മലബാറിന്റെ ഹൃദയഭൂമിയും കടന്ന് യാത്ര കരിമ്പനകളുടെ നാട്ടിലേക്ക്
തിരൂർ: സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ ശതാബ്ദി സന്ദേശം പകർന്ന് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ നയിക്കുന്ന ശതാബ്ദി സന്ദേശയാത്ര ഇന്ന് മലപ്പുറം ഈസ്റ്റിലും മണ്ണാർക്കാടും പര്യടനം നടത്തും. സാംസ്കാരിക നഗരിയെ ഇളക്കിമറിച്ച്, ദുരന്ത വാഗണിന്റെ മണ്ണിൽ ചരിത്രം തീർത്താണ് ജില്ലാ ആസ്ഥാനത്തെത്തുന്നത്.
മലപ്പുറം മച്ചിങ്ങലിൽ നടക്കുന്ന സ്വീകരണ സമ്മേളനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സമസ്ത ജില്ലാ പ്രസിഡന്റ് എം.ടി അബ്ദുല്ല മുസ് ലിയാർ അധ്യക്ഷനാവും. എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീർ, പി.വി അബ്ദുൽ വഹാബ്, പി.പി സുനീർ, എം.എൽ.എമാരായ പി.കെ കുഞ്ഞാലിക്കുട്ടി, എ.പി അനിൽകുമാർ എന്നിവർ അതിഥികളാവും. ഫഖ്‌റുദ്ദീൻ ഹസനി തങ്ങൾ കണ്ണന്തളി, ഇബ്രാഹീം ഫൈസി പേരാൽ, അൻവർ മുഹ് യിദ്ദീൻ ഹുദവി വിഷയാവതരണം നടത്തും.
മലപ്പുറത്തിന്റെ സ്നേഹവായ്പുകളേറ്റുവാങ്ങി വാരിയംകുന്നന്റെ ചരിത്രമുറങ്ങുന്ന കോട്ടക്കുന്നിന്റെ താഴ് വാരത്തിലൂടെ കരിമ്പനകളുടെ നാട്ടിലേക്കാണ് യാത്ര. പാലക്കാട് മണ്ണാർക്കാട്ടെ സ്വീകരണ സമ്മേളനം ഹംദുല്ല സഈദ് എം.പി ഉദ്ഘാടനം ചെയ്യും. സമസ്ത കേന്ദ്ര മുശാവറ അംഗം കുഞ്ഞിമുഹമ്മദ് മുസ് ലിയാർ നെല്ലായ അധ്യക്ഷനാവും. വി.കെ ശ്രീകണ്ഠൻ എം.പി, എം.എൽ.എമാരായ എൻ. ശംസുദ്ദീൻ, മുഹമ്മദ് മുഹ്‌സിൻ അതിഥികളാവും. ഇബ്രാഹിം ഫൈസി പേരാൽ, സത്താർ പന്തലൂർ, ഷാജഹാൻ റഹ്മാനി കമ്പളക്കാട് വിഷയാവതരണം നടത്തും.
samastha centenary message rally, led by sayyid muhammad jifri muthukkoya, will visit malappuram east and mannarkkad today.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."