HOME
DETAILS

മന്ത്രി കെ.എന്‍ ബാലഗോപാലിന്റെ വാഹനം അപകടത്തില്‍പെട്ട സംഭവം; ഇടിച്ച കാറിന്റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തല്‍

  
Web Desk
November 09, 2025 | 7:21 AM

minister-kn-balagopal-car-accident-driver-found-drunk

തിരുവനന്തപുരം: ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട സംഭവത്തില്‍ വാഹനത്തില്‍ ഇടിച്ച കാറിന്റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി പൊലിസ് കണ്ടെത്തല്‍. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി മാത്യു തോമസ്(45) ആണ് വാഹനം ഓടിച്ചിരുന്നത്. ഇയാള്‍ക്കെതിരെ പൊലിസ് കേസെടുത്തു. 

സംഭവത്തിന് പിന്നാലെ വെഞ്ഞാറമൂട് പൊലിസ് സ്ഥലത്തെത്തി ഇടിച്ച വാഹനത്തിന്റെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തിരുന്നു. പ്രതി മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ കണ്ടെത്തി. ഇയാളെ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു. 

ശനിയാഴ്ച്ച രാത്രി 10.15നായിരുന്നു മന്ത്രി ബാലഗോപാലന്റെ വാഹനം അപകടത്തില്‍പെട്ടത്. വെഞ്ഞാറമൂട് വാമനപുരത്ത് വച്ചാണ് അപകടമുണ്ടായത്. കൊട്ടാരക്കര ഭാഗത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു മന്ത്രി. അപകടമുണ്ടായെങ്കിലും മന്ത്രിയും കൂടെയുണ്ടായിരുന്നവരും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മന്ത്രി തുടര്‍ന്ന് ജി. സ്റ്റീഫന്‍ എം.എല്‍.എയുടെ കാറിലാണ് മന്ത്രി യാത്ര തുടര്‍ന്നത്. 

English Summary: Kerala Finance Minister K. N. Balagopal’s vehicle was involved in an accident on Saturday night near Vamanapuram, Venjaramoodu. Police investigations revealed that the driver of the car that collided with the minister’s vehicle was under the influence of alcohol. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനം റദ്ദാക്കുമോ? കിടക്കയുമായി ബെംഗളൂരു വിമാനത്താവളത്തിലെത്തി യാത്രക്കാരൻ

National
  •  3 days ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് സംശയത്തിന്റെ ആനുകൂല്യം; വിധി പകർപ്പ് പുറത്ത്

Kerala
  •  3 days ago
No Image

ഭർത്താവ് മൊഴിമാറ്റി; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കോടതി വെറുതെ വിട്ടു

Kerala
  •  3 days ago
No Image

കേരളം കാത്തിരുന്ന രാഷ്ട്രീയ പോരാട്ടത്തിന്റെ ഫലം; നാളെയറിയാം ജനവിധി

Kerala
  •  3 days ago
No Image

കോടതി വിധി പ്രതീക്ഷയ്ക്ക് വകനൽകുന്നത്: നേതാക്കൾ

organization
  •  3 days ago
No Image

വന്ദേഭാരത് ട്രെയിനുകൾ കൂടുതൽ ആഢംബരമാക്കാൻ ഇന്ത്യൻ റെയിൽവേ; 14,000 കോടി രൂപയുടെ നിക്ഷേപം

National
  •  3 days ago
No Image

പ്രണയമായാലും ലൈംഗിക ബന്ധത്തിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കുന്ന സമ്മതം സാധുവല്ല; പോക്‌സോ കേസില്‍ പ്രതി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി 

National
  •  3 days ago
No Image

തെരഞ്ഞെടുപ്പ് വിജയാഘോഷം: മുൻകൂർ അനുമതി നിർബന്ധം, ക്രമസമാധാന ലംഘനം പാടില്ല; നിർദേശങ്ങൾ പുറത്തിറക്കി മലപ്പുറം എസ്പി

Kerala
  •  3 days ago
No Image

കേന്ദ്ര വിവരാവകാശ കമ്മീഷണറായി മലയാളിയായ പിആർ രമേശിനെ നിയമിച്ചു

Kerala
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: കോഴിക്കോട് റൂറലിൽ ആഹ്ലാദ പ്രകടനങ്ങൾക്ക് കർശന നിയന്ത്രണം; നിർദ്ദേശങ്ങളുമായി ജില്ലാ പൊലിസ് മേധാവി 

Kerala
  •  3 days ago