HOME
DETAILS

മൂന്ന് ജനറേറ്ററുകള്‍ക്ക് അറ്റകുറ്റപ്പണി; ഇടുക്കി വൈദ്യുതിനിലയം നാളെ മുതല്‍ ഒരു മാസത്തേക്ക് അടച്ചിടും

  
November 10, 2025 | 5:01 AM

idukki hydropower plant temporary shutdown for maintenance

ഇടുക്കി: നിര്‍മാണ ശേഷമുളള അറ്റകുറ്റപ്പണികള്‍ക്കായി ഇടുക്കി വൈദ്യുതിനിലയം നാളെ മുതല്‍ ഒരു മാസം അടച്ചിടുന്നതാണ്. മൂന്ന് ജനറേറ്ററുകളുടെ അറ്റകുറ്റപ്പണിക്കായാണ് മൂലമറ്റം പവര്‍ഹൗസ് താത്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുന്നത്. ഇതോടെ, സംസ്ഥാനത്ത് ഒരു മാസം 24 കോടി യൂണിറ്റ് വൈദ്യുതിയുടെ കുറവുണ്ടാകുന്നതാണ്.

നവംബര്‍ 11 മുതല്‍ ഡിസംബര്‍ പത്തുവരെയുളള നീണ്ട കാലയളവിലാണ് പവര്‍ഹൗസ് താത്ക്കാലികമായി അടച്ചിടുക. ആകെയുളളത് ആറ് ജനറേറ്ററും. മൂന്ന് ജനറേറ്ററുകള്‍ക്കാണ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തേണ്ടതുള്ളത്. അടയ്ക്കുന്നതോടെ ഭാഗികമായെങ്കിലും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന്റെ സാധ്യത കെഎസ്ഇബി പരിശോധിക്കുന്നുണ്ട്.

എങ്കിലും പ്രതിദിന ഉത്പാദനമായ 780 മെഗാവാട്ടെന്നത് 390 മെഗാവാട്ടിലേക്ക് ചുരുങ്ങുന്നതാണ്. രണ്ട് ജനറേറ്ററുകളിലേക്ക് വെളളമെത്തിക്കുന്ന പ്രധാന ഇന്‍ലെറ്റ് വാള്‍വിന്റെ സീലുകള്‍ തേഞ്ഞുപോയിട്ടുമുണ്ട്. ഇത് മാറ്റലാണ് പ്രധാനം. ഇവയ്‌ക്കൊപ്പമാണ് നാലാമത്തെ ജനറേറ്ററെന്നതിനാല്‍ അതിന്റെ പ്രവര്‍ത്തനവും നിര്‍ത്തുന്നതാണ്.

സാധാരണ ജൂലൈ മുതല്‍ ഡിസംബര്‍ വരെ മഴ കുറവുളള സമയത്ത് ഓരോ ജനറേറ്ററുകള്‍ക്ക് അറ്റകുറ്റപ്പണി നടത്തുകയാണ് രീതി. എന്നാല്‍ ഇക്കുറി കനത്ത മഴ കിട്ടിയിട്ടുണ്ട്. വൈദ്യുതോത്പാദനവും കൂടിയിട്ടുണ്ട്. ഇതോടെയാണ് പരിഹാരം വൈകിയതും മൂന്നും ഒരുമിച്ച് പ്രവര്‍ത്തനം നിര്‍ത്തേണ്ടി വരുന്നതും. ഉത്പാദനം കൂടിയ മാസങ്ങളില്‍ പഞ്ചാബ്, ഡല്‍ഹി, തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ബാര്‍ട്ടര്‍ സംവിധാനത്തില്‍ വൈദ്യുതി നല്‍കിയിരുന്നു.

