ഹർമൻപ്രീത് കൗർ 350 നോട്ട് ഔട്ട്; ചരിത്രമെഴുതി ഇന്ത്യൻ ക്യാപ്റ്റൻ
വിശാഖപട്ടണം: ഇന്ത്യ-ശ്രീലങ്ക അഞ്ചു ടി-20 മത്സരങ്ങളുടെ പരമ്പരക്ക് തുടക്കമായി. ഐസിസി വനിത ഏകദിന ലോകകപ്പ് നേടിയതിന് ശേഷമുള്ള ഇന്ത്യൻ വനിത ടീമിന്റെ ആദ്യ പരമ്പരയാണിത്. വിശാഖപട്ടണത്ത് നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിങ്ങിനയച്ചു.
Ready for the 5️⃣-match #INDvSL T20I series 👌
— BCCI Women (@BCCIWomen) December 21, 2025
All the best #TeamIndia 🙌
Updates ▶️ https://t.co/T8EskKzzzW@IDFCFIRSTBank pic.twitter.com/ius6WTOpeV
മത്സരത്തിൽ കളത്തിൽ ഇറങ്ങിയതോടെ ഒരു ചരിത്രനേട്ടമാണ് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ സ്വന്തമാക്കിയത്. ഇന്ത്യക്കൊപ്പമുള്ള ഹർമൻപ്രീതിന്റെ 350 മത്സരമാണ് ഇത്. ഇന്ത്യക്കായി 181 ടി-20യും, 161 ഏകദിനവും, ആറ് ടെസ്റ്റ് മത്സരങ്ങളിലുമാണ് ഹർമൻപ്രീത് കളത്തിൽ ഇറങ്ങിയത്. ഇന്റർനാഷണൽ ക്രിക്കറ്റിൽ 350 മത്സരങ്ങൾ കളിക്കുന്ന രണ്ടാമത്തെ വനിത താരമാണ് ഹർമൻപ്രീത്. 355 മത്സരങ്ങൾ പൂർത്തിയാക്കിയ സൂസി ബേറ്റ്സ് മാത്രമാണ് ഹർമന്റെ മുന്നിലുള്ളത്.
അതേസമയം ഈ പരമ്പരയിലെ മൂന്ന് മത്സരങ്ങൾ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ വിശാഖപട്ടണത്ത് ആണ് നടക്കുന്നത്. ഡിസംബർ 26, 28, 30 എന്നീ തീയതികളിലാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടക്കുക.
അവസാനമായി 2023 നവംബറിലാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഒരു ഇന്റർനാഷണൽ മത്സരം നടക്കുന്നത്. ഇന്ത്യയും ഓസ്‌ട്രേലിയയും ആയിരുന്നു ആ മത്സരത്തിൽ ഏറ്റുമുട്ടിയിരുന്നത്. മത്സരത്തിൽ ഇന്ത്യ ഓസ്‌ട്രേലിയയെ 44 റൺസിന് പരാജയപ്പെടുത്തിയിരുന്നു. ലോകകപ്പ് ക്രിക്കറ്റിന് മുമ്പുള്ള പരിശീലന മത്സരങ്ങളും ഇവിടെ നടന്നിട്ടുണ്ട്. ലോക ജേതാക്കളുടെ വരവ് കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ വലിയ ആവേശമാവും സൃഷ്ടിക്കുക.
India and Sri Lanka are set to begin a five-match T20I series. This is the first series for the Indian women's team after winning the ICC Women's ODI World Cup. India won the toss and put their opponents in to bat in the match to be held in Visakhapatnam. Indian captain Harmanpreet Kaur has made history by entering the field in the match. This is Harmanpreet's 350th match for India. Harmanpreet has played 181 T20Is, 161 ODIs and six Tests for India.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."