യു.പി: ബോധവല്‍ക്കരണ ക്ലാസ്സിനിടെ പ്രവാചകനെ ഉദ്ധരിച്ചു; എസ്.ഐക്ക് സസ്‌പെന്‍ഷന്‍
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ട്രാഫിക്ക് ബോധവല്‍കരണ ക്ലാസ്സിനിടെ പ്രവാചകനെ ഉദ്ധരിച്ചതിന്റെ പേരില്‍ എസ്.ഐക്ക് സസ്‌പെന്‍ഷന്‍. കനൗജില്‍ നിയമിതനായ ട്രാഫിക് സബ് ഇന്‍സ്‌പെക്ടറായ മുഹമ്മദ് അഫാഖിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ട്രാഫിക് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ആദര്‍ശ് നഗര്‍ ഇന്റര്‍ കോളജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നടത്തിയ പ്രസംഗത്തിനെതിരേ തീവ്ര ഹിന്ദുത്വ സംഘടനകള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് യോഗി ആദിത്യനാഥ് ഭരണകൂടം അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്.
പ്രവാചകന്‍ ജനിച്ച കാലത്ത് മക്കയില്‍ പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചുമൂടുന്ന ആചാരം ഉണ്ടായിരുന്നുവെന്നും എന്നാല്‍ പിന്നീട് പ്രവാചകന്‍ അത് നിര്‍ത്തലാക്കിയെന്നും അവര്‍ക്ക് സംരക്ഷണം വാഗ്ദാനം ചെയ്‌തെന്നുമുള്ള ചരിത്രം പ്രസംഗത്തിനിടെ ഉദ്ധരിച്ചതാണ് ഹിന്ദുത്വ സംഘടനകള്‍ വിഷയമാക്കിയത്. എസ്.ഐയുടെ നടപടിക്കെതിരേ വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദള്‍ തുടങ്ങിയ സംഘടനകളാണ് രംഗത്തുവന്നത്. സമൂഹമാധ്യമങ്ങളിലും സജീവമായ മുഹമ്മദ് അഫാഖിന് ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്.
Traffic Inspector Mohammed Afaq suspended for Mentioning the Teachings of Prophet Mohammed in Reel in Kannauj of BJP ruled Uttar Pradesh.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."