സാംസ്കാരിക സഹകരണം ശക്തിപ്പെടുത്തും; കൂടിക്കാഴ്ച നടത്തി ഇന്ത്യ - സഊദി സാംസ്കാരിക മന്ത്രിമാർ
റിയാദ്: സഊദി സാംസ്കാരിക മന്ത്രി പ്രിൻസ് ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ, ഇന്ത്യൻ സാംസ്കാരിക-ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച റിയാദിൽ വച്ചയിരുന്നു കൂടിക്കാഴ്ച.
യുഎൻ ടൂറിസം ജനറൽ അസംബ്ലിയുടെ 26-ാമത് സമ്മേളനത്തിന് ഇടയിലായിരുന്നു കൂടിക്കാഴ്ച. വിവിധ മേഖലകളിലെ സാംസ്കാരിക സഹകരണം എങ്ങനെ കൂടുതൽ ശക്തിപ്പെടുത്താമെന്ന് ഇരുവരും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
ശ്രീലങ്ക, മാലിദ്വീപ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ ടൂറിസം മന്ത്രിമാരുമായും ശെഖാവത്ത് ഈ സമ്മേളനത്തിൽ വെച്ച് ചർച്ചകൾ നടത്തി.
ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായി ഇന്ത്യ ടൂറിസം സഹകരണവും സാംസ്കാരിക പങ്കാളിത്തവും വിപുലീകരിക്കുന്നത് തുടരുമെന്നും അദ്ദേഹം 'എക്സി'ൽ കുറിച്ചു.
കൂടാതെ, യുഎൻ സമ്മേളനത്തിൽ പങ്കെടുത്ത മന്ത്രിമാർക്കായി സഊദി ടൂറിസം മന്ത്രി അഹമ്മദ് അൽ-ഖത്തീബ് ഒരുക്കിയ അത്താഴ വിരുന്നിലും ഷെഖാവത്ത് പങ്കെടുത്തു.
ആഗോള ടൂറിസം സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനായുള്ള ചർച്ചകളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും, ഊഷ്മളമായ ആതിഥേയത്വത്തിന് നന്ദിയുണ്ടെന്നും ഷെഖാവത്ത് വ്യക്തമാക്കി.
Saudi Culture Minister Prince Bader bin Abdullah bin Farhan met with Indian Minister of Culture and Tourism Gajendra Singh Shekhawat in Riyadh on Sunday, discussing ways to strengthen cultural cooperation and exchange between the two nations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."