കാര്യവട്ടത്ത് ഗിൽ വീഴില്ല; രാജകുമാരിയില്ലാതെ 2025ലെ അവസാന പോരാട്ടത്തിന് ഇന്ത്യ
തിരുവനന്തപുരം: ശ്രീലങ്കയ്ക്കെതിരായ അവസാന ടി-20 മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിംഗ്. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബൗളിംഗ് തെരഞ്ഞെടുത്തു. അവസാന മത്സരത്തിൽ സ്‌മൃതി മന്ദാനക്കും രേണുക താക്കൂറിനും ഇന്ത്യൻ ടീം വിശ്രമം അനുവദിച്ചു.
ഈ മത്സരത്തിൽ കളത്തിൽ ഇറങ്ങാത്തതോടെ ഒരു ചരിത്ര നേട്ടവും സ്‌മൃതിക്ക് നഷ്ടമായിരിക്കുകയായാണ്. 2025ൽ ഇന്റർനാഷണൽ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡാണ് സ്‌മൃതിക്ക് നഷ്ടമായിരിക്കുന്നത്. ഈ റെക്കോർഡിൽ ശുഭ്മൻ ഗില്ലിനെ മറികടക്കാനുള്ള അവസരമായിരുന്നു സ്‌മൃതിക്ക് ഉണ്ടായിരുന്നത്. ഇതിനായി ഈ മത്സരത്തിൽ 65 റൺസ് മാത്രമായിരുന്നു സ്‌മൃതിക്ക് വേണ്ടിയിരുന്നത്. എന്നാൽ താരത്തിന് ഈ മത്സരത്തിൽ വിശ്രമം അനുവദിച്ചതോടെ ഗിൽ ഒന്നാം സ്ഥാനത്തു തന്നെ തുടരുമെന്ന് ഉറപ്പാണ്. ഗിൽ 1764 റൺസ് ആണ് 2025ൽ നേടിയത്. സ്‌മൃതി 1703 റൺസും സ്വന്തമാക്കി.
നാലാം മത്സരത്തിൽ മിന്നും പ്രകടനമായിരുന്നു സ്‌മൃതി നടത്തിയിരുന്നത്. മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടിയാണ് സ്‌മൃതി തിളങ്ങിയത്. 48 പന്തിൽ 11 ഫോറുകളും മൂന്ന് സിക്സുകളും അടക്കം 80 റൺസാണ് സ്മൃതിയുടെ ബാറ്റിൽ നിന്നും പിറന്നത്. ഈ മികച്ച പ്രകടനത്തിന് ഇന്റർനാഷണൽ ക്രിക്കറ്റിൽ 10,000 റൺസ് പൂർത്തിയാക്കാനും സ്മൃതിക്ക് സാധിച്ചു.
ഈ നേട്ടത്തിൽ എത്തുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ താരമാണ് സ്മൃതി. ആദ്യമായി ഈ റെക്കോർഡ് സ്വന്തമാക്കിയത് മിതാലി രാജ് ആണ്. ലോകത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ വനിതാ താരം കൂടിയാണ് സ്മൃതി. മിതാലിക്ക് പുറമേ ഷാർലറ്റ് എഡ്വേർഡ്‌സ്, സൂസി ബേറ്റസ് എന്നിവരുമാണ് ഈ റെക്കോർഡിൽ ഇതിനുമുമ്പ് എത്തിയിട്ടുള്ളത്.
അതേസമയം പരമ്പരയിലെ ആദ്യ നാല് മത്സരങ്ങളും വിജയിച്ചുകൊണ്ട് ഇന്ത്യ പരമ്പര നേരത്തേ തന്നെ സ്വന്തമാക്കിയിരുന്നു. ഈ മത്സരവും വിജയിച്ചുകൊണ്ട് പരമ്പര തൂത്തുവാരുകയാവും ഇന്ത്യയുടെ ലക്ഷ്യം. ആശ്വാസ ജയമാവും ശ്രീലങ്ക ലക്ഷ്യം വെക്കുക.
India bats in the final T20I against Sri Lanka. Sri Lanka won the toss and elected to bowl in the match to be held at the Kariyavattom Greenfield Stadium in Thiruvananthapuram. The Indian team has rested Smriti Mandhana and Renuka Thakur for the final match. Smriti has also missed out on a historic achievement by not taking the field in this match.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."