HOME
DETAILS

ഇന്‍ഡിഗോ ചതിച്ചു; യാത്രക്കാരെ ചേര്‍ത്തുപിടിച്ച് ഇന്ത്യന്‍ റെയില്‍വേ- 37 ട്രെയിനുകളില്‍ സ്ലീപ്പര്‍ കോച്ച് വര്‍ധന

  
Web Desk
December 06, 2025 | 3:08 AM

railways adds extra coaches to support travellers amid indigo flight crisis

 

ഡല്‍ഹി: ഇന്‍ഡിഗോ പ്രതിസന്ധി തുടരുന്നതിനിടെ യാത്രക്കാര്‍ക്ക് ആശ്വാസ നടപടികളുമായി റെയില്‍വേ. അടിയന്തര നടപടിയുടെ ഭാഗമായി 37 ട്രെയിനുകളിലായി 116 അധിക കോച്ചുകളാണ് വര്‍ധിപ്പിച്ചത്. ഇന്‍ഡിഗോ വിമാനങ്ങള്‍ വ്യാപകമായി റദ്ദാക്കിയതിനെത്തുടര്‍ന്നാണ് യാത്രക്കാരുടെ ആവശ്യം പരിഗണിച്ചുള്ള ഈ നീക്കം. രാജ്യത്തുടനീളം 114 ലധികം അധിക ട്രിപ്പുകളും സര്‍വീസ് നടത്തിയിട്ടുണ്ട്.

ദക്ഷിണ റെയില്‍വേയാണ് (എസ്ആര്‍) ഏറ്റവും കൂടുതല്‍ നടപടികള്‍ സ്വീകരിച്ചത്. 18 ട്രെയിനുകളുടെ ശേഷി വര്‍ധിപ്പിച്ചു. ഉയര്‍ന്ന ഡിമാന്‍ഡ് ഉള്ള റൂട്ടുകളില്‍ അധിക ചെയര്‍ കാര്‍, സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍ വിന്യസിച്ചിട്ടുണ്ട്. നോര്‍ത്തേണ്‍ റെയില്‍വേ (എന്‍ആര്‍) എട്ട് ട്രെയിനുകളില്‍ 3 എസി, ചെയര്‍ കാര്‍ ക്ലാസ് കോച്ചുകളുടെ അധിക കോച്ചുകളും കൂട്ടിച്ചേര്‍ത്തു. ഇന്ന് മുതല്‍ നടപ്പാക്കിയ ഈ നടപടികള്‍ കൂടുതല്‍ ആളുകള്‍ സഞ്ചരിക്കുന്ന വടക്കന്‍ ഇടനാഴികളിലെ ലഭ്യത വര്‍ധിപ്പിക്കുമെന്നും റെയില്‍വേ അറിയിച്ചു.

വെസ്റ്റേണ്‍ റെയില്‍വേ (WR) നാല് ട്രെയിനുകളില്‍ 3AC, 2AC കോച്ചുകള്‍ കൂട്ടിച്ചേര്‍ത്തു. ന്യൂഡല്‍ഹി, മുംബൈ, ലക്‌നൗ, ജമ്മു താവി, പട്‌ന, ഹൗറ, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള ട്രെയിനുകളിലേക്കാണ് കോച്ചുകള്‍ വര്‍ധിപ്പിച്ചത്. കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ നിരവധി യാത്രക്കാരാണ് പ്രതിസന്ധിയിലായത്.

 

As the IndiGo flight crisis continues, Indian Railways has stepped in with relief measures for passengers. A total of 116 additional coaches have been added across 37 trains to accommodate increased travel demand caused by widespread flight cancellations. Over 114 extra train trips have also been operated nationwide. Southern Railway implemented the highest number of measures, increasing capacity on 18 trains and deploying extra chair car and sleeper coaches on high-demand routes. Northern Railway added extra AC and chair car coaches to eight trains. These measures, effective from today, are expected to significantly improve travel availability across heavily used northern routes, according to Railways.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പ്രഥമ വനിതയല്ല, പ്രഥമ പോരാളി' മഡുറോയുടെ ഭാര്യ സിലിയയോടും യു.എസിന് കലിപ്പ്

International
  •  8 days ago
No Image

വ്യായാമത്തിനായി അടുക്കളയില്‍ കെട്ടിയ പ്ലാസ്റ്റിക് കയറില്‍ കുരുങ്ങി 11കാരിക്ക് ദാരുണാന്ത്യം 

Kerala
  •  8 days ago
No Image

വെള്ളാപ്പള്ളി ഇടതുമുന്നണിക്ക് ബാധ്യതയാകുമെന്ന് സി.പി.ഐ

Kerala
  •  8 days ago
No Image

ചുരം നവീകരണം; താമരശേരി ചുരത്തില്‍ ഇന്നുമുതല്‍ ഗതാഗത നിയന്ത്രണം

Kerala
  •  8 days ago
No Image

ഇതൊരു വലിയ ചൂടല്ല! ഇപ്പോഴുള്ളത് കേരളത്തിലെ ശരാശരി ചൂടാണെന്ന് കാലാവസ്ഥാ വകുപ്പ് 

Kerala
  •  8 days ago
No Image

കോഴിക്കോട് ബിവറജിലേക്ക് മദ്യവുമായി വന്ന ലോറി അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

Kerala
  •  8 days ago
No Image

അയോഗ്യതയും വിയോഗവും; നിയമസഭയിൽ മൂന്ന് ഒഴിവുകൾ, സമ്മേളനം 20 മുതൽ

Kerala
  •  8 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ; ശബരിമല മുതൽ പുനർജനി വരെ; പ്രതിപക്ഷത്തിന് നേരെ കടന്നാക്രമണവുമായി സർക്കാർ

Kerala
  •  8 days ago
No Image

ശബരിമല സ്വർണക്കൊള്ള; ഉന്നതരെ കുടുക്കാൻ ഫോൺ രേഖ; മുൻ മന്ത്രിയുടെ മകനും അന്വേഷണ പരിധിയിൽ

Kerala
  •  8 days ago
No Image

വെള്ളാപ്പള്ളി വിരുദ്ധ ശ്രീനാരായണീയ സംഘടനകളുടെ സംയുക്ത യോഗം ഇന്ന്

Kerala
  •  8 days ago