'ഗുഡ് മോണിങ് കളക്ടർ' പദ്ധതിയുമായി ജില്ലാ ഭരണകൂടം: വിദ്യാർഥികൾക്ക് വയനാട് കളക്ടറുമായി സംവദിക്കാം
കൽപ്പറ്റ: ഹൈസ്കൂൾ തലം മുതലുള്ള വിദ്യാർഥികൾക്ക് തങ്ങളുടെ ആശയങ്ങളും സംശയങ്ങളും നേരിട്ട് ജില്ലാ കളക്ടറുമായി പങ്കുവെക്കാൻ അവസരമൊരുക്കി വയനാട് ജില്ലാ ഭരണകൂടം. 'ഗുഡ് മോണിങ് കളക്ടർ' എന്ന് പേരിട്ടിട്ടുള്ള പദ്ധതി പ്രകാരമാണ് വിദ്യാർഥികൾക്ക് കളക്ടറുമായി സംവദിക്കാൻ അവസരം ലഭിക്കുന്നത്.
എല്ലാ ബുധനാഴ്ചകളിലും രാവിലെ 9.00 മുതൽ 10.45 വരെയാണ് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിരിക്കുന്നത്. ഒരു വിദ്യാലയത്തിൽ നിന്ന് പരമാവധി 16 വിദ്യാർഥികൾ അടങ്ങുന്ന ടീമിനാണ് സംവാദത്തിൽ പങ്കെടുക്കാൻ അനുമതി നൽകുക.
വിദ്യാർഥികളുടെ സർഗാത്മകമായ ആശയങ്ങൾ, സംശയങ്ങൾ, നിർദ്ദേശങ്ങൾ എന്നിവ ജില്ലാ കളക്ടറുമായി പങ്കുവെക്കാം. ഏത് വിഷയങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങൾ ചോദിക്കാനും സർക്കാർ സംവിധാനങ്ങളെക്കുറിച്ച് നേരിട്ട് മനസ്സിലാക്കാനും പരിപാടിയിലൂടെ സാധിക്കും. വിദ്യാർഥികളുടെ അഭിലാഷങ്ങളെയും സ്വപ്നങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉദ്യമം ആരംഭിച്ചിരിക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാലയങ്ങൾ ഗൂഗിൾ ഫോം മുഖേന വിവരങ്ങൾ നൽകേണ്ടതാണ്.
Good Morning Collector' is an initiative by the Wayanad District Administration in Kerala, allowing students from high school level and above to directly interact and share their ideas, questions, and aspirations with the District Collector every Wednesday morning. Only a team of up to 16 students per school is permitted to participate.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."