HOME
DETAILS

മണ്ണാർക്കാട് സഹകരണ സൊസൈറ്റിയിൽ വൻ സാമ്പത്തിക തട്ടിപ്പ്: ബാങ്ക് സെക്രട്ടറി അറസ്റ്റിൽ

  
November 29, 2025 | 5:19 PM

co-op society financial scam in mannarkkad bank secretary arrested

പാലക്കാട്: മണ്ണാർക്കാട് അർബൻ സഹകരണ ക്രെഡിറ്റ്സ് സൊസൈറ്റിയിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ ബാങ്ക് സെക്രട്ടറി അറസ്റ്റിൽ. പുല്ലിശ്ശേരി പള്ളിയപ്പത്ത് സ്വദേശി സജിത്ത് (40) ആണ് മണ്ണാർക്കാട് പൊലിസിന്റെ പിടിയിലായത്. സ്ഥാപനത്തിലെ വിശ്വസ്തനായതിനാൽ ഉദ്യോഗസ്ഥൻ നടത്തിയ തട്ടിപ്പിൽ ആർക്കും സംശയമൊന്നും തോന്നിയിരുന്നില്ല.

ഇടപാടുകാരുടെ സ്ഥിര നിക്ഷേപ രേഖകൾ (ഫിക്സഡ് ഡെപ്പോസിറ്റ്) ഉപയോഗിച്ച് വ്യാജ ഒപ്പിട്ട് ലക്ഷങ്ങൾ വായ്പയെടുത്താണ് ഇയാൾ തട്ടിപ്പ് നടത്തിയത്. മൂന്ന് ഇടപാടുകാരിൽ നിന്നായി ഏകദേശം 40 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. മൂന്ന് ഇടപാടുകാർ സ്ഥിര നിക്ഷേപമായി നിക്ഷേപിച്ച 5,00,000 രൂപ, 7,35,000 രൂപ, 27,00,000 രൂപ എന്നീ തുകകൾ കാലാവധി പൂർത്തിയാക്കിയിട്ടും തിരികെ നൽകിയില്ല എന്നതാണ് ഒരു പരാതി. കൂടാതെ, നിക്ഷേപകർക്ക് നിയമപരമായി ലഭിക്കേണ്ട പലിശയും ലഭിച്ചിട്ടില്ല.

ഇടപാടുകാരുടെ പേരിലുള്ള ഫിക്സഡ് ഡെപ്പോസിറ്റിന്റെ പകർപ്പുകൾ ഉപയോഗിച്ച്, വ്യാജ ഒപ്പിട്ട് ഇതേ സൊസൈറ്റിയിൽ നിന്ന് ലക്ഷങ്ങൾ വായ്പയെടുത്താണ് സജിത്ത് തട്ടിപ്പ് നടത്തിയത്. സഹകരണ വകുപ്പ് അസി. രജിസ്ട്രാറുടെ പരാതി പ്രകാരം, സൊസൈറ്റിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട മറ്റൊരു കേസ് ഉൾപ്പെടെ ആകെ നാല് കേസുകളാണ് പ്രതിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

മണ്ണാർക്കാട് പൊലിസ് ഇൻസ്പെക്ടർ വിപിൻ കെ. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. സബ് ഇൻസ്പെക്ടർമാരായ സുഹൈൽ, അബ്ദുൾ സത്താർ, പ്രമോദ്, ജിദേഷ് ബാബു, എഎസ്ഐ ബിന്ദു, എസ്.സിപിഒ അഭിലാഷ്, സിപിഒമാരായ ധന്യ, അമ്പിളി, ഹേമന്ദ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.

