ഒമാനിലെ വിവിധ ഇടങ്ങളിൽ ലഹരി വേട്ട; ഏഷ്യൻ പൗരൻമാർ പിടിയിൽ
മസ്കത്ത്: രാജ്യാതിർത്തികൾ സുരക്ഷിതമാക്കുന്നതിനും മയക്കുമരുന്ന് മാഫിയയെ അടിച്ചമർത്തുന്നതിനുമായി റോയൽ ഒമാൻ പൊലിസ് നടത്തിയ വിവിധ പരിശോധനകളിൽ നിരവധി പേർ പിടിയിലായി.
1. കടൽമാർഗം മദ്യക്കടത്ത്
മുസന്ദം ഗവർണറേറ്റിലെ ഒമാൻ സമുദ്ര അതിർത്തി ലംഘിച്ച് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച ബോട്ട് കോസ്റ്റ് ഗാർഡ് പൊലിസ് പിടികൂടി. മൂന്ന് ഏഷ്യൻ പൗരൻമാരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരിൽ നിന്ന് വൻതോതിൽ മദ്യശേഖരം കണ്ടെടുത്തു. ഖസബ് വിലായത്തിൽ വെച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു വരികയാണ്.
2. കൊറിയർ വഴി കൊക്കെയ്ൻ
യൂറോപ്പിൽ നിന്ന് പാഴ്സൽ വഴി കൊക്കെയ്ൻ കടത്താൻ ശ്രമിച്ച ഏഷ്യൻ പൗരനെ മസ്കത്തിലെ ബൗഷറിൽ വെച്ച് പിടികൂടി. വാട്ടർ പമ്പിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കെയ്ൻ. കസ്റ്റംസുമായി ചേർന്ന് മയക്കുമരുന്ന് വിരുദ്ധ വിഭാഗം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഇയാൾ വലയിലായത്.
3. മയക്കുമരുന്ന് വിൽപന
സൗത്ത് അൽ ബാത്തിന ഗവർണറേറ്റിലെ ബർക്കയിൽ മാരക മയക്കുമരുന്നുകളുമായി മറ്റൊരു ഏഷ്യൻ പൗരൻ പിടിയിലായി. ഹാഷിഷ്, ക്രിസ്റ്റൽ മെത്ത് (ഐസ്), മോർഫിൻ എന്നിവയാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. ലഹരിവസ്തുക്കൾ വിൽപന നടത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പൊലിസ് അറിയിച്ചു.
രാജ്യാതിർത്തികൾ സംരക്ഷിക്കുന്നതിനും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുമുള്ള പൊലിസിന്റെ പ്രതിബദ്ധത തുടരുമെന്ന് റോയൽ ഒമാൻ പൊലിസ് അറിയിച്ചു. സംശയാസ്പദമായ സാഹചര്യങ്ങളോ നിയമലംഘനങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ അധികൃതരെ അറിയിക്കണമെന്ന് പൊലിസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
The Royal Oman Police has intensified efforts to combat drug trafficking, arresting several individuals, including Asian nationals, Iranians, Afghans, and Pakistanis, in various operations across the country. The seized contraband includes crystal meth, marijuana, morphine, and psychotropic pills, highlighting Oman's commitment to maintaining public safety and security.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."