കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവച്ചു
ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റി. ഇന്ന് വൈകീട്ട് മൂന്ന് മണിക്കായിരുന്നു വിവിധ ഭാഷകളിലേക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നത്. പ്രഖ്യാപനം മാറ്റിവെച്ചതിന്റെ കാരണം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
പ്രഖ്യാപനം നടത്തുന്നത് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അക്കാദമി ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകര്‍ എത്തിയിരുന്നു. എന്നാല്‍ വാര്‍ത്താസമ്മേളനം തുടങ്ങേണ്ട സമയത്തിന്റെ തൊട്ടുമുന്‍പാണ് അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചതായി അധികൃതര്‍ അറിയിച്ചത്.
അവാര്‍ഡ് നിര്‍ണയവുമായി ബന്ധപ്പെട്ട അന്തിമ യോഗങ്ങള്‍ ഇന്ന് രാവിലെ ചേര്‍ന്നിരുന്നു.
The announcement of the Central Sahitya Akademi Awards has been postponed. The awards, covering various Indian languages, were scheduled to be announced at 3 pm today, but authorities deferred the announcement without citing any reason.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."