HOME
DETAILS

നെടുമങ്ങാട് കെഎസ്ആർടിസി ബസും ക്രെയിനും കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരുക്ക്; യാത്രക്കാർ സുരക്ഷിതർ

  
December 30, 2025 | 12:35 PM

ksrtc bus collides with crane in nedumangad kerala

തിരുവനന്തപുരം: നെടുമങ്ങാട് ഏണിക്കരയിൽ കെഎസ്ആർടിസി ബസും ക്രെയിനും കൂട്ടിയിടിച്ചു. തിരുവനന്തപുരത്ത് നിന്ന് വിതുരയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. വലിയ ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് യാത്രക്കാരും നാട്ടുകാരും.

വഴയില-പഴകുറ്റി നാലുവരി പാതയുടെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന ഭാഗത്താണ് അപകടമുണ്ടായത്. വഴയിലയ്ക്കും ഏണിക്കരയ്ക്കും ഇടയിലുള്ള ചെറിയ വളവിൽ വെച്ച് ക്രെയിനിന്റെ നീളമുള്ള ഭാഗം (Boom) കെസ്ആർടിസി ബസിന്റെ മുൻവശത്തെ ​ഗ്ലാസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗത്തെ ചില്ല് പൂർണ്ണമായും തകർന്നു. നിയന്ത്രണം വിട്ട ക്രെയിൻ സമീപത്തെ ചെറിയ കുഴിയിലേക്ക് മറിഞ്ഞു.

അതേസമയം, ബസിൽ യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരുക്കുകളില്ല. എന്നാൽ, ക്രെയിൻ ഡ്രൈവർക്ക് ചെറിയ പരുക്കുണ്ട്. അപകടത്തെത്തുടർന്ന് റോഡിൽ അല്പനേരം ഗതാഗത തടസ്സമുണ്ടായി. 

A KSRTC bus traveling from Thiruvananthapuram to Vithura collided with a crane in Nedumangad's Enikkara area, sparking concerns over road safety. Fortunately, no major casualties were reported, and the incident is being investigated.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ വിസ കാലാവധി കഴിഞ്ഞോ? സ്റ്റാറ്റസ് എങ്ങനെ ഓൺലൈനായി പരിശോധിക്കാം?

uae
  •  5 hours ago
No Image

ലോകകപ്പിലെ തോൽവി ഇപ്പോഴും വേദനിപ്പിക്കുന്നു, ഇന്ത്യയോട് പ്രതികാരം ചെയ്യും: ഓസീസ് താരം

Cricket
  •  5 hours ago
No Image

പുതുവത്സരാഘോഷ ലഹരിയിൽ ദുബൈ; ഈ ബീച്ചുകൾ കുടുംബങ്ങൾക്ക് മാത്രമായി സംവരണം ചെയ്ത് അധികൃതർ

uae
  •  5 hours ago
No Image

ഇതിഹാസം പുറത്ത്; പുതിയ സീസണിനൊരുങ്ങുന്ന ആർസിബിക്ക് വമ്പൻ തിരിച്ചടി

Cricket
  •  5 hours ago
No Image

ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് മരണം; 12 പേർക്ക് പരുക്ക്

Kerala
  •  5 hours ago
No Image

പ്രവാസികൾക്ക് തുടർച്ചയായി ആറു മാസത്തിലധികം പുറംരാജ്യങ്ങളിൽ താമസിക്കാനാകില്ല; പുതിയ നിയമവുമായി കുവൈത്ത്

Kuwait
  •  5 hours ago
No Image

ഇന്ത്യക്കൊപ്പം ഒന്നിലധികം ലോക കിരീടങ്ങൾ നേടിയ അവനെ ടെസ്റ്റിൽ എടുക്കണം: ഉത്തപ്പ

Cricket
  •  6 hours ago
No Image

2025ലെ ഇന്ത്യയുടെ ഏറ്റവും മികച്ച താരം അവനാണ്: അശ്വിൻ

Cricket
  •  6 hours ago
No Image

മുന്‍ ദേവസ്വം മന്ത്രിയെന്ന നിലയില്‍ കാര്യങ്ങള്‍ ചോദിച്ചു, അറിയാവുന്നവ പറഞ്ഞു- കടകംപള്ളി

Kerala
  •  6 hours ago
No Image

അബൂ ഉബൈദ- സയണിസ്റ്റ് നുണകള്‍ തുറന്നു കാട്ടിയ പോരാളി, ലോകം കാതോര്‍ത്ത ശബ്ദം 

International
  •  7 hours ago