HOME
DETAILS

തദ്ദേശ ഭരണസമിതികൾ ഇന്ന് പടിയിറങ്ങും: പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ നാളെ

  
December 20, 2025 | 1:47 AM

kerala local bodies will officially step down today

മലപ്പുറം: അഞ്ചുവർഷ കാലാവധി പൂർത്തിയാക്കി സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ നിലവിലെ ഭരണസമിതികൾ ഇന്ന് ഔദ്യോഗികമായി പടിയിറങ്ങും. നാളെ പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പൽ കൗൺസിലുകളിൽ രാവിലെ 10നും കോർപറേഷനുകളിൽ 11.30നുമാണ് സത്യപ്രതിജ്ഞ.

 ഓരോ തദ്ദേശസ്ഥാപനത്തിലും വരണാധികാരി ഏറ്റവും മുതിർന്ന അംഗത്തിന് സത്യവാചകം ചൊല്ലിക്കൊടുക്കും. ഈ മുതിർന്ന അംഗം മറ്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. തുടർന്ന് എല്ലാ അംഗങ്ങളുടെയും ആദ്യ യോഗം മുതിർന്ന അംഗത്തിന്റെ അധ്യക്ഷതയിൽ ചേരും. അധ്യക്ഷസ്ഥാനങ്ങളിലെ മാറ്റങ്ങൾ, അവിശ്വാസപ്രമേയങ്ങൾ, രാഷ്ട്രീയ തർക്കങ്ങൾ തുടങ്ങി സംഭവബഹുലമായിരുന്നു പല തദ്ദേശസ്ഥാപനങ്ങളിലും കഴിഞ്ഞ അഞ്ചുവർഷം. ചിലയിടങ്ങളിൽ ആഭ്യന്തര കലഹങ്ങൾ വികസനത്തെ ബാധിച്ചപ്പോൾ, ചിലയിടങ്ങളിൽ ഭരണ, പ്രതിപക്ഷ ഭേദമന്യേയുള്ള ഐക്യം നാടിന്റെ മുഖച്ഛായ മാറ്റുന്ന വികസനപ്രവർത്തനങ്ങൾക്ക് വഴിയൊരുക്കി. പ്രളയം, പകർച്ചവ്യാധികൾ തുടങ്ങിയ വെല്ലുവിളികൾക്കിടയിലും ജനകീയ ഇടപെടലുകളിലൂടെ ജനങ്ങളോട് ചേർന്നുനിൽക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസവുമായാണ് ഭൂരിഭാഗം ഭരണസമിതികളും പടിയിറങ്ങുന്നത്. 

എന്നാൽ, സാങ്കേതിക തടസങ്ങൾ കാരണവും ഫണ്ട് ലഭ്യതയിലെ കുറവുകൾ മൂലവും പാതിവഴിയിൽ മുടങ്ങിപ്പോയ പദ്ധതികൾ പുതിയ ഭരണസമിതികൾക്ക് മുന്നിലെ വലിയ വെല്ലുവിളിയായി മാറും. ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത പുതുമുഖങ്ങൾക്ക് ലഭിച്ച പ്രാമുഖ്യമാണ്. രാഷ്ട്രീയപാർട്ടികൾ യുവാക്കൾക്കും സ്ത്രീകൾക്കും നൽകിയ പരിഗണന തെരഞ്ഞെടുപ്പു ഫലത്തിൽ പ്രതിഫലിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ടവരിൽ ഭൂരിഭാഗവും പുതുമുഖങ്ങളാണ്. അതിൽത്തന്നെ പകുതിയിലധികം പേർ വനിതകളാണ്.

പിന്നാലെ അധ്യക്ഷന്മാർ, ഉപാധ്യക്ഷന്മാർ, സ്ഥിരംസമിതി അംഗങ്ങൾ...

കൊച്ചി: തദ്ദേശസ്ഥാപന അംഗങ്ങളുടെ സത്യപ്രതിജ്ഞ പൂർത്തിയായാലുടൻ അധ്യക്ഷന്മാരെയും ഉപാധ്യക്ഷന്മാരെയും തെരഞ്ഞെടുക്കുന്നതിനുള്ള നോട്ടിസ് പുറപ്പെടുവിക്കും. കോർപറേഷനിലെയും മുൻസിപ്പാലിറ്റികളിലെയും അധ്യക്ഷന്മാരെ 26ന് രാവിലെയും ഉപാധ്യക്ഷന്മാരെ 26ന് ഉച്ചയ്ക്ക് ശേഷവും തെരഞ്ഞടുക്കും.  ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 27ന് രാവിലെയും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉച്ചയ്ക്കുശേഷവും നടക്കും. 

