HOME
DETAILS

ഇസ്‌ലാമിക പാഠങ്ങൾ തനിമ ചോരാതെ സമൂഹത്തിന് സമർപ്പിക്കാൻ സമസ്തക്ക് സാധിച്ചു: സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ

  
December 31, 2025 | 1:25 PM

samasta successfully preserved islamic teachings and presented them to society says sayyid swadiqali shihab thangal leader

കോഴിക്കോട്: പ്രവാചക കാലത്ത് തന്നെ  കേരളത്തിൽ എത്തിയ ഇസ്‌ലാമിൻ്റെ  പാഠങ്ങൾ തനിമയും  വിശുദ്ധിയും നഷ്ടപ്പെടാതെ സമൂഹത്തിൽ അടിയുറപ്പിച്ച് നിർത്താൻ സമസ്തക്ക് സാധിച്ചുവെന്നും പാരമ്പര്യം കാത്ത് സൂക്ഷിച്ചു കൊണ്ടാണ് നൂറ് വർഷക്കാലം സമസ്ത പ്രവർത്തിച്ചതെന്നും യാതൊരു പോറലുമേൽക്കാതെ അടുത്ത തലമുറകളിലേക്കും ഇതിനെ എത്തിച്ചു കൊടുക്കാനുള്ള പ്രയത്നമാണ് നൂറാം വാർഷികത്തിലൂടെ സമസ്ത ചെയ്യുന്നതെന്നും പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ. 

ആദ്യ പ്രബോധക സംഘത്തിൻ്റെ തലവൻ മാലിക് ദീനാർ (റ) ന്റെ പാദസ്പർശനമേറ്റ മണ്ണിലാണ് നൂറാം വാർഷികം അരങ്ങേറുന്നത്. ഉലമാക്കളോടൊപ്പം ഉമറാക്കളേയും ചേർത്ത് നിർത്തിയ മാതൃകയാണ് സമസ്ത കാഴ്ച വച്ചത്. സമുദായ ഐക്യവും ഒപ്പം സാമൂഹിക ഐക്യവും ഉണ്ടാവുമ്പോൾ മാത്രമേ പുതിയ വെല്ലുവിളികളെ നേരിടാൻ സാധിക്കുകയുള്ളു. മദ്രസ്സ മാനേജ്മെൻ്റുകൾക്ക് ഇതിൽ വലിയ പങ്ക് നിർവ്വഹിക്കാനാകുമെന്നും അദ്ദേഹം  ഉണർത്തുകയുണ്ടായി.

