HOME
DETAILS

വിസി നിയമനത്തിൽ സമവായം: പാർട്ടിയിൽ ഭിന്നതയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

  
December 19, 2025 | 4:41 PM

vc appointment cpm state secretariat says no rift in party

തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പാർട്ടിയിൽ വിമർശനമുയർന്നെന്ന വാർത്തകൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. വിസി നിയമനത്തിൽ സർക്കാരും ഗവർണറും തമ്മിലുണ്ടായ സമവായ നീക്കത്തിൽ പാർട്ടിയിൽ ഭിന്നതയില്ലെന്നും മുഖ്യമന്ത്രിയെ സെക്രട്ടേറിയറ്റ് പിന്തുണയ്ക്കുന്നുവെന്നും പാർട്ടി പ്രസ്താവനയിലൂടെ വ്യക്തമാക്കി.

സമവായത്തിന് മുൻകൈ എടുത്തത് ഗവർണറാണെന്നാണ് പാർട്ടി വിശദീകരണം. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും സിപിഎം കുറിപ്പിൽ പറയുന്നു.

ഗവർണറുമായുള്ള ഒത്തുതീർപ്പ് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന് സെക്രട്ടേറിയറ്റ് യോഗത്തിൽ നേതാക്കൾ മുന്നറിയിപ്പ് നൽകിയെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. പിഎം ശ്രീ പദ്ധതിക്ക് സമാനമായ ആക്ഷേപം വിസി നിയമനത്തിലും ഉണ്ടാകുമെന്നും, ഗവർണറുമായുള്ള സമവായം പാർട്ടി അറിയാതെ മുഖ്യമന്ത്രി ഏകപക്ഷീയമായി എടുത്ത തീരുമാനമാണെന്നും യോഗത്തിൽ വിമർശനമുയർന്നതായി സൂചനയുണ്ടായിരുന്നു. എന്നാൽ ഈ ആക്ഷേപങ്ങളെല്ലാം തള്ളിക്കൊണ്ടാണ് പാർട്ടി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം, ഗവർണറുമായുള്ള സർക്കാരിന്റെ പുതിയ 'ഭായ്-ഭായ്' ബന്ധത്തിൽ പ്രതിപക്ഷം കടുത്ത വിമർശനമാണ് ഉയർത്തുന്നത്. ഇതിന്റെ ഭാഗമായി കേരള സർവകലാശാല രജിസ്ട്രാറായിരുന്ന കെ.എസ്. അനിൽകുമാറിനെ മാറ്റിയ നടപടി ചൂണ്ടിക്കാണിക്കപ്പെടുന്നു. സസ്പെൻഷനിലായിട്ടും സർക്കാരിന്റെയും പാർട്ടിയുടെയും പിന്തുണയോടെ ഓഫീസിലെത്തിയിരുന്ന അനിൽകുമാറിനെ ഒടുവിൽ മാതൃസ്ഥാപനമായ ശാസ്താംകോട്ട ദേവസ്വം കോളേജിലേക്ക് തന്നെ തിരികെ അയച്ചു.

കൂടാതെ, മുൻപ് സർക്കാർ ശക്തമായി എതിർത്തിരുന്ന സിസ തോമസിനെ കെടിയു വിസിയായി അംഗീകരിച്ചതും വലിയ ചർച്ചയായിട്ടുണ്ട്. മുൻപ് സിസ തോമസിനെതിരെ എസ്എഫ്ഐയും ഇടത് സംഘടനകളും വലിയ പ്രതിഷേധം ഉയർത്തിയിരുന്നുവെങ്കിലും, ഇത്തവണ സമാധാനപരമായാണ് അവർ ചുമതലയേറ്റത്. സജി ഗോപിനാഥിനെ ഡിജിറ്റൽ വിസിയാക്കാൻ സർക്കാർ നടത്തിയ വിട്ടുവീഴ്ചയാണിതെന്നാണ് വിലയിരുത്തൽ.

