HOME
DETAILS

തിരുവനന്തപുരത്തെ റെക്കോർഡ് തകർക്കാതെ കോഹ്‌ലി; ഏഴെണ്ണവുമായി രണ്ടാമത്!

  
November 30, 2025 | 2:19 PM

virat kohli still couldnt break his record in odi

റാഞ്ചി: സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ആദ്യ ഏകദിനത്തിൽ ഇന്ത്യക്കായി സെഞ്ച്വറി നേടി മിന്നും പ്രകടനമാണ് വിരാട് കോഹ്‌ലി നടത്തിയത്. റാഞ്ചിയിൽ നടക്കുന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി 120 പന്തിൽ 135 റൺസ് നേടിയാണ് കോഹ്‌ലി തിളങ്ങിയത്. 11 ഫോറുകളും ഏഴ് സിക്സുകളും ആണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. 

തന്റെ ക്രിക്കറ്റ് കരിയറിലെ ഒരു ഏകദിന മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന മത്സരമാക്കി മാറ്റാൻ കോഹ്‌ലിക്ക് അവസരമുണ്ടായിരുന്നു. ഇതിനായി വിരാടിന് രണ്ട് സിക്സ് മാത്രമാണ് ആവശ്യമുണ്ടായിരുന്നത്. എന്നാൽ ഏഴ് സിക്സുകൾ നേടിയാണ് കോഹ്‌ലി മടങ്ങിയത്.

ഏകദിനത്തിലെ ഒരു ഇന്നിങ്സിൽ കോഹ്‌ലി എട്ട് സിക്സുകളാണ് നേടിയിട്ടുള്ളത്. 2023ൽ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ശ്രീലങ്കക്കെതിരെയാണ് കോഹ്‌ലി എട്ട് സിക്സുകൾ പറത്തിയത്. 2013ൽ ജയ്പൂരിൽ നടന്ന മത്സരത്തിൽ കോഹ്‌ലി ഓസ്‌ട്രേലിയക്കെതിരെയും ഏഴ് സിക്സുകൾ നേടിയിരുന്നു. 2015ൽ ചെന്നൈയിൽ സൗത്ത് ആഫ്രിക്കക്കെതിരെയും 2017ൽ പൂനെയിൽ ഇംഗ്ലണ്ടിനെതിരെയും കോഹ്‌ലി അഞ്ചു സിക്സുകൾ വീതവും നേടിയിരുന്നു. 

2025-11-3019:11:03.suprabhaatham-news.png
 

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന ഏകദിനത്തിലും അർദ്ധ സെഞ്ച്വറി നേടി വിരാട് തിളങ്ങിയിരുന്നു. 81 പന്തുകളിൽ നിന്നും പുറത്താവാതെ 74 റൺസ് നേടിയാണ് കോഹ്‌ലി തിളങ്ങിയത്. ഏഴ് ഫോറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. താരത്തിന്റെ ഈ മിന്നും പ്രകടനം സൗത്ത് ആഫ്രിക്കക്കെതിരെയും ആവർത്തിക്കുകയായിരിക്കുന്നു. 

അതേസമയം മത്സരത്തിൽ കോഹ്‌ലിക്ക് പുറമെ രോഹിത് ശർമയും ക്യാപ്റ്റൻ കെഎൽ രാഹുലും അർദ്ധ സെഞ്ച്വറി നേടി. 56 പന്തിൽ 60 റൺസ് നേടിയാണ് രാഹുൽ നിർണായകമായത്. രണ്ട് ഫോറുകളും മൂന്ന് സിക്സുകളും ആണ് ഇന്ത്യൻ നായകൻ നേടിയത്. രോഹിത് 51 പന്തിൽ അഞ്ചു ഫോറുകളും മൂന്ന് സിക്സുകളും അടക്കം 57 റൺസും സ്വന്തമാക്കി. രവീന്ദ്ര ജഡേജ 20 പന്തിൽ 32 റൺസും സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 349 റൺസാണ് നേടിയത്. 

സൗത്ത് ആഫ്രിക്കൻ ബൗളിങ്ങിൽ നാന്ദ്രേ ബർഗർ, മാർക്കോ ജാൻസൻ, ഒട്ട്നീൽ ബാർട്ട്മാൻ, കോർബിൻ ബോഷ് എന്നിവർ രണ്ട് വീതം വിക്കറ്റുകളും നേടി. 

Virat Kohli scored a brilliant century for India in the first ODI against South Africa. Kohli had the opportunity to make it the match in which he hit the most sixes in an ODI of his cricket career. Virat needed only two sixes to do this. But Kohli returned after hitting seven sixes.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നിങ്ങള്‍ ഒരു സമുദായത്തിന്റെ കൈയേറ്റം മാത്രമേ കാണൂ'; പള്ളികള്‍ക്കും ദര്‍ഗകള്‍ക്കുമെതിരെ നിരന്തരം പൊതുതാല്‍പ്പര്യ ഹരജി നല്‍കുന്ന സംഘടനയെ രൂക്ഷമായി വിമർശിച്ച് ഡല്‍ഹി ഹൈക്കോടതി

National
  •  a day ago
No Image

അവൻ ലോകത്തിലെ ഒരു അത്ഭുതകരകമായ താരമാണ്: നെയ്മർ

Football
  •  a day ago
No Image

സഊദിയിലെ ഓറഞ്ച് ഉത്സവം സന്ദർശകരുടെ മനം കവരുന്നു; മധുരനഗരിയിലേക്ക് സന്ദർശക പ്രവാഹം

Saudi-arabia
  •  a day ago
No Image

രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ: ശ്രീനാദേവി കുഞ്ഞമ്മയോട് ഡിസിസി വിശദീകരണം തേടി; നടപടിക്ക് സാധ്യത

Kerala
  •  a day ago
No Image

കുവൈത്തില്‍ മണല്‍ കാറ്റ്; ജാഗ്രത പാലിക്കുവാന്‍ കാലാവസ്ഥ വകുപ്പ്

Kuwait
  •  a day ago
No Image

ഇറാൻ - യുഎസ് സംഘർഷം മൂർച്ഛിക്കുന്നു; ​ഗൾഫ് രാജ്യങ്ങളിലെ താവളങ്ങളിൽ നിന്ന് സൈനികരെ മാറ്റി അമേരിക്ക

International
  •  a day ago
No Image

കൊല്ലത്ത് സർക്കാർ ആശുപത്രിയിലെ കോൺക്രീറ്റ് പാളികൾ അടർന്നുവീണു; ശസ്ത്രക്രിയ കഴിഞ്ഞ രോഗി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  a day ago
No Image

കുവൈത്തില്‍ ശിശു ഫോര്‍മുല പാക്കറ്റുകള്‍ പിന്‍വലിച്ചു; മുന്‍കുരുതല്‍ നടപടിയെന്ന് അധികൃതര്‍

Kuwait
  •  a day ago
No Image

ശബരിമല സ്വർണ്ണക്കൊള്ള കേസ്: മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസ് അറസ്റ്റിൽ

Kerala
  •  a day ago
No Image

ഇറാനിൽ സുരക്ഷാ ഭീഷണി; ഇന്ത്യൻ പൗരന്മാർക്ക് അടിയന്തര ജാഗ്രതാ നിർദ്ദേശം; ഉടൻ മടങ്ങണമെന്ന് ഇന്ത്യൻ എംബസി

National
  •  a day ago