയാളി വിദ്യാര്‍ഥി മരിച്ചു

National
  •  11 days ago
No Image

ശബരിമല പാതയില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ബസിന്റെ പിന്‍ഭാഗം പൂര്‍ണമായി കത്തിയ നിലയില്‍; യാത്രക്കാര്‍ സുരക്ഷിതര്‍ 

Kerala
  •  11 days ago
No Image

ചെങ്കോട്ട സ്‌ഫോടനം; അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റി സ്ഥാപകന്‍ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 

National
  •  11 days ago
No Image

ഇഡി നോട്ടീസ് രാഷ്ട്രീയ പ്രേരിതം; ഏത് തരം അന്വേഷണത്തിനും സജ്ജം; വിശദീകരണവുമായി കിഫ്ബി

Kerala
  •  11 days ago
No Image

ടേക്ക് ഓഫിന് പിന്നാലെ റഡാറിൽ നിന്ന് കാണാതായി; അമേരിക്കയിൽ പരിശീലന വിമാനം തടാകത്തിൽ ഇടിച്ചിറങ്ങി; പൈലറ്റും പരിശീലകയും മരിച്ചു

International
  •  11 days ago
No Image

അതിജീവിതയുടെ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു; ഇടുക്കിയിലും കാസർകോട്ടും കേസ്

Kerala
  •  11 days ago
No Image

ബലാത്സംഗക്കേസ് പ്രതി ആസാറാം ബാപ്പുവിന്റെ ജാമ്യം റദ്ദാക്കണം; സുപ്രീംകോടതിയില്‍ ഹരജി നല്‍കി അതിജീവിത

National
  •  11 days ago
No Image

കാൽനട യാത്രക്കാരുടെ സുരക്ഷ പ്രധാനം; സീബ്രാ ക്രോസിൽ ചെയ്യേണ്ടത് എന്തെല്ലാം; ഓർമ്മിപ്പിച്ച് കേരള പൊലിസ്

Kerala
  •  11 days ago
No Image

തൃശൂരിൽ ഗർഭിണിയുടെ മരണം: ഭർതൃമാതാവ് അറസ്റ്റിൽ; ഭർത്താവ് നേരത്തേ പിടിയിൽ

Kerala
  •  11 days ago
No Image

ചെന്നൈയില്‍ പ്രളയ മുന്നറിയിപ്പ്; കനത്ത മഴ തുടരുന്നു; സ്‌കൂളുകള്‍ക്കും, കോളജുകള്‍ക്കും അവധി

National
  •  11 days ago