മുന്‍ ദേവസ്വം മന്ത്രിയെന്ന നിലയില്‍ കാര്യങ്ങള്‍ ചോദിച്ചു, അറിയാവുന്നവ പറഞ്ഞു- കടകംപള്ളി
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണസംഘം(എസ്.ഐ.ടി) മൊഴിയെടുത്തതിനുപിന്നാലെ പ്രതികരണവുമായി മുന്‍ ദേവസ്വം മന്ത്രിയും സി.പി.എം നേതാവുമായ കടകംപള്ളി സുരേന്ദ്രന്‍. മുന്‍ ദേവസ്വം മന്ത്രിയെന്ന നിലയില്‍ കാര്യങ്ങള്‍ ചോദിച്ചു, അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞുവെന്ന് കടകംപള്ളി മാധ്യമങ്ങളോട് പ്രതികരിച്ചു.
2019-ലെ കാര്യങ്ങളാണ് എസ്.ഐ.ടി ചോദിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ അറസ്റ്റിലായ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയാം. ശബരിമല ഭക്തനെന്ന നിലയിലും സംഭാവനകള്‍ നല്‍കിയ വ്യക്തിയെന്ന നിലയിലും പരിചയപ്പെട്ടിട്ടുണ്ട്. സ്വര്‍ണം പൂശാനായി ബോര്‍ഡോ വ്യക്തികളോ അപേക്ഷ നല്‍കിയിട്ടില്ല. സ്വര്‍ണം പൂശിയ കാര്യം ബോര്‍ഡ് സര്‍ക്കാരിനെ അറിയിച്ചിട്ടില്ല. മന്ത്രിയെന്ന നിലയില്‍ തനിക്ക് ഒരറിവും ഉണ്ടായിരുന്നില്ലെന്നും കടകംപള്ളി പറഞ്ഞു.
ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ മൊഴി സംബന്ധിച്ച ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെയും പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ശനിയാഴ്ച്ചയാണ് ചോദ്യം ചെയ്തത്.
Former Devaswom Minister and CPM leader Kadakampally Surendran has responded after being questioned by the Special Investigation Team (SIT) in connection with the Sabarimala gold smuggling case. Speaking to the media, he said the SIT questioned him in his capacity as the former Devaswom Minister and that he shared all the information he was aware of.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."