HOME
DETAILS

'12 മണിക്കൂറിൽ കൂടുതൽ ജോലി സ്ഥലത്ത് തങ്ങരുത്'; തൊഴിലാളികളുടെ അവകാശങ്ങൾ വ്യക്തമാക്കി സഊദി

  
Web Desk
November 10, 2025 | 12:40 PM

saudi arabia clarifies labor rights with 12 hour workplace limit

റിയാദ്: സഊദിയിലെ തൊഴിലാളികൾക്ക് പൂർണ്ണ വിശ്രമത്തിനുള്ള അവകാശവും ന്യായമായ ജോലി സമയവും ഉറപ്പാക്കി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം (MHRSD). രാജ്യത്തെ തൊഴിലാളികളുടെ മാനുഷികമായ തൊഴിൽ സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിനും ആരോഗ്യകരമായ തൊഴിൽ സന്തുലിതാവസ്ഥ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് അധികൃതരുടെ നടപടി.

പ്രധാന നിയമ വ്യവസ്ഥകൾ

തൊഴിലുടമകളും ജീവനക്കാരും നിർബന്ധമായും പാലിക്കേണ്ട പ്രധാന തൊഴിൽ നിയമങ്ങൾ 

  • അധിക ജോലിക്ക് വിലക്ക്: ആഴ്ചയിലെ അവധി ദിനത്തിൽ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നതിന് തൊഴിലുടമകൾക്ക് വിലക്കുണ്ട്.  
  • പരമാവധി സമയം 12 മണിക്കൂർ: ഒരു ജീവനക്കാരൻ ഒരു ദിവസം 12 മണിക്കൂറിൽ കൂടുതൽ ജോലിസ്ഥലത്ത് തങ്ങാൻ പാടില്ല. (വിശ്രമ സമയമടക്കം)
  • തുടർച്ചയായ ജോലിക്ക് നിയന്ത്രണം: തൊഴിലാളികൾ തുടർച്ചയായി അഞ്ച് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യരുത്.
  • വിശ്രമ ഇടവേള: തുടർച്ചയായ അഞ്ച് മണിക്കൂർ ജോലിക്ക് ശേഷം പ്രാർത്ഥന, ഭക്ഷണം, അല്ലെങ്കിൽ വിശ്രമം എന്നിവയ്ക്കായി കുറഞ്ഞത് 30 മിനിറ്റ് ഇടവേള നിർബന്ധമാണ്.

ആഴ്ചതോറുമുള്ള അവധി

പ്രതിവാര വിശ്രമം: എല്ലാ ആഴ്ചയും തൊഴിലാളികൾക്ക് 24 മണിക്കൂർ പൂർണ്ണമായ വിശ്രമ ദിനം നിർബന്ധമാണ്.

അവധി ദിനം: സാധാരണയായി സഊദി അറേബ്യയിൽ വെള്ളിയാഴ്ചയാണ് പ്രതിവാര അവധി ദിനം.

അവധി മാറ്റാനുള്ള അനുമതി: തൊഴിൽദാതാക്കൾക്ക് ലേബർ ഓഫീസിനെ അറിയിച്ചുകൊണ്ട്, ജീവനക്കാർക്ക് ഈ വിശ്രമ ദിനം മറ്റൊരു ദിവസത്തേക്ക് മാറ്റാവുന്നതാണ്.

നിയന്ത്രണങ്ങൾ എല്ലാ മേഖലകളിലേയും മാനുഷികമായ തൊഴിൽ സാഹചര്യങ്ങൾ ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികളുടെ അവകാശങ്ങൾ ലംഘിക്കുന്ന തൊഴിലുടമകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

saudi arabia emphasizes workers’ rights by announcing that employees should not stay at the workplace for more than 12 hours a day. the move aims to protect labor rights and promote fair working conditions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈദരാബാദില്‍ വന്‍ ലഹരിവേട്ട: സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ യുവതി ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍

National
  •  11 hours ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; നാളെ മുതല്‍ ട്രെയിന്‍ ടിക്കറ്റ് നിരക്കില്‍ മാറ്റം

Kerala
  •  11 hours ago
No Image

ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ ബജ്‌റംഗ്ദൾ അക്രമം; സ്കൂളും കടകളും അടിച്ചുതകർത്തു

National
  •  12 hours ago
No Image

'വോട്ട് ചെയ്യൂ, എസ്.യുവി നേടൂ, തായ്ലന്‍ഡ് യാത്ര നടത്തൂ, സ്വര്‍ണം നേടൂ' പൂനെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വാഗ്ദാനപ്പെരുമഴ

National
  •  12 hours ago
No Image

മധ്യവയസ്‌കനെ വഴിയിൽ തടഞ്ഞുനിർത്തി എടിഎം കാർഡ് തട്ടിയെടുത്തു: ഒരു ലക്ഷം രൂപ കവർന്ന മൂന്നംഗ സംഘം പിടിയിൽ

Kerala
  •  12 hours ago
No Image

വാളയാര്‍ ആള്‍ക്കൂട്ടക്കൊല: ഒരാള്‍കൂടി അറസ്റ്റില്‍

Kerala
  •  12 hours ago
No Image

കുടുംബ വഴക്കിനിടെ വെടിവെപ്പ്: യുവാവിന് പരുക്കേറ്റു, സഹോദരി ഭർത്താവിനെതിരെ കേസ്

Kerala
  •  13 hours ago
No Image

എനർജി ഡ്രിങ്കുകൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി കുവൈത്ത്; വിദ്യാലയങ്ങളിലെ ഉപയോ​​ഗത്തിന് പൂർണ്ണ നിരോധനം

Kuwait
  •  13 hours ago
No Image

ശ്രീലേഖ പുറത്ത്;  ബി.ജെ.പിയുടെ തിരുവനന്തപുരം മേയര്‍ സ്ഥാനാര്‍ഥി വി.വി രാജേഷ്  

Kerala
  •  14 hours ago
No Image

റീൽ ചിത്രീകരിക്കാൻ റെഡ് ലൈറ്റ് കാട്ടി ട്രെയിൻ നിർത്തിച്ചു; കണ്ണൂരിൽ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ പിടിയിൽ

Kerala
  •  14 hours ago