HOME
DETAILS

ഓപ്പറേഷന്‍ നുംഖോര്‍: കസ്റ്റംസ് പിടിച്ചെടുത്ത നടന്‍ അമിത് ചക്കാലക്കലിന്റെ വാഹനം വിട്ടുനല്‍കി

  
Web Desk
November 29, 2025 | 8:46 AM

operation-numkhor-amit-chakkalakkal-vehicle-released-customs

കൊച്ചി: ഓപറേഷന്‍ നുംഖോറിന്റെ ഭാഗമായി കൊച്ചി കസ്റ്റംസ് പിടിച്ചെടുത്ത നടന്‍ അമിത് ചക്കാലക്കലിന്റെ വാഹനം പിടിച്ചെടുത്തു. മധ്യപ്രദേശ് രജിസ്‌ട്രേഷനിലുള്ള ലാന്‍ഡ് ക്രൂയിസര്‍ എസ്.യു.വിയാണ് വിട്ടുകൊടുത്തത്. ബോണ്ടിന്റെയും ബാങ്ക് ഗ്യാരണ്ടിയുടേയും അടിസ്ഥാനത്തിലാണ് വാഹനം തിരിച്ചുനല്‍കിയത്. 

വാഹനം ഉപയോഗിക്കരുത്, കേരളത്തിന് പുറത്തുകൊണ്ട് പോകരുത് തുടങ്ങി വ്യവസ്ഥകളോടെയാണ് വിട്ടു നല്‍കിയത്. നികുതി വെട്ടിച്ച് ഭൂട്ടാനില്‍ നിന്ന് കേരളത്തിലേക്ക് വാഹനങ്ങള്‍ കടത്തുന്ന സംഭവത്തില്‍ കസ്റ്റംസ് നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് അമിതിന്റെ വാഹനം പിടിച്ചെടുത്തത്. 

അതേസമയം, അമിതിന്റെ ഗ്യാരേജില്‍ നിന്ന് പിടിച്ചെടുത്ത മറ്റ് വാഹനങ്ങളുമായി ബന്ധപ്പെട്ടുള്ള പരിശോധന തുടരുകയാണ്. 

ഓപ്പറേഷൻ നുംഖോർ

ഭൂട്ടാനിൽ നിന്ന് ആഡംബര വാഹനങ്ങൾ ഇന്ത്യയിൽ എത്തിച്ച്  വ്യാജ രേഖകൾ ഉണ്ടാക്കി നികുതി വെട്ടിപ്പ് നടത്തുന്ന രീതിയാണ് കണ്ടെത്തിയത്. ഇത് സംബന്ധിച്ച് സൂചന കിട്ടിയതോടെയാണ് അധികൃതർ ഇത് കണ്ടെത്തുന്നതിനായി ഓപറേഷൻ നുംഖോർ ആവിഷ്കരിച്ചത്. 

''നുംഖോർ'' എന്ന ഭൂട്ടാൻ വാക്കിന്റെ അർഥം വാഹനം എന്നാണ്. ഭൂട്ടാൻ സൈന്യം ഉപയോഗിച്ച് ഉപേക്ഷിച്ചത് എന്ന വ്യാജേന ഈ വാഹനങ്ങൾ ഇന്ത്യയിൽ എത്തിക്കുകയായിരുന്നു. ഹിമാചൽ പ്രദേശ്, അരുണാചൽ പ്രദേശ്, മധ്യപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുടെ രജിസ്ട്രേഷൻ സംഘടിപ്പിച്ചാണ് ഇവ കേരളത്തിൽ ഉൾപ്പെടെ വിൽപ്പന നടത്തിയത്. ഇതിനായി വിവിധ രാജ്യങ്ങളുടെ എംബസികൾ,  ഇന്ത്യൻ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥൻ എന്നിവരുടെ വ്യാജ രേഖകളും  തയാറാക്കിയിരുന്നു.

വിദേശ എംബസികൾ ഉപയോഗിച്ച ശേഷം വിൽപ്പന നടത്തിയത്, ഇന്ത്യൻ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥർ ഉപയോഗിച്ച ശേഷം ലേലം ചെയ്തത് തുടങ്ങിയ പേരുകൾ പറഞ്ഞായിരുന്നു  ഇവ കേരളത്തിൽ എത്തിച്ചു താരതമ്യേന കുറഞ്ഞ വിലക്ക്  വിറ്റത്. 

ആഡംബര കാറുകളായ ലാൻഡ് ക്രൂസർ, ലക്സസ്, ഡിഫൻഡർ, പ്രാഡോ തുടങ്ങിയവ വളരെ കുറഞ്ഞ വില കാണിച്ച് ഇന്ത്യയിൽ എത്തിച്ചതിനുശേഷം പത്ത് ഇരട്ടി വില ഈടാക്കി വിൽക്കുന്നതായിരുന്നു രീതി. നികുതി വെട്ടിപ്പ് നടത്തിയ വാഹനങ്ങൾ ആയിരുന്നതിനാൽ ഇടനിലക്കാർ ഇത്തരത്തിൽ ലാഭം എടുത്താൽ പോലും യഥാർഥ വിലയേക്കാൾ വളരെ കുറവായിരിക്കും എന്നതിനാലാണ് സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ളവർ ഈ കെണിയിൽ വീണത്. ഇവയ്ക്ക് കേരള രജിസ്ട്രേഷൻ ലഭിക്കുന്നതിനായി മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ സൈറ്റ് തന്നെ ദുരുപയോഗം ചെയ്തതായും സംശയമുണ്ട്.