പിന്നീട് നടക്കുന്നത് സ്ഥിരംസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പായിരിക്കും. ജനുവരി 11നുമുമ്പ് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലെയും സ്ഥിരംസമിതി അംഗങ്ങളെ തെരഞ്ഞെടുക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം. കോർപറേഷനിൽ എട്ടും (ധനകാര്യം, വികസനം, ക്ഷേമം, ആരോഗ്യം, മരാമത്ത്, നഗരാസൂത്രണം, നികുതി ആപ്പീൽ, വിദ്യാഭ്യാസം) മുൻസിപ്പാലിറ്റിയിൽ ആറും (മരാമത്ത്, വിദ്യാഭ്യാസം, ധനകാര്യം, വികസനം, ക്ഷേമം, ആരോഗ്യം) ജില്ലാപഞ്ചായത്തിൽ അഞ്ചും (ആരോഗ്യം, വിദ്യാഭ്യാസം, പൊതുമരാമത്ത്, ധനകാര്യം, വികസനം,ക്ഷേമം) ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ നാലുവീതം (ധനകാര്യം, വികസനം, ക്ഷേമം, ആരോഗ്യം, വികസനം) സ്ഥിരംസമിതികളാണ് രൂപീകരിക്കേണ്ടത്. സ്ഥിരംസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് പൂർത്തിയായതിനുശേഷം മറ്റൊരുദിവസമായിരിക്കും സ്ഥിരംസമിതി അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് നടക്കുക. പകുതി സ്ഥിരംസമിതികളുടെ അധ്യക്ഷ പദവി വനിതാസംവരണമാണെന്ന പ്രത്യേകതയുമുണ്ട്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്.

after completing their five-year term, the current governing committees of local bodies in the state will officially step down today. new members will take oath and assume office tomorrow.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വർണക്കൊള്ളയിലെ ഇ.ഡി അന്വേഷണം; സർക്കാരിന് തിരിച്ചടി; കൂടുതൽ ഉന്നതർ കുടുങ്ങും

Kerala
  •  3 hours ago
No Image

തൊഴിലുറപ്പ് പദ്ധതിയിലെ കേന്ദ്ര സര്‍ക്കാര്‍ അട്ടിമറി; രാജ്യവ്യാപക പ്രക്ഷോഭത്തിന് പ്രതിപക്ഷം

National
  •  4 hours ago
No Image

വൻ കവർച്ച; ഭർത്താവിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ പോയ തക്കം നോക്കി 27 പവൻ സ്വർണം കവർന്നു

Kerala
  •  11 hours ago
No Image

കോഴിക്കോട് സ്വകാര്യ ബസുകളുടെ 'അഭ്യാസപ്രകടനം'; ഡ്രൈവർ അറസ്റ്റിൽ, വധശ്രമക്കുറ്റം

Kerala
  •  11 hours ago
No Image

കോഴിക്കോട് ആഢംബര കാർ കത്തിനശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  12 hours ago
No Image

തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ വെട്ടിനിരത്തൽ: 97 ലക്ഷം പേരെ ഒഴിവാക്കി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

National
  •  12 hours ago
No Image

ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ കത്തിയമർന്ന് ബം​ഗ്ലാദേശ്; ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ ആക്രമണം

International
  •  12 hours ago
No Image

വിസി നിയമനത്തിൽ സമവായം: പാർട്ടിയിൽ ഭിന്നതയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

Kerala
  •  12 hours ago
No Image

യുഎഇയിൽ അയ്യായിരത്തിലധികം ഗീലി കാറുകൾ തിരിച്ചുവിളിച്ചു; ഇന്ധന ടാങ്കിലെ തകരാർ പരിഹരിക്കാൻ ഉടമകൾക്ക് നിർദ്ദേശം

uae
  •  13 hours ago
No Image

അടി കിട്ടാത്ത ഒരിഞ്ചു പോലുമില്ല, മൃഗീയമായ മർദനം'; വാളയാറിൽ യുവാവ് മരിച്ചത് രക്തം വാർന്നെന്ന് ഫോറൻസിക് സർജൻ

Kerala
  •  13 hours ago