സമസ്ത കേരള മദ്രസ്സ മാനേജ്മെൻ്റ് അസോസിയേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം കോട്ടക്കലിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ പതാക ഉയർത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് സയ്യിദ് കെ പി പി തങ്ങൾ പയ്യന്നൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് സെക്രട്ടറി കെ കെ എസ് തങ്ങൾ വെട്ടിച്ചിറ ആമുഖ പ്രസംഗം നടത്തി. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി ഡോ. എൻ എ എം അബ്ദുൽ ഖാദർ, സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ ട്രഷറർ അബ്ദുൽ ഖാദർ ഖാസിമി വെന്നിയൂർ, എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ല പ്രസിഡണ്ട് സി എച്ച് ത്വയ്യിബ് ഫൈസി, കോട്ടക്കൽ മുനിസിപ്പൽ ചെയർമാൻ കെ കെ നാസർ പ്രസംഗിച്ചു. ആദർശം എന്ന സെഷന് സംസ്ഥാന ജനറൽ സെക്രട്ടറി ഇ മൊയ്തീൻ ഫൈസി പുത്തനഴിയും ഉണർവ്വ് സെഷന് സംസ്ഥാന സെക്രട്ടറി പികെ ഷാഹുൽ ഹമീദ് മാസ്റ്റർ മേൽമുറിയും ഉത്തരവാദിത്വം സെഷന് സംസ്ഥാന സെക്രട്ടറി അബ്ദുന്നാസർ കാളമ്പാറയും നേതൃത്വം നൽകി. സംസ്ഥാന നേതാക്കളായ എ പി പി തങ്ങൾ കാപ്പാട്, ത്രീ സ്റ്റാർ കുഞ്ഞഹമ്മദ് ഹാജി, റഫീഖ് ഹാജി കോടാജെ, കെ പി കോയ ഹാജി കോഴിക്കോട്, അബ്ദുറശീദ് കൊല്ലം, മുഹമ്മദ് ബിൻ ആദം, സിയാദ് ചെമ്പറക്കി, എ വി ചേക്കു ഹാജി പാലക്കാട്, എം എ എച്ച് മൊയ്തീൻ ഹാജി, ത്വാഹ പുറക്കാട്, എൻ ടി സി മജീദ്, പെരിന്തൽമണ്ണ, റശീദ് ബെളിഞ്ചം, സി എം അബ്ദുൽ ഖാദർ ഹാജി കാസറഗോഡ്, ശരീഫ് കുട്ടി ഹാജി കോട്ടയം, എം കെ ആലിപ്പറമ്പ്,  കക്കാട് ജിഫ്രി തങ്ങൾ, കാടാമ്പുഴ മൂസ ഹാജി, സലീം എടക്കര, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, സ്വാഗത സംഘം നേതാക്കളായ കെ കെ എസ് ബാപ്പുട്ടി തങ്ങൾ ഒതുക്കുങ്ങൽ, സി ഖാലിദ് മാസ്റ്റർ, ജാഫർ കുഞ്ഞു ഇന്ത്യനൂർ, അടാട്ടിൽ മുഹമ്മദ് മാസ്റ്റർ, ഹനീഫ തൈക്കാടൻ, പന്തക്കൻ ഖാദർ ഹാജി, റഊഫ് മാസ്റ്റർ കാച്ചടിപ്പാറ. മജീദ് ഫൈസി ഇന്ത്യനൂർ , മമ്മുദു കൂനാരി, ഹുസൈൻ തങ്ങൾ സംബന്ധിച്ചു.  സമസ്ത ശതാബ്ദി സന്ദേശ യാത്രയിലെ സ്ഥിരാംഗങ്ങളായ കെ പി പി തങ്ങൾ, കെ കെ എസ് തങ്ങൾ, പി കെ ഷാഹുൽ ഹമീദ് മാസ്റ്റർ, അഡ്വ നാസർ കാളമ്പാറ, മുഹമ്മദ് ബിൻ ആദം എന്നിവർക്കുള്ള ഉപഹാരം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ വിതരണം ചെയ്തു. വിവിധ ജില്ലകളിൽ നിന്നുള്ള ആയിരത്തോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി കെ എം കുട്ടി എടക്കുളം നന്ദി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എട്ടുദിവസം, മൂന്ന് പാർട്ടികൾ; മഹാരാഷ്ട്ര മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ സീറ്റിനായി കൂടുമാറി 'മഹാ' സ്ഥാനാർത്ഥി

National
  •  an hour ago
No Image

പിഞ്ചുബാലികയോട് ക്രൂരത; പ്രതിയായ 62കാരന് അറുപത്തിരണ്ടര വർഷം കഠിനതടവ്

crime
  •  an hour ago
No Image

യുഎഇയിൽ സ്വദേശികളുടെ കുറഞ്ഞ ശമ്പളം 6,000 ദിർഹമാക്കി; സ്വകാര്യ കമ്പനികൾക്ക് മുന്നറിയിപ്പുമായി സ്വദേശിവൽക്കരണ മന്ത്രാലയം

uae
  •  2 hours ago
No Image

കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ അപകടം; പട്ടാമ്പിയിൽ 13കാരൻ മുങ്ങി മരിച്ചു

Kerala
  •  2 hours ago
No Image

ദാഹമകറ്റാൻ കുടിച്ചത് വിഷജലം; ഇന്ദോറിൽ എട്ട് ജീവനുകൾ പൊലിഞ്ഞു, നൂറിലധികം പേർ ഗുരുതരാവസ്ഥയിൽ.

National
  •  2 hours ago
No Image

ഭൂമിയെ ചുറ്റിയത് 29,290 തവണ; 5.5 കോടി യാത്രക്കാർ, 2025-ൽ റെക്കോർഡ് നേട്ടങ്ങളുമായി എമിറേറ്റ്‌സ്

uae
  •  2 hours ago
No Image

'മിനിറ്റ്സിൽ വരെ കൃത്രിമം; കണ്ണിൻ്റെ പരുക്ക് ഭേദമായിട്ടില്ല': 2 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമ തോമസ് എംഎൽഎ

Kerala
  •  2 hours ago
No Image

മലപ്പുറത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയ അമ്മയും മകനും മുങ്ങിമരിച്ചു

Kerala
  •  3 hours ago
No Image

2025ലെ അവസാന കളിയിലും ചരിത്രമെഴുതി റൊണാൾഡോ; റെക്കോർഡുകൾ തുടരും!

Football
  •  3 hours ago
No Image

പുതുവർഷാരംഭത്തിൽ ദുബൈ വിമാനത്താവളത്തിൽ വൻ തിരക്കിന് സാധ്യത; യാത്രക്കാർക്ക് കർശന നിർദ്ദേശങ്ങളുമായി എമിറേറ്റ്‌സ്

uae
  •  3 hours ago