ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത വിലക്ക് നീട്ടി പാകിസ്താൻ; വിലക്ക് ജനുവരി 24 വരെ
ഇസ്‌ലാമാബാദ്: ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമ പാത വിലക്ക് നീട്ടി പാകിസ്താൻ. പാകിസ്താൻ എയർപോർട്ട് അതോറിറ്റിയാണ് വിലക്ക് നീട്ടിയത്. ജനുവരി 24 വരെയാണ് ഇന്ത്യൻ വിമാനങ്ങൾക്കുള്ള വിലക്ക് നീട്ടിയത്. ഇന്ത്യയുടെ യാത്ര സൈനിക വിമാനങ്ങൾക്ക് വിലക്ക് ബാധകമാകും. ഇന്ത്യൻ എയർ ലൈസൻസുകൾ മാത്രമല്ല ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത വിമാനങ്ങൾക്കും പാകിസ്താൻ വ്യോമാതിർത്തി ഉപയോഗിക്കുന്നതിൽ വിലക്ക് ഉണ്ട്. ഇന്ത്യൻ എയർലൈനുകളുടെ മറ്റുള്ള രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്ത വിമാനങ്ങൾക്കും ഈ നിയന്ത്രണം ബാധകമാണ്.
ഇന്ത്യയും പാക് വിമാനങ്ങൾക്ക് സമാന രീതിയിൽ വിലക്ക് ഏർപ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായത്. പാകിസ്താൻ ആയിരുന്നു ആദ്യം വ്യോമാതിർത്തി അടച്ചത്. ഏപ്രിൽ 24ന് അടച്ച വ്യോമാതിർത്തി വിലക്ക് ഒരു മാസത്തേക്ക് ആണ് ഉണ്ടായിരുന്നത്. ഏപ്രിൽ 30ന് ഇന്ത്യയും വിലക്ക് ഏർപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം ഇരു രാജ്യങ്ങളും പ്രതിമാസ അടിസ്ഥാനത്തിൽ വ്യോമാതിർത്തി അടച്ചുപൂട്ടൽ നീട്ടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."