HOME
DETAILS

'മസാലബോണ്ട് പണം ഉപയോഗിച്ച് ഭൂമി വാങ്ങിയിട്ടില്ല'; ഇഡിയുടെ നടപടി ബിജെപിക്ക് വേണ്ടിയെന്ന് തോമസ് ഐസക്ക്

  
December 01, 2025 | 7:19 AM

thomas isac statement against enforcment directorate

തിരുവനന്തപുരം; മസാലബോണ്ട് വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനും നോട്ടീസ് അയച്ചതിന് പിന്നാലെ പ്രതികരണവുമായി മുന്‍ധനമന്ത്രി തോമസ് ഐസക്. തദ്ദേശ തെരഞ്ഞെടുപ്പിനിടെ പുകപടലം സൃഷ്ടിക്കാനാണ് ഇഡിയുടെ ഈ നടപടിയെന്നും ബിജെപി യുഡിഎഫ് എന്നീകക്ഷികള്‍ക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാണ് നോട്ടീസ്. രാഷ്ട്രീയ കരുവാക്കാനുളള ശ്രമങ്ങള്‍ക്ക് നിന്നുകൊടുക്കില്ലെന്നും ഇഡിക്ക് മുന്നില്‍ പോകാന്‍ മനസ്സില്ലെന്നും തോമസ് ഐസ്‌ക പറഞ്ഞു.

ബിജെപിക്കുളള പാദസേവയാണ് ഇഡി ചെയ്യുന്നത്. അതിനൊത്ത് താളംപിടിക്കാനായി യുഡിഎഫ് നേതാക്കന്‍മാര്‍ ഇറങ്ങുന്നത് സങ്കടകരമാണ്. ഒരാവശ്യവുമില്ലാത്ത കാര്യത്തിന് അനാവശ്യമായ നോട്ടീസ് അയക്കുകയാണ്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡി സോണിയക്കും രാഹുലിനും കള്ളക്കേസ് എടുത്ത ദിവസം തന്നെയാണ് ഇതുണ്ടായത്. ഇനിയെങ്കിലും ഇഡിയുടെ ദുഷ്ടലാക്ക് മനസിലാക്കി യുഡിഎഫ് രാഷ്ട്രീയ നിലപാട് എടുക്കുകയാണ് വേണ്ടതെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു. 

നോട്ടീസ് മുഖ്യമന്ത്രി പിണറായി വിജയന്‍, ടി.എം. തോമസ് ഐസക്, കിഫ്ബി സിഇഒ കെ.എം. എബ്രഹാം എന്നിവര്‍ക്കാണു നല്‍കിയിരിക്കുന്നത്. നാല് ദിവസം മുമ്പാണ് നോട്ടീസ് ലഭിച്ചത്. തങ്ങള്‍ ഇതാരോടും പറഞ്ഞിട്ടില്ല. പക്ഷേ, ഇഡി കൃത്യമായിട്ട് മാധ്യമങ്ങള്‍ക്ക് പതിവുപോലെ ചോര്‍ത്തിക്കൊടുത്തിരിക്കുകയാണ്. 

എന്താണ് കിഫ്ബി ചെയ്തിരിക്കുന്ന കുറ്റമെന്ന് മനസിലാകുന്നില്ല. സാലബോണ്ട് വഴി സമാഹരിച്ച തുകയിലൊരു ഭാഗം ഭൂമി വാങ്ങാന്‍ ഉപയോഗിച്ചിരിക്കുകയാണ്. ഇത് മസാലബോണ്ട് നിബന്ധന പ്രകാരം പാടില്ലാത്തതാണ്. പക്ഷേ, കിഫ്ബി ഭൂമി വാങ്ങുകയല്ല ചെയ്തത്. അക്വയര്‍ ചെയ്യുകയാണ് ചെയ്തത്. അത് അനുവദനീയവുമാണ്. ഭൂമി വാങ്ങലും ഭൂമി അക്വയര്‍ ചെയ്യലും രണ്ടും രണ്ടാണ്. മാത്രമല്ല, മസാലബോണ്ടിന്റെ ഈ നിബന്ധന കിഫ്ബി ഫണ്ട് വിനിയോഗ സമയമായപ്പോഴേക്കും റിസര്‍വ്വ് ബാങ്ക് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. നിയമവിദഗ്ധരുമായി ആലോചിച്ച് കൃത്യമായ വിശദീകരണം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിഭയുള്ള താരമായിട്ടും അവൻ ഇംഗ്ലണ്ടിൽ ദരിദ്രനായിരുന്നു: ഇന്ത്യൻ ഇതിഹാസത്തെക്കുറിച്ച് ജെഫ്രി ബോയ്‌കോട്ട്

Cricket
  •  an hour ago
No Image

ടെസ്റ്റ് ക്രിക്കറ്റിലേക്ക് വീണ്ടും തിരിച്ചുവരുമോ? മറുപടിയുമായി കോഹ്‌ലി

Cricket
  •  2 hours ago
No Image

പശ്ചിമേഷ്യൻ സംഘർഷത്തിന് ഏക പരിഹാരം സ്വതന്ത്ര ഫലസ്തീൻ രൂപീകരണം മാത്രം: പോപ്പ് ലിയോ

International
  •  2 hours ago
No Image

പാലക്കാട് നിന്ന് രാഹുല്‍ പോയ ചുവന്ന പോളോ കാര്‍ സിനിമാ താരത്തിന്റേതെന്ന് സംശയം;അന്വേഷണം ഊര്‍ജിതം

Kerala
  •  2 hours ago
No Image

ക്രൗഡ് ഫണ്ടിങ്ങിൽ ചരിത്രം കുറിച്ച് 'തഹിയ്യ' ഇന്ന് അവസാനിക്കും; ഇതുവരെ ലഭിച്ചത് 40 കോടിയിലധികം

Kerala
  •  2 hours ago
No Image

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; 95,000 കടന്ന് തന്നെ

Economy
  •  3 hours ago
No Image

ഇന്ത്യക്കായി ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ അവന് സാധിക്കും: ഇർഫാൻ പത്താൻ

Cricket
  •  3 hours ago
No Image

വാണിജ്യ പാചക വാതക സിലിണ്ടറിന് വില കുറച്ചു; ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ ഇത്തവണയും മാറ്റമില്ല

Kerala
  •  4 hours ago
No Image

ഇസ്രാഈല്‍ പ്രധാനമന്ത്രിക്ക് മാപ്പ് നല്‍കാന്‍ പ്രസിഡന്റിന് കഴിയില്ലെന്ന് നെതന്യാഹുവിന്റെ മുന്‍ അഭിഭാഷകന്‍

International
  •  4 hours ago
No Image

കൈക്കൂലി കേസ്; വിജിലൻസ് വലയിൽ ഈ വർഷം കുടുങ്ങിയത്  70 ഉദ്യോഗസ്ഥർ

Kerala
  •  5 hours ago