HOME
DETAILS

തിരുവനന്തപുരം കോര്‍പറേഷനില്‍ സി.പി.എമ്മിന് വിമതഭീഷണി; ദേശാഭിമാനി മുന്‍ ബ്യൂറോ ചീഫ് സ്വതന്ത്രനായി മത്സരിക്കും

  
November 16, 2025 | 6:12 AM

thiruvananthapuram-corporation-cpm-rebel-sreekandan-contests-independent

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയില്‍ ഉള്ളൂര്‍ വാര്‍ഡിലും സി.പി.എമ്മിന് വിമത സ്ഥാനാര്‍ഥി. ഉള്ളൂരില്‍ കെ ശ്രീകണ്ഠന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും.ദേശാഭിമാനി തിരുവനന്തപുരം മുന്‍ ബ്യൂറോ ചീഫും സി.പി.എം ഉള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവുമാണ് ശ്രീകണ്ഠന്‍. 

തിരുവനന്തപുരത്ത് സി.പി.എമ്മിന് വെല്ലുവിളിയായി നിരവധി പേരാണ് വിമതരായി മത്സരിക്കുന്നത്. പാര്‍ട്ടി അംഗവും മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ ലിജു എസ് ആണ് ഉള്ളൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. 

അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തി. വലിയ രാഷ്ട്രീയപാര്‍ട്ടികള്‍ ആകുമ്പോള്‍ ഇത്തരം ചില അപശബ്ദങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു ഉള്ളൂരിലെ സി.പി.എമ്മിന്റെ വിമത സ്ഥാനാര്‍ത്ഥിയെ കുറിച്ചുള്ള ശിവന്‍കുട്ടിയുടെ പ്രതികരണം. അത് വലിയ ക്രൂരതയിലേക്ക് ഒന്നും പോകുന്നില്ല. ജനാധിപത്യം തുടങ്ങിയ അന്നുമുതല്‍ വിമതരുമുണ്ട്. 101 സ്ഥാനാര്‍ത്ഥികളെ മാത്രമല്ലേ പ്രഖ്യാപിക്കാന്‍ കഴിയുകയുള്ളൂ. സീറ്റ് കിട്ടാത്ത ചിലര്‍ ഇത്തരം വിമതരാകും. പക്ഷേ ബി.ജെ.പിയില്‍ ഉള്ളത് പോലുള്ള കെടുതിയില്ലെന്നും മന്ത്രി പറഞ്ഞു. 

 

In the Thiruvananthapuram Corporation elections, the CPI(M) faces internal rebellion as K. Sreekandan, former Deshabhimani Thiruvananthapuram Bureau Chief and a local committee member, is contesting as an independent candidate from the Ulloor ward. The official LDF candidate in the ward is Liju S, a party member and former branch secretary. Multiple rebel candidates have emerged across Thiruvananthapuram, posing challenges for the CPI(M).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"വംശീയവാദികൾ ഭീരുക്കളാണ്": ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിനിടെ വിനീഷ്യസിന് നേരെ അധിക്ഷേപം; പ്രെസ്റ്റിയാനിക്കെതിരെ ആഞ്ഞടിച്ച് താരം

Football
  •  19 days ago
No Image

പി.ജി ഡോക്ടർമാരുടെ ഒ.പി ബഹിഷ്കരണം പിൻവലിച്ചു; ആരോഗ്യവകുപ്പുമായുള്ള ചർച്ച വിജയം, സീനിയർ ഡോക്ടർമാർ സമരപ്പന്തലിൽ തന്നെ

Kerala
  •  19 days ago
No Image

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 12 ലക്ഷം തട്ടി; തൃശൂര്‍ സ്വദേശി പിടിയില്‍ 

Kerala
  •  19 days ago
No Image

ഫലസ്തീന് കരുതലായി അജ്മാൻ; ഗസ്സയിലെ കുടുംബങ്ങൾക്ക് ഭക്ഷണവും മരുന്നുമെത്തിക്കാൻ ഉത്തരവിട്ട് ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി

uae
  •  19 days ago
No Image

രാജ്യവ്യാപക എസ്.ഐ.ആറിനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ; 22 ഇടങ്ങളിൽ പരിഷ്കരണം ഏപ്രിൽ മാസത്തോടെ

National
  •  19 days ago
No Image

കുണ്ടന്നൂരിൽ കായലിൽ ചാടിയ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തി; പൊലിസും നാട്ടുകാരും ചേർന്ന്

Kerala
  •  19 days ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങി

Kerala
  •  19 days ago
No Image

എഐ ഉച്ചകോടിക്കിടെ മോദി-ശൈഖ് ഖാലിദ് കൂടിക്കാഴ്ച; ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കും

uae
  •  19 days ago
No Image

''ഇതോ.. മുസ്‌ലിങ്ങള്‍ക്കുള്ള ബിജെപിയുടെ റമദാന്‍ സമ്മാനം''; മുസ്‌ലിം സംവരണം റദ്ദാക്കിയ മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് എംകെ സ്റ്റാലിന്‍ 

National
  •  19 days ago
No Image

രാഹുൽ ഗാന്ധിക്കും 25 എംപിമാർക്കും വധഭീഷണി; 'കർണിസേന വക്താവ്' കോട്ടയിൽ പൊലിസ് കസ്റ്റഡിയിൽ

National
  •  19 days ago