സർക്കാരും ഗവർണറും തമ്മിലുള്ള പോരാട്ടം കോടതി കയറിയതിലൂടെ ലക്ഷക്കണക്കിന് രൂപയാണ് ഖജനാവിന് നഷ്ടമായതെന്ന് കോൺഗ്രസ് ആരോപിച്ചു. വിസി നിയമന സെർച്ച് കമ്മിറ്റിക്കായി മാത്രം 31 ലക്ഷം രൂപ ചെലവായെന്നും, ഇപ്പോൾ നടക്കുന്ന സമവായത്തിന് പിന്നിൽ നിഗൂഢമായ 'അന്തർധാര' ഉണ്ടെന്നുമാണ് പ്രതിപക്ഷത്തിന്റെ പക്ഷം.

 

 

the cpm state secretariat has dismissed reports of internal conflict regarding the consensus reached between the chief minister and the governor over vice-chancellor appointments. the party clarified that there is no rift within the leadership and expressed full support for cm pinarayi vijayan, stating that the move towards a settlement was initiated by the governor. meanwhile, the opposition has criticized this sudden "friendly" shift, alleging a hidden deal and highlighting the financial loss to the state due to previous legal battles.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് സ്വകാര്യ ബസുകളുടെ 'അഭ്യാസപ്രകടനം'; ഡ്രൈവർ അറസ്റ്റിൽ, വധശ്രമക്കുറ്റം

Kerala
  •  4 hours ago
No Image

കോഴിക്കോട് ആഢംബര കാർ കത്തിനശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  4 hours ago
No Image

തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ വെട്ടിനിരത്തൽ: 97 ലക്ഷം പേരെ ഒഴിവാക്കി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

National
  •  4 hours ago
No Image

ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ കത്തിയമർന്ന് ബം​ഗ്ലാദേശ്; ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ ആക്രമണം

International
  •  4 hours ago
No Image

യുഎഇയിൽ അയ്യായിരത്തിലധികം ഗീലി കാറുകൾ തിരിച്ചുവിളിച്ചു; ഇന്ധന ടാങ്കിലെ തകരാർ പരിഹരിക്കാൻ ഉടമകൾക്ക് നിർദ്ദേശം

uae
  •  5 hours ago
No Image

അടി കിട്ടാത്ത ഒരിഞ്ചു പോലുമില്ല, മൃഗീയമായ മർദനം'; വാളയാറിൽ യുവാവ് മരിച്ചത് രക്തം വാർന്നെന്ന് ഫോറൻസിക് സർജൻ

Kerala
  •  6 hours ago
No Image

സഞ്ജുവിന്റെ പവർ ഹിറ്റിൽ അമ്പയർ ഗ്രൗണ്ടിൽ വീണു; അഹമ്മദാബാദ് ടി20യിൽ നാടകീയ രംഗങ്ങൾ

Cricket
  •  6 hours ago
No Image

ബീഫ് എന്നാൽ അവർക്ക് ഒരർത്ഥമേയുള്ളൂ'; സ്പാനിഷ് ചിത്രം 'ബീഫിന്' വിലക്കേർപ്പെടുത്തിയ കേന്ദ്ര നടപടിയെ പരിഹസിച്ച് മുഖ്യമന്ത്രി

Kerala
  •  6 hours ago
No Image

ക്രിസ്മസ് പരീക്ഷയിൽ മാറ്റം: നാളെ നടത്താനിരുന്ന ഹയർസെക്കൻഡറി ഹിന്ദി പരീക്ഷ മാറ്റിവെച്ചു; പരീക്ഷ ജനുവരി അഞ്ചിന്

latest
  •  6 hours ago
No Image

ചരിത്രനേട്ടവുമായി സഞ്ജു സാംസൺ; അന്താരാഷ്ട്ര ടി20യിൽ 1000 റൺസ് ക്ലബ്ബിൽ

Cricket
  •  7 hours ago