യാത്രക്കാരുടെ ശ്രദ്ധക്ക്; ദുബൈ എയർപോർട്ട് റോഡ് ഞായറാഴ്ച വരെ താൽക്കാലികമായി അടച്ചിടും
ദുബൈ: ദുബൈ ഇന്റർനാഷണൽ എയർപോർട്ട് ടെർമിനൽ 1-ന് എതിർവശത്തുള്ള എയർപോർട്ട് റോഡിൽ നടന്നു വരുന്ന നവീകരണ പ്രവർത്തനങ്ങളെ തുടർന്ന് റോഡ് താൽക്കാലികമായി അടച്ചിടുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
അടച്ചിടുന്ന സമയം:
നവംബർ 8, ശനിയാഴ്ച പുലർച്ചെ 2:30 മുതൽ: ദെയ്‌റയിലേക്കുള്ള ഗതാഗതം.
നവംബർ 9, ഞായറാഴ്ച പുലർച്ചെ 2:30 മുതൽ: അൽ ഖവാനീജിലേക്ക് ഉള്ള ഗതാഗതം.
യാത്രക്കാർ അവരുടെ യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും, സ്ഥാപിച്ചിട്ടുള്ള ട്രാഫിക് ചിഹ്നങ്ങൾ ശ്രദ്ധിക്കുകയും അതനുസരിച്ച് സഞ്ചരിക്കുകയും ചെയ്യണമെന്ന് ആർടിഎ നിർദേശിച്ചു. ണതേസമയം, കൃത്യ സമയത്ത് വിമാനത്താവളത്തിൽ എത്താൻ അൽ ഗർഹൂദ് വഴിയുള്ള ബദൽ വഴികൾ ഉപയോഗിക്കാനും ആർടിഎ നിർദേശിച്ചിട്ടുണ്ട്. ടെർമിനൽ 1-ലെ അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് RTA ഓർമ്മിപ്പിച്ചു.
The Roads and Transport Authority (RTA) has announced a temporary closure of the Airport Road opposite Terminal 1 of Dubai International Airport. The closure is due to ongoing upgradation works, and alternative routes are advised.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."