HOME
DETAILS

രോഹിത്തിന്റെ 19 വർഷത്തെ റെക്കോർഡ് തകർത്ത് 18കാരൻ; ചരിത്രം മാറ്റിമറിച്ചു!

  
November 28, 2025 | 4:01 PM

ayush mathre break rohit sharma 19 years old record

ലഖ്‌നൗ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ വിദർഭക്കെതിരെ ഏഴ് വിക്കറ്റിന്റെ മിന്നും വിജയമാണ് മുംബൈ സ്വന്തമാക്കിയത്. ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വിദർഭ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 192 റൺസാണ് നേടിയത്. വിജയ ലക്ഷ്യം പിന്തുടർന്ന മുംബൈ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസമായി മറികടക്കുകയായിരുന്നു. 

ആയുഷ് മാത്രെയുടെ സെഞ്ച്വറി കരുത്തിലാണ് മുംബൈ വിജയിച്ചുകയറിയത്. 53 പന്തിൽ പുറത്താവാതെ 110 റൺസ് നേടിയാണ് ആയുഷ് മാത്രെ മുംബൈയെ വിജയത്തിലേക്ക് നയിച്ചത്. 207.55 പ്രഹര ശേഷിയിൽ ബാറ്റ് വീശിയ ആയുഷ് എട്ട് വീതം ഫോറുകളും സിക്സുകളും ആണ് നേടിയത്. 

ഈ സെഞ്ച്വറി നേടിയതോടെ മുൻ ഇന്ത്യൻ നായകന്റെ പേരിലുണ്ടായിരുന്ന ഒരു റെക്കോർഡും തകർത്തിരിക്കുകയാണ് ആയുഷ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ്, ടി-20, ലിസ്റ്റ് എ ക്രിക്കറ്റ് എന്നിവയിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമായാണ് ആയുഷ് മാറിയത്. 18 വർഷവും 135 ദിവസവും പ്രായമുള്ളപ്പോഴാണ് ആയുഷ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 19 വർഷവും 339 ദിവസവും പ്രായമുള്ളപ്പോൾ ആയിരുന്നു രോഹിത് ഈ റെക്കോർഡ് സ്വന്തമാക്കിയിരുന്നത്. 

2025 ഐപിഎല്ലിൽ പരുക്കേറ്റ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദിന്റെ പകരക്കാരനായാണ് ആയുഷ് മാത്രെ ചെന്നൈ ടീമിൽ ഇടം നേടിയത്. 2025 സീസണിൽ ചെന്നൈക്കായി മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. വരാനിരിക്കുന്ന സീസണിൽ താരം ചെന്നൈയുടെ മഞ്ഞ കുപ്പായത്തിൽ മിന്നും പ്രകടനം നടത്തുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. 

അതേസമയം അണ്ടർ 19 ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിച്ചു. ആയുഷ് മാത്രെയുടെ കീഴിലാണ് ഇന്ത്യൻ യുവ നിര പോരാട്ടത്തിനിറങ്ങുന്നത്. വിഹാൻ മൽഹോത്രയാണ് വൈസ് ക്യാപ്റ്റൻ. അഭിജ്ഞാൻ കുണ്ടുവാണ് ടീമിന്റെ വിക്കറ്റ് കീപ്പർ. 15 അംഗ ടീമിന് പുറമെ നാല് റിസർവ് താരങ്ങളും ടീമിൽ ഇടം നേടി. രാജസ്ഥാൻ റോയൽസ് യുവതാരം വൈഭവ് സൂര്യവംശിയും ടീമിൽ ഇടം നേടിയിട്ടുണ്ട്. 

അണ്ടർ 19 ഏഷ്യ കപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡ് 

ആയുഷ് മാത്രെ (ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി, വിഹാൻ മൽഹോത്ര (വൈസ് ക്യാപ്റ്റൻ), വേദാന്ത് ത്രിവേദി, അഭിഗ്യാൻ കുണ്ടു (വിക്കറ്റ് കീപ്പർ), ഹർവൻഷ് സിംഗ് (വിക്കറ്റ് കീപ്പർ), കനിഷ്‌ക് ചൗഹാൻ, ഖിലാൻ എ. പട്ടേൽ, നമൻ പുഷ്പക്, ഡി. ദീപേഷ്, യു. മോഹൻ കുമാർ, ഹെനിൽ, യുവരാജ് ഗോഹിൽ. 

Mumbai registered a stunning seven-wicket win over Vidarbha in the Syed Mushtaq Ali Trophy. Mumbai's victory was powered by Ayush Mathre's century. Ayush Mathre led Mumbai to victory by scoring an unbeaten 110 off 53 balls. With this century, Ayush has broken a record held by former Indian captain. Ayush has become the youngest Indian to score a century in first-class cricket, T20 and List A cricket.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതികളുടെ 1.3 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇ.ഡി

Kerala
  •  20 hours ago
No Image

ഗ്രീന്‍ലാന്‍ഡില്‍ റഷ്യയും ചൈനയും കണ്ണുവെയ്ക്കുന്നു; രക്ഷിക്കാന്‍ അമേരിക്കയ്ക്ക് മാത്രമേ കഴിയൂ; ലോക സാമ്പത്തിക ഫോറത്തില്‍ ട്രംപ് 

International
  •  20 hours ago
No Image

കിവികളെ നിലംതൊടാതെ പറത്തി; ആദ്യ ടി-20യിൽ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  21 hours ago
No Image

മെട്രോ നഗരങ്ങളോട് പ്രിയം, കേരളത്തോട് അവഗണന; ദുബൈ-കൊച്ചി സർവീസ് നിർത്തലാക്കാൻ ഒരുങ്ങി എയർ ഇന്ത്യ 

uae
  •  21 hours ago
No Image

താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം; നവീകരണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കുന്നു

Kerala
  •  21 hours ago
No Image

ഇങ്ങനെയും 5000 അടിക്കാം! ലോക റെക്കോർഡ് സ്വന്തമാക്കി അഭിഷേക് ശർമ്മ

Cricket
  •  21 hours ago
No Image

വിവാഹത്തെ എതിര്‍ത്ത ഉമ്മയെ മകന്റെ പെണ്‍സുഹൃത്ത് കറിക്കത്തി കൊണ്ട് ആക്രമിച്ചു 

Kerala
  •  21 hours ago
No Image

പള്ളിക്കകത്ത് ഇഫ്താർ പാടില്ല, ഉച്ചഭാഷിണികൾക്കും നിയന്ത്രണം; സഊദിയിലെ പുതിയ റമദാൻ ചട്ടങ്ങൾ ഇവയാണ്

Saudi-arabia
  •  21 hours ago
No Image

യുഎഇയിൽ 'ഡാർബ്' ടോൾ പേയ്‌മെന്റ് തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി ക്യു മൊബിലിറ്റി

uae
  •  21 hours ago
No Image

സുനിത വില്യംസ് വിരമിച്ചു; ബഹിരാകാശത്ത് റെക്കോഡിട്ട യാത്രയ്ക്ക് ബ്രേക്ക്

International
  •  a day ago