ചരിത്രനേട്ടവുമായി സഞ്ജു സാംസൺ; അന്താരാഷ്ട്ര ടി20യിൽ 1000 റൺസ് ക്ലബ്ബിൽ
അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ചാം ടി20യിൽ ഇന്ത്യൻ കുപ്പായത്തിൽ അപൂർവ്വ റെക്കോർഡുകൾ സ്വന്തമാക്കി മലയാളി സൂപ്പർ താരം സഞ്ജു സാംസൺ. മത്സരത്തിൽ അഞ്ച് റൺസ് പിന്നിട്ടതോടെ അന്താരാഷ്ട്ര ടി20യിൽ 1000 റൺസ് തികയ്ക്കുന്ന മൂന്നാമത്തെ ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന പദവി സഞ്ജുവിന് സ്വന്തമായി. ഇതിഹാസ താരം എം.എസ്. ധോണി, ഋഷഭ് പന്ത് എന്നിവർക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന ഏക ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനാണിപ്പോൾ സഞ്ജു. മാർക്കോ ജാൻസൺ എറിഞ്ഞ രണ്ടാം ഓവറിൽ തകർപ്പൻ സിക്സറിലൂടെയാണ് താരം ഈ നാഴികക്കല്ല് പിന്നിട്ടത്.
അന്താരാഷ്ട്ര ക്രിക്കറ്റിലെ ഈ നേട്ടത്തിന് പുറമെ, ടി20 ക്രിക്കറ്റിൽ ആകെ 8000 റൺസ് എന്ന മാന്ത്രിക സംഖ്യയും സഞ്ജു ഇന്ന് മറികടന്നു. വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, ശിഖർ ധവാൻ, സൂര്യകുമാർ യാദവ്, സുരേഷ് റെയ്‌ന, കെ.എൽ രാഹുൽ എന്നിവർക്ക് ശേഷം ടി20 ഫോർമാറ്റിൽ 8000 റൺസ് തികയ്ക്കുന്ന ഏഴാമത്തെ ഇന്ത്യൻ താരം കൂടിയായി മലയാളി താരം മാറി. ഇന്ത്യയ്ക്കായി ടി20യിൽ 1000 റൺസ് തികയ്ക്കുന്ന പതിനാലാമത്തെ താരം എന്ന റെക്കോർഡും സഞ്ജു സാംസൺ ഇതോടെ തന്റെ പേരിൽ കുറിച്ചു.
സമീപകാല മത്സരങ്ങളിലെ തകർപ്പൻ ഫോം സഞ്ജുവിനെ ഇന്ത്യൻ ബാറ്റിംഗ് നിരയിലെ അവിഭാജ്യ ഘടകമാക്കി മാറ്റിയിരിക്കുകയാണ്. വിക്കറ്റ് കീപ്പർ എന്ന നിലയിൽ മാത്രമല്ല, സ്പെഷ്യലിസ്റ്റ് ഓപ്പണർ എന്ന നിലയിലും സഞ്ജു ടീമിനായി കരുത്തുറ്റ പ്രകടനമാണ് കാഴ്ചവെക്കുന്നത്. അഭിഷേക് ശർമ്മയുമായി ചേർന്ന് ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകാൻ സഞ്ജുവിന് സാധിച്ചു. 2026-ലെ ടി20 ലോകകപ്പിനുള്ള ടീം തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സഞ്ജുവിന്റെ ഈ റെക്കോർഡ് പ്രകടനങ്ങൾ സഞ്ജുവിന്റെ സാധ്യതകൾ വർദ്ധിപ്പിക്കും. നിലവിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർമാരുടെ റൺവേട്ടയിൽ ധോണിയും (1617) പന്തും (1209) മാത്രമാണ് സഞ്ജുവിന് മുന്നിലുള്ളത്.
മത്സരത്തിൽ മികച്ച തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാൻ സഞ്ജുവിന് സാധിച്ചില്ല. 22 പന്തിൽ 37 റൺസെടുത്ത് താരം പുറത്തായി. രണ്ട് സിക്സറുകളും നാല് ഫോറുകളും നേടാൻ താരത്തിനായി.
Sanju Samson achieved a rare record in the Indian shirt in the fifth T20 against South Africa. After scoring five runs in the match, Sanju became the third Indian wicketkeeper to complete 1000 runs in international T20Is. After the legendary MS Dhoni and Rishabh Pant, Sanju is now the only Indian wicketkeeper-batsman to achieve this feat. The player achieved this milestone with a smashing six in the second over bowled by Marco Jansson.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."