ഇത് അഞ്ച് ശതമാനം അധിക വൈദ്യുതിയോടെ അടച്ചിടല്‍ കാലയളവില്‍ തിരികെക്കിട്ടുമെന്നതിനാല്‍ വൈദ്യുതി ക്ഷാമത്തിന് സാധ്യതയുമില്ല. എന്നാല്‍ മലങ്കര ജലാശയത്തിലേക്ക് വെളളമെത്തില്ലെന്ന കാരണത്താല്‍ നിരവധി കുടിവെളള പദ്ധതികള്‍ പ്രതിസന്ധിയിലാകുമെന്ന ആശങ്കയാണുള്ളത്. എന്നാല്‍ വലിയ രീതിയില്‍ ജലനിരപ്പ് താഴാന്‍ സാധ്യതയില്ലെന്നും കുടിവെളള ക്ഷാമം ഉണ്ടാകില്ലെന്നുമാണ് വിലയിരുത്തല്‍. നിലവില്‍ ഇടവിട്ട മഴ കിട്ടുന്നത് അനുകൂല ഘടകമെന്നും അധികൃതര്‍ പറയുന്നു.

 

The Idukki Hydroelectric Power Station will be shut down for a month starting November 11 for post-construction maintenance work. The Moolamattom powerhouse will temporarily halt operations to repair three of its six generators.During this period, Kerala will face a shortage of about 240 million units of electricity. Power generation capacity will drop from 780 MW to 390 MW.The main reason for the shutdown is the replacement of worn-out seals in the inlet valves that supply water to two generators. Since the fourth generator is connected to the same system, it will also remain inactive. The KSEB (Kerala State Electricity Board) is exploring the possibility of partial power generation during the maintenance period.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തില്‍ മോശം കാലാവസ്ഥ; വിമാനങ്ങള്‍ വൈകുമെന്ന് മുന്നറിയിപ്പ്  | Kuwait Travel Alert

Kuwait
  •  2 days ago
No Image

നാണക്കേട്! പാക് നാഷണൽ ഗെയിംസ് ഫുട്‌ബോൾ സെമിയിൽ കൂട്ടത്തല്ല്; ഗ്രൗണ്ട് 'റെസ്ലിങ് റിങ്' ആയി, 12 പേർക്ക് സസ്‌പെൻഷൻ, റഫറിക്ക് മർദ്ദനം

International
  •  2 days ago
No Image

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ എന്നെന്നേക്കുമായി നശിപ്പിക്കണമെന്നും ഫൊറന്‍സിക് ലാബിലേയ്ക്ക് അയക്കണമെന്നും കോടതി ഉത്തരവ്

Kerala
  •  2 days ago
No Image

എ.കെ.ജി സെന്ററും എ.കെ.ജി പഠനഗവേഷണ കേന്ദ്രവും നിലനില്‍ക്കുന്ന വാര്‍ഡുകളില്‍ എല്‍.ഡി.എഫിന് തോല്‍വി

Kerala
  •  2 days ago
No Image

തന്ത്രപ്രധാനമായ കുപിയാൻസ്ക് തിരിച്ചുപിടിച്ച് യുക്രെയ്ൻ; സെലൻസ്കി സൈനികർക്കൊപ്പം, സമാധാനശ്രമങ്ങൾക്ക് വേഗം കൂട്ടാൻ നീക്കം

International
  •  2 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഉറ്റസുഹൃത്ത് ഫെനി നൈനാന് തോല്‍വി; മത്സരിച്ചത് അടൂര്‍ നഗരസഭയില്‍

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

Kerala
  •  2 days ago
No Image

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്‌ലിയക്ക് മിന്നും ജയം

Kerala
  •  2 days ago
No Image

14-കാരൻ്റെ വെടിക്കെട്ട് ബാറ്റിങ്, പറക്കും ക്യാച്ച്! വൈഭവ് സൂര്യവംശി ഞെട്ടിച്ചു; അണ്ടർ-19 ഏഷ്യാകപ്പിൽ ഇന്ത്യയ്ക്ക് 234 റൺസിന്റെ വമ്പൻ ജയം

Cricket
  •  2 days ago
No Image

പമ്പയില്‍ മരിച്ച ജയില്‍ ഉദ്യോഗസ്ഥന്റെ കൈകള്‍ വച്ചു പിടിപ്പിച്ച ഗോകുലപ്രിയന്‍ ആശുപത്രി വിട്ടു

Kerala
  •  2 days ago