HOME
DETAILS

പി.എം ശ്രീ നടപ്പിലാക്കില്ല; ഒടുവില്‍ കേന്ദ്രത്തിന് കത്തയച്ച് സര്‍ക്കാര്‍

  
Web Desk
November 12, 2025 | 11:22 AM

kerala-withdraws-from-pm-shri-scheme-letter-sent-to-centre

തിരുവനന്തപുരം: പി.എം ശീ പദ്ധതിയില്‍ ഭാഗമാകില്ലെന്ന് അറിയിച്ച് കേരളം. കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചു. പദ്ധതിയെക്കുറിച്ച് പഠിക്കാനായി മന്ത്രിസഭാ ഉപസമിതിയെ നിയമിക്കാന്‍ തീരുമാനിച്ചുവെന്നും സമിതിയുടെ റിപ്പോര്‍ട്ട് വരുന്നതുവരെ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കാന്‍ കഴിയില്ലെന്നും കാട്ടിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് കത്ത് നല്‍കിയത്. 

പി. എം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച ധാരണാപത്രം മരവിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി കേന്ദ്രത്തെ അറിയിച്ചിരുന്നു.

പി.എം ശ്രീ മരവിപ്പിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തിട്ടും കേന്ദ്രത്തിന് ഇതുസംബന്ധിച്ച് കത്തയത്താന്‍ വൈകുന്നതില്‍ സി.പി.ഐ ശക്തമായ എതിര്‍പ്പ് അറിയിച്ചിരുന്നു. മന്ത്രിസഭാ ഉപസമിതിക്ക് രൂപം നല്‍കിയെങ്കിലും ഉപസമിതിയുടെ തുടര്‍നീക്കങ്ങള്‍ വൈകുന്നതിലും സി.പി.ഐക്ക് അമര്‍ഷമുണ്ട്. പി.എം ശ്രീയില്‍ നിന്ന് പിന്‍വാങ്ങാന്‍ കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഔദ്യോഗികമായി തീരുമാനിച്ചത്. സി.പി.എം- സി.പി.ഐ ഉഭയകക്ഷി ചര്‍ച്ചയിലെ രാഷ്ട്രീയ തീരുമാനപ്രകാരമായിരുന്നു നടപടി. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പ്രഖ്യാപിച്ചെങ്കിലും നടപടി നീളുകയാണ് ഉണ്ടായത്.

 

 

The Kerala government has officially informed the central government that it will not implement the PM SHRI (Prime Minister Schools for Rising India) scheme in the state. In a letter sent by the General Education Department Secretary to the Union Education Ministry, Kerala requested to cancel the agreement signed earlier under the scheme. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹരിപ്പാട് സ്വദേശി സലാലയില്‍ അന്തരിച്ചു

oman
  •  2 hours ago
No Image

പഞ്ചായത്ത് മെമ്പറായാല്‍ 7000 രൂപ, അപ്പോ പ്രസിഡന്റിനും മേയര്‍ക്കുമോ? പ്രതിഫലം ഇങ്ങനെ..

Kerala
  •  2 hours ago
No Image

ഇടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തമാകുന്നു; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 hours ago
No Image

വീണ്ടും ഓപ്പണറാകാൻ ഒരുങ്ങി സഞ്ജു; സൗത്ത് ആഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ ​ഗില്ലിന് വിശ്രമം അനുവദിച്ചേക്കും

Cricket
  •  3 hours ago
No Image

മദീനയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ച് ഇത്തിഹാദ് എയർവേയ്സ്

uae
  •  4 hours ago
No Image

തല ഭിത്തിയില്‍ ഇടിച്ചു, മുഖം അടിച്ചുപൊട്ടിച്ചു; കോട്ടയത്ത് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവ്

Kerala
  •  4 hours ago
No Image

ഭിന്നശേഷിക്കാരിയായ മകളെ വെള്ളത്തില്‍ മുക്കിക്കൊന്ന ശേഷം മാതാവ് ആത്മഹത്യ ചെയ്തു

Kerala
  •  4 hours ago
No Image

സൗദിയില്‍ മഴ തേടിയുള്ള നിസ്‌കാര സമയം നിശ്ചയിച്ചു

Saudi-arabia
  •  4 hours ago
No Image

'ഇയാൾ അല്ലെങ്കിൽ പിന്നെ പ്രേതമാണോ ഞങ്ങളുടെ മക്കളെ കൊന്നത്?'; നിതാരി കൂട്ടക്കൊലക്കേസിലെ സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത് ഇരകളുടെ കുടുംബങ്ങൾ

National
  •  4 hours ago
No Image

'ഇന്ത്യന്‍ വാര്‍ത്താ ചാനലുകള്‍ ലോകത്തിലെ ഏറ്റവും മോശപ്പെട്ടവയില്‍' രൂക്ഷ വിമര്‍ശനമുയര്‍ത്തി ദ ഹിന്ദു മുന്‍ എഡിറ്റര്‍ എന്‍. റാം

National
  •  5 hours ago