സൽമാൻ ഖാൻ എത്തുന്നു, ഒപ്പം ലോക ചാമ്പ്യന്മാരും; ഇന്ത്യൻ സൂപ്പർക്രോസ് റേസിങ് ലീഗ് ഫൈനലിന് കോഴിക്കോട് വേദിയാകുന്നു
കോഴിക്കോട്: കാർ, ബൈക്ക് റേസിങ്ങുകൾക്ക് നമ്മുടെ നാട്ടിൽ ആരാധകർ ഏറെയുണ്ടങ്കിലും ഇന്ത്യയിൽ ഇത്തരം മത്സരങ്ങൾ നടക്കുന്നത് വളരെ ചുരുക്കമാണ്. ഒന്ന് രണ്ട് തവണ എഫ് 1 റേസിങ്ങും മോട്ടോർ ജി പ്പിയും എന്നി മത്സരങ്ങൾ നടന്നതൊഴിച്ചാൽ ഇന്ത്യയിൽ ഇത്തരം മത്സരങ്ങൾ പിന്നീട് ഇന്ത്യയിൽ നടന്നിട്ടില്ല.
എന്നാൽ ഇപ്പോഴിതാ മലയാളികൾക്ക് കൺ കുളിർക്കെ കാണാൻ ഒരു അന്താരാഷ്രട മോട്ടോർ ഇവന്റ് നടക്കാൻ ഇരിക്കുകയാണ് കേരളത്തിലിപ്പോൾ അതും കോഴിക്കോട് ജില്ലയിൽ. ഇന്ത്യൻ സൂപ്പർക്രോസ്സ് റേസിങ് ലീഗ് (ISRL) എന്ന മോട്ടോർ ക്രോസ്സ് മത്സരങ്ങളുടെ ഫൈനൽ മത്സരമാണ് ഡിസംബർ 20,21 തിയ്യതികളിലായി കോഴിക്കോട് ഇ എം എസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്നത്.
15 രാജ്യങ്ങളിൽ നിന്നായി വേൾഡ് ചാപ്യൻ അടങ്ങുന്ന 40- തോളം മത്സരാത്ഥികളാണ് പങ്കടുക്കുക. കേരള സ്പോർട്സ് വകുപ്പിന്റെ പിന്തുണയോടെ മോട്ടോർ സ്പോർട്സ് ഐറ്റംസ് വിലപ്ന നടത്തുന്ന ബാൻഡിഡോസ് മോട്ടോർ സ്പോർട്ടും കൂടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യൻ സൂപ്പർ ക്രോസ്സ് റേസിങ് ലീഗ് ബ്രാൻഡ് അംബസിഡറായ നടൻ സൽമാൻ ഖാൻ പരിപാടിയിൽ മുഖ്യാതിഥിയായിരിക്കും.
ഇവന്റിന്റെ ഭാഗമായി ഡി ജെ പെർഫോമൻസും ഫാൻ പാർക്കും ഇതോടൊപ്പം ഉണ്ടാകും. FMX നയിക്കുന്ന ഫ്രീ സ്റ്റൈൽ മോട്ടോർ സ്റ്റണ്ടുകളും പരിപാടിക്ക് ആവേശം പകരും. മത്സരത്തിനുള്ള ട്രാക്ക് സജ്ജീകരണങ്ങൾ അവസാനഘട്ടത്തിലാണിപ്പോൾ. ബുക് മൈ ഷോ വഴി ഇപ്പോൾ ഇവന്റിന്റെ ടിക്കറ്റ് ബുക് ചെയ്യാവുന്നതാണ്.
Kozhikode is set to host the grand finale of the Indian Supercross Racing League (ISRL). The event will feature Bollywood superstar Salman Khan as the star attraction, alongside several world-class racing champions. This high-octane competition marks a major milestone for motorsports in Kerala, bringing international talent and celebrity glamour to the city.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."