ഓപ്പറേഷന്‍ ഗാലന്റ് നൈറ്റ്3: ഷാര്‍ജ ചാരിറ്റി ഇന്റര്‍നാഷനല്‍ ഗസ്സയിലേക്ക് 6,000 ദുരിതാശ്വാസ വസ്തുക്കളെത്തിക്കും
ഷാര്‍ജ: ഇസ്‌റാഈല്‍ അധിനിവേശത്തില്‍ ദുരിതമനുഭവിക്കുന്ന ഫലസ്തീന്‍ ജനതക്ക് ഷാര്‍ജ ചാരിറ്റി ഇന്റര്‍നാഷനല്‍ (എസ്.സി.ഐ) 6,000 ദുരിതാശ്വാസ വസ്തുക്കള്‍ എത്തിക്കും. ഓപ്പറേഷന്‍ ഗാലന്റ് നൈറ്റ്3 സംരംഭത്തിന്റെ മാനുഷിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നീക്കം. 2,370 ഭക്ഷ്യ പാര്‍സലുകള്‍, 1,000 ഹെല്‍ത്ത് കിറ്റുകള്‍, 2,500 ബ്ലാങ്കറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് സഹായമെന്ന് ഷാര്‍ജ ചാരിറ്റി ഇന്റര്‍നാഷനല്‍ എക്‌സിക്യൂട്ടിവ് ഡയരക്ടര്‍ അബ്ദുല്ല സുല്‍ത്താന്‍ ബിന്‍ ഖാദിം പറഞ്ഞു. ദേശീയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും സംയുക്തമായി നടത്തുന്ന റിലീഫ് കാംപയിനുകളെയും പിന്തുണക്കുന്നതിലുള്ള ചാരിറ്റിയുടെ പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മൊത്തം 57 ടണ്‍ വസ്തുക്കള്‍ ഉള്‍ക്കൊള്ളുന്ന കപ്പലാണ് ഗസ്സക്ക് പുറപ്പെടുക. 2,600ലധികം കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
സംഭാവന അര്‍പ്പിക്കാനായി ചാരിറ്റിയുടെ വെബ്‌സൈറ്റ്, എസ്.എം.എസ് സര്‍വിസ്, ബാങ്ക് ട്രാന്‍സ്ഫര്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, സ്മാര്‍ട് കിയോസ്‌കുകള്‍, ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകള്‍ എന്നിവ ഇപ്പോഴും പ്രവര്‍ത്തിച്ചു വരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചാരിറ്റിയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത് തുടരണമെന്ന് അദ്ദേഹം സമൂഹാംഗങ്ങളോടും മനുഷ്യ സ്‌നേഹികളോടും അഭ്യര്‍ഥിച്ചു. മാനുഷിക പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തുന്നതിനും കവറേജ് വിപുലീകരിക്കുന്നതിനും ഏറ്റവും കൂടുതല്‍ സഹായം ആവശ്യമുള്ള കുടുംബങ്ങളില്‍ അവ എത്തിക്കുന്നതിനും ദാതാക്കളുടെ സംഭാവനകള്‍ അനിവാര്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
Sharjah Charity International has prepared 6,000 relief parcels to support families in the Gaza Strip as part of the UAE’s Operation Gallant Knight 3, aimed at alleviating the humanitarian impact of the ongoing crisis, particularly during the winter season.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."