പ്രാഡോ കാർ  ഒരു ലക്ഷം രൂപയ്ക്ക് ഹിമാചൽ പ്രദേശിൽ രജിസ്റ്റർ ചെയ്തു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ തട്ടിപ്പിലേക്ക് സൂചന ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇത്തരത്തിലുള്ള നൂറുകണക്കിന്  ആഡംബര കാറുകൾ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് കടത്തിയതായി കണ്ടെത്തി. കേരളത്തിൽ മാത്രം 198 കാറുകൾ കടത്തിയതിന്റെ സൂചനയും ലഭിച്ചു. തുടർന്നാണ് നികുതിവെട്ടിപ്പ് കണ്ടെത്തുന്നതിനായി കസ്റ്റംസ് റവന്യൂ ഇന്റലിജൻസ് ''ഓപ്പറേഷൻ നുംഖോർ'' ആവിഷ്കരിച്ചത്.

 കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 23-ന് ആരംഭിച്ച ഓപ്പറേഷൻ നുംഖോറിൽ കേരളത്തിലെ അഞ്ച് ജില്ലകളിലായി 30ല്‍ അധികം സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. 38 ആഡംബര വാഹനങ്ങളാണ് കേരളത്തിൽ നിന്ന് പിടിച്ചെടുത്തത്.  ഫെറാറി, മക്ലാറൻ, ലാംബോർഗിനി തുടങ്ങിയ ബ്രാൻഡുകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നതായാണ് വിവരം. നടന്മാരായ പൃഥ്വിരാജ് സുകുമാരൻ, മമ്മൂട്ടി, അമിത് ചക്കലക്കൽ എന്നിവരുടെ വീടുകളിലും പരിശോധന നടന്നു.

 

Customs has released actor Amit Chakkalakkal’s seized Land Cruiser SUV under Operation Numkhor on bond and bank guarantee, with strict conditions on its use.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുന്നിലുള്ളത് സച്ചിൻ മാത്രം; ലോക ക്രിക്കറ്റിൽ രണ്ടാമനായി ചരിത്രം സൃഷ്ടിച്ച് വിരാട്

Cricket
  •  8 days ago
No Image

ലണ്ടനിലെ ഇറാൻ എംബസിയിൽ പ്രതിഷേധം; ഔദ്യോഗിക പതാക വലിച്ചെറിഞ്ഞ് പഴയ പതാക ഉയർത്തി

International
  •  8 days ago
No Image

അനധികൃത കാർ വിൽപ്പന തടയാൻ കുവൈത്ത്; വരുന്നു അത്യാധുനിക ലേല സംവിധാനം

Kuwait
  •  8 days ago
No Image

ഒമാന്‍ എയര്‍ റവാണ്ടയിലെ കിഗാലിയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിച്ചു

oman
  •  8 days ago
No Image

അഭിനവ ചിന്താധാരകളിലേക്ക് പോവാതെ സമുദായത്തെ സംരക്ഷിച്ചത് സമസ്ത: സാദിഖലി തങ്ങൾ

organization
  •  8 days ago
No Image

യാത്രക്കാരെ ദുരിതത്തിലാക്കി ഇൻഡിഗോ; ഉച്ചയ്ക്ക് 1.20-ന് പുറപ്പെടേണ്ട വിമാനം വൈകിയത് നാല് മണിക്കൂറുകളോളം

uae
  •  8 days ago
No Image

പൂജയ്ക്ക് പണം നൽകാൻ വിസമ്മതിച്ചു; ത്രിപുരയിൽ മുസ്‌ലിം വീടുകൾക്കും പള്ളിക്കും നേരെ ആക്രമണം; നിരോധനാജ്ഞ പ്രഖ്യാപിച്ചു

National
  •  8 days ago
No Image

പ്രക്ഷോഭത്തിൽ ഉലഞ്ഞ് ഇറാൻ; വ്യോമഗതാഗതം അനിശ്ചിതത്വത്തിൽ, പ്രമുഖ വിമാനക്കമ്പനികൾ സർവീസ് റദ്ദാക്കുന്നത് തുടരുന്നു

uae
  •  8 days ago
No Image

വീണ്ടും ലോക റെക്കോർഡ്; തകർത്തടിച്ച് ചരിത്രത്തിലേക്ക് പറന്ന് ഹിറ്റ്മാൻ

Cricket
  •  8 days ago
No Image

സഊദിയിലെ ഏഴ് രാജാക്കന്മാരുടെ ഭരണം കണ്ട മുത്തച്ഛൻ ഇനി ഓർമ; അന്ത്യം 142-ാം വയസ്സിൽ

Saudi-arabia
  •  8 days ago