HOME
DETAILS

2025ലെ അവസാന കളിയിലും ചരിത്രമെഴുതി റൊണാൾഡോ; റെക്കോർഡുകൾ തുടരും!

  
December 31, 2025 | 2:40 PM

Cristiano ronaldo set a historical feat for al nassr

2025ലെ അവസാന ലീഗ് മത്സരത്തിൽ അൽ നാസറിന് സമനിലക്കുരുക്ക്. അൽ ഇത്തിഫാഖ് ആണ് അൽ നസറിനെ സമനിലയിൽ കുരുക്കിയത്. മത്സരത്തിൽ ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി പോയിന്റുകൾ പങ്കുവെക്കുകയായിരുന്നു. തുടർച്ചയായ 10 മത്സരങ്ങൾ വിജയിച്ചെത്തിയ അൽ നസറിന് ഈ വർഷത്തെ അവസാന മത്സരത്തിൽ പിഴക്കുകയായിരുന്നു. 

മത്സരം സമനിലയിൽ പിരിഞ്ഞെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളടിയിൽ മുന്നേറി. അൽ ഇത്തിഫാഖിനെതിരെ ഒരു ഗോൾ നേടിയാണ് റൊണാൾഡോ തിളങ്ങിയത്. ജാവോ ഫെലിക്സ് ആണ് അൽ നസറിന്റെ മറ്റൊരു ഗോൾ സ്‌കോറർ. ജോർജിനിയോ വിജാൽഡം അൽ ഇത്തിഫാഖിനായി ഇരട്ട ഗോൾ നേടി. 

മത്സരത്തിൽ നേടിയ ഒറ്റ ഗോളോടെ അൽ നസറിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറാനും റൊണാൾഡോക്ക് സാധിച്ചു. 113 ഗോളുകൾ അടിച്ചുകൂടിയാണ് റൊണാൾഡോ രണ്ടാം സ്ഥാനത്തെത്തിയത്. 112 ഗോളുകൾ നേടിയ മൊറോക്കൻ താരം ഹംദല്ലയെ മറികടന്നാണ് റൊണാൾഡോയുടെ കുതിപ്പ്. 120 ഗോളുകൾ അൽ നസറിനായി നേടിയ അൽ സാഹിൽഅവിയാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. എട്ട് ഗോളുകൾ കൂടി നേടിയാൽ അൽ നസറിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനാവാൻ റൊണാൾഡോക്ക് സാധിക്കും. 

അൽ അഖ്ദൂദ് എഫ്സിക്കെതിരായ മത്സരത്തിൽ ഇരട്ട ഗോൾ നേടി മിന്നും പ്രകടനമാണ് പുറത്തെടുത്തത്. മത്സരത്തിന്റെ ആദ്യ പകുതിയിലായിരുന്നു റൊണാൾഡോയുടെ രണ്ട് ഗോളുകളും പിറന്നത്. ഈ വർഷം ഇതിനോടകം തന്നെ 40 ഗോളുകളിലധികം ഗോളുകൾ റൊണാൾഡോ അടിച്ചു കൂട്ടിയിട്ടുണ്ട്.

ഇതോടെ ഫുട്ബോളിന്റെ ചരിത്രത്തിൽ മറ്റൊരു താരത്തിനും അവകാശപ്പെടാൻ സാധിക്കാത്ത ഒരു ചരിത്ര നേട്ടത്തിലേക്കും റൊണാൾഡോ കാലെടുത്തുവെച്ചു. 14 കലണ്ടർ ഇയറുകളിൽ 40+ ഗോളുകൾ നേടുന്ന ചരിത്രത്തിലെ ആദ്യ ഫുട്ബോൾ താരമായാണ് റൊണാൾഡോ പുതിയ റെക്കോർഡിട്ടത്. 

ഇതിനോടകം തന്നെ റൊണാൾഡോയുടെ ഗോൾ നേട്ടം 957 ആയി ഉയർന്നിട്ടുണ്ട്. 43 ഗോളുകൾ കൂടി നേടാൻ സാധിച്ചാൽ ഫുട്ബോളിൽ ആയിരം ഗോളുകൾ എന്ന നാഴികക്കല