അബ്ഹയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിച്ചു; ഇനി ഒമാന്‍-സൗദി ടൂറിസം ശക്തമാകും
മസ്‌കത്ത്: ഒമാനിലെ സലാം എയര്‍ ചൊവ്വാഴ്ച മസ്‌കത്തിനും സൗദി അറേബ്യയിലെ അബഹയ്ക്കും ഇടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമ ബന്ധം, അസീര്‍ മേഖലയുമായുള്ള ടൂറിസം മുതലായവ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന ചടങ്ങില്‍ ഒമാനിലെ സൗദി അംബാസിഡര്‍ ഇബ്രാഹീം സാദ് ഇബ്രാഹീം ബിന്‍ ബാഷാന്‍, സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍, സലാം എയര്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ചെങ്കടലിനോട് ചേര്‍ന്നുള്ള സരാവത് പര്‍വ്വതനിരയില്‍ സ്ഥിതി ചെയ്യുന്ന അസീര്‍ മേഖലയിലേക്കുള്ള പ്രധാന കവാടമാണ് അബഹ. വൈവിധ്യമാര്‍ന്ന ഭൂപ്രകൃതി, സാംസ്‌കാരിക പൈതൃകം എന്നിവയാല്‍ സമ്പന്നമായ സൗദിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഈ പ്രദേശം.
പുതിയ നേരിട്ടുള്ള പാത വേനല്‍ക്കാലത്തും ഒമാനിലും അസീറിനും ഇടയിലുള്ള വിനോദ സഞ്ചാരത്തിനും വിനിമയത്തിനും പ്രധാന പങ്കുവഹിക്കും. അബഹയിലേക്ക് വര്‍ഷം മുഴുവനും സര്‍വീസുകള്‍ നടത്തുന്നത് ജിസിസിയിലെ പ്രാദേശിക കണക്ടിവിറ്റി വികസിപ്പിക്കുമെന്നും സലാം എയറിന്റെ ചീഫ് കൊമേഷ്യല്‍ ഓഫീസര്‍ സ്റ്റീഫന്‍ അലന്‍ പറഞ്ഞു. ഈ സര്‍വീസ് അസീറിലേക്കുള്ള പ്രാദേശിക വിപണികളിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുമെന്ന് സൗദി ടൂറിസം അതോറിറ്റിയിലെ വ്യോമയാന വൈസ് പ്രസിഡന്റ് അഹമ്മദ് അല്‍ ഇബ്രാഹീം പറഞ്ഞു. മസ്‌കത്ത്-അബഹ റൂട്ടില്‍ സലാം എയര്‍ ആഴ്ചയില്‍ നാല് വിമാന സര്‍വീസുകള്‍ നടത്തും. ഇന്ത്യയിലുടനീളമുള്ള വിശാലമായ ശ്യംഖലയിലേക്കും ഗള്‍ഫിലേക്കും സലാലയിലേക്കും മസ്‌കത്ത് ഹബ്ബ് വഴി കണക്ഷനുകളും ഈ സര്‍വീസ് വാഗ്ദാനം ചെയ്യുന്നു.
SalamAir has launched direct flights between Muscat and Abha, strengthening air connectivity and tourism exchanges between Oman and Saudi Arabia's Aseer region, with four weekly flights offering connections to India, the Gulf, and Salalah.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."