എലപ്പുള്ളി ബ്രൂവറിയില്‍ സര്‍ക്കാരിന് തിരിച്ചടി; കമ്പനിക്ക് നല്‍കിയ അനുമതി ഹൈക്കോടതി റദ്ദാക്കി
കൊച്ചി: എലപ്പുള്ളി ബ്രൂവറിയ്ക്ക് സര്‍ക്കാര്‍ നല്‍കിയ പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി. ഒയാസിസ് കമ്പനിക്ക് നല്‍കിയ അനുമതിയാണ് റദ്ദാക്കിയത്. വിശദമായ പഠനം നടത്താതെ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് സതീശ് നൈനാന്‍, ജസ്റ്റിസ് പി. കൃഷ്ണകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചാണ് ഉത്തരവിട്ടത്.
അനുമതി നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കൃത്യമായ പഠനം നടത്തി, നടപടിക്രമങ്ങള്‍ പാലിച്ച് പുതിയ തീരുമാനമെടുക്കാമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ബ്രൂവറിക്ക് അനുമതി നല്‍കിയതിനെതിരെ ഒരു കൂട്ടം പൊതുതാല്‍പര്യ ഹരജികളാണ് ഹൈക്കോടതി പരിഗണിച്ചത്. ബ്രൂവറി ആരംഭിക്കുന്നതിനെതിരെ മലീനീകരണ പ്രശ്‌നം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി പ്രദേശവാസികളും പ്രതിപക്ഷവും പദ്ധതിക്കെതിരെ രംഗത്തെത്തിയിരുന്നെങ്കിലും സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോവുകയായിരുന്നു.
The Kerala High Court has struck down the preliminary approval granted by the state government to the Elappully brewery project, dealing a major setback to the authorities. The approval had been issued to the Oasis company.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."