HOME
DETAILS

വീണ്ടും ഐതിഹാസിക നേട്ടം; ടി-20യിൽ പുതു ചരിത്രം കുറിച്ച് സ്‌മൃതി മന്ദാന

  
December 21, 2025 | 4:26 PM

Smriti Mandhana has created history in T20 cricket

ടി-20 ക്രിക്കറ്റിൽ ചരിത്രം കുറിച്ച് ഇന്ത്യൻ താരം സ്‌മൃതി മന്ദാന. ഇന്റർനാഷണൽ ടി-20യിൽ 4000 റൺസ് പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ വനിത ക്രിക്കറ്ററായാണ് സ്‌മൃതി റെക്കോർഡിട്ടത്. ശ്രീലങ്കക്കെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിലാണ് താരം ഈ റെക്കോർഡ് സ്വന്തമാക്കിയത്. മത്സരത്തിൽ 25 പന്തിൽ 25 റൺസ് നേടിയാണ് സ്‌മൃതി മടങ്ങിയത്.

വിശാഖപട്ടണത്ത് നടക്കുന്ന മത്സരത്തിൽ 18 റൺസ് നേടിയപ്പോൾ തന്നെ സ്‌മൃതി ഈ നേട്ടത്തിലേക്ക് കാലെടുത്തുവെച്ചു. ഇന്റർനാഷണൽ ടി-20യിൽ 4000 റൺസ് നേടുന്ന രണ്ടാമത്തെ താരമാണ് സ്‌മൃതി. ന്യൂസിലാൻഡിന്റെ സൂസി ബേറ്റ്സ് ആണ് ഈ നേട്ടത്തിലെത്തിയ ആദ്യ വനിത താരം. 4716 റൺസാണ് കിവീസ് താരം ഇതുവരെ നേടിയിട്ടുള്ളത്. 

 

ഇന്ത്യക്കായി ടി-20യിൽ 2013ൽ അരങ്ങേറ്റം കുറിച്ച സ്‌മൃതി ഇതുവരെ 153 മത്സരങ്ങളിൽ നിന്നും 4007 റൺസാണ് നേടിയിട്ടുള്ളത്. ഒരു സെഞ്ച്വറിയും 31 അർദ്ധ സെഞ്ച്വറിയും സ്‌മൃതി കുട്ടിക്രിക്കറ്റിൽ നേടിയിട്ടുണ്ട്.

അതേസമയം മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 121 റൺസാണ് നേടിയത്.  43 പന്തിൽ 39 റൺസ് നേടിയ വിഷ്മി ഗുണരത്‌നെയാണ് ലങ്കൻ നിരയിലെ ടോപ് സ്‌കോറർ. ഇന്ത്യക്കായി ക്രാന്തി ഗൗഡ്, ദീപ്തി ശർമ്മ, നല്ലപുരെഡ്ഡി ചരണി എന്നിവർ ഓരോ വീതം വിക്കറ്റുകൾ നേടി. 

Indian player Smriti Mandhana has created history in T20 cricket. Smriti has set a record by becoming the first Indian woman cricketer to complete 4000 runs in international T20s. The player achieved this record in the first match of the T20 series against Sri Lanka. Smriti returned to the match by scoring 25 runs in 25 balls.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊറോട്ടയ്ക്ക് ചൂടില്ലെന്ന് പരാതി; കോഴിക്കോട് ഹോട്ടല്‍ അടിച്ചുതകര്‍ത്തു, ഉടമയ്ക്ക് മര്‍ദ്ദനം

Kerala
  •  15 days ago
No Image

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്; ശമ്പളം മലബാറിൽ, സേവനം തിരുവനന്തപുരത്ത്

Kerala
  •  15 days ago
No Image

റമദാൻ: ദുബൈയിൽ മെട്രോ, ബസ്, പാർക്കിംഗ് സമയക്രമം പരിഷ്കരിച്ചു; പുതിയ ഷെഡ്യൂൾ ഇങ്ങനെ

latest
  •  15 days ago
No Image

സഹകരണ ക്രമക്കേട് 1582 കോടിയുടേത്; നിക്ഷേപം ലഭിക്കാതെ 12 ലക്ഷംപേർ; നോക്കുകുത്തിയായി 'ബഡ്‌സ്' നിയമവും  

Kerala
  •  15 days ago
No Image

യു.എ.ഇയിലെ ഒരു എമിറേറ്റിൽ സർക്കാർ ജീവനക്കാർക്ക് റമദാനിൽ ആഴ്ചയിൽ നാല് പ്രവൃത്തി ദിനങ്ങൾ

uae
  •  15 days ago
No Image

സംസ്ഥാനത്തെ മൂന്ന് ക്ഷേമനിധികളിലായി വിതരണം ചെയ്യാനുള്ളത് 500 കോടി

Kerala
  •  15 days ago
No Image

തെരഞ്ഞെടുപ്പിൽ തോറ്റാൽ മറ്റു പദവികളില്ല; കോൺഗ്രസ് നേതൃയോഗത്തിൽ മുന്നറിയിപ്പ്

Kerala
  •  15 days ago
No Image

ബംഗ്ലാദേശിൽ താരിഖ് റഹ്‌മാൻ സർക്കാർ ഇന്ന് അധികാരമേൽക്കും

International
  •  15 days ago
No Image

ഇറാൻ-യു.എസ് രണ്ടാംഘട്ട ആണവ ചർച്ച ഇന്ന് ജനീവയിൽ

International
  •  15 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള കേസ്; ചോദ്യം ചെയ്യലിനായി ജയറാം ഇ.ഡിയുടെ മുന്നിൽ ഹാജരായേക്കും

Kerala
  •  15 days ago