 

 

The trusted secretary of the Mannarkkad Urban Co-operative Credits Society, Sajith (40), was arrested by the police for a major financial fraud amounting to approximately ₹40 lakh. He allegedly used the fixed deposit documents of three customers to forge their signatures, securing large loans from the society and misappropriating the funds. He is also accused of failing to return the mature deposits and interest to the customers. Four cases, including those related to the fixed deposits and general society irregularities, have been filed against him.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വണ്ടാനം മെഡിക്കൽ കോളേജ് ശസ്ത്രക്രിയ പിഴവ്: ഡോക്ടർക്കും നഴ്സിനും സസ്പെൻഷൻ; രോഗി അമൃത ആശുപത്രിയിലേക്ക്

Kerala
  •  11 days ago
No Image

തൊടുപുഴയിൽ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു; ജില്ലാ കളക്ടർക്ക് അന്വേഷണ ചുമതല

Kerala
  •  11 days ago
No Image

ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ ആർഎസ്എസ് പ്രവർത്തകർ ഓടിച്ചിട്ട് ക്രൂരമായി മർദിച്ചു; 15 പേർക്കെതിരെ കേസ്

crime
  •  11 days ago
No Image

ട്രംപിന് വൻ തിരിച്ചടി; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ അധിക തീരുവ സുപ്രീം കോടതി റദ്ദാക്കി

International
  •  11 days ago
No Image

വിശ്വാസതീക്ഷ്ണതയിൽ: റമദാനിലെ ആദ്യവെള്ളി: മക്ക, മദീന ഹറമുകളിൽ എത്തിയത് ജന ലക്ഷങ്ങൾ

Saudi-arabia
  •  11 days ago
No Image

ബിഹാറിൽ വനിതാ മാധ്യമപ്രവർത്തകർക്ക് നേരെ വിദ്യാർത്ഥികളുടെ അതിക്രമം; അശ്ലീല പരാമർശവും കൈയേറ്റവും

National
  •  11 days ago
No Image

ബില്ലടക്കാൻ പണമില്ല, ഹോട്ടലിൽ നിന്ന് പുറത്താക്കി! ഓസ്‌ട്രേലിയയിൽ പാത്രം കഴുകി പാക് താരങ്ങൾ; കായിക ലോകത്തെ ഞെട്ടിച്ച വാർത്ത

Others
  •  11 days ago
No Image

കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് വിദ്യാർത്ഥി റോഡിലേക്ക് തെറിച്ചുവീണ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്; 200 മീറ്ററോളം കഴിഞ്ഞാണ് ബസ് നിർത്തിയത്

Kerala
  •  11 days ago
No Image

ആതവനാട് അപകടം; ലോറിക്കുള്ളിൽ കുടുങ്ങിയ സഹായിയുടെ മൃതദേഹം പുറത്തെടുത്തു

Kerala
  •  11 days ago
No Image

ബംഗാൾ വോട്ടർപട്ടിക പുതുക്കൽ ജഡ്ജിമാരുടെ നിരീക്ഷണത്തിൽ; അസാധാരണ നടപടിയുമായി സുപ്രീം കോടതി

National
  •  11 days ago


No Image

ഐസിസിക്ക് പിഴച്ചോ? 2026 ലോകകപ്പിലെ 'സൂപ്പർ 8' ഫോർമാറ്റിനെതിരെ പ്രതിഷേധം ശക്തം

Cricket
  •  11 days ago
No Image

അറബ് ലോകത്തെ അമ്പരപ്പിച്ച് യുഎഇ; വിക്ഷേപണത്തിന് 2 മിനിറ്റ് മുൻപും മാറ്റിയെഴുതിയ കോഡ്! ആദ്യ തദ്ദേശീയ റോക്കറ്റിന് പിന്നിലെ 'ത്രില്ലർ' കഥ

uae
  •  11 days ago
No Image

സഖ്യത്തിനായി ബിജെപി വിജയ്ക്കു മേൽ കടുത്ത സമ്മർദ്ദം ചെലുത്തി; വർഗീയ ശക്തികളുമായി വിട്ടുവീഴ്ചയില്ലെന്ന് ടിവികെ

National
  •  11 days ago
No Image

ലൈസൻസില്ലാതെ വണ്ടിയോടിച്ച 17 കാരിയെ എംവിഡി ഉദ്യോഗസ്ഥർ പിടികൂടി; എന്റെ വണ്ടി വിട്ടില്ലെങ്കിൽ സാറുമാരും പോകില്ല! എംവിഡി ഉദ്യോഗസ്ഥരുടെ കാറിന്റെ താക്കോൽ ഊരിയെടുത്ത് പിതാവ്; തിരുവല്ലയിൽ നാടകീയ രംഗങ്ങൾ

Kerala
  •  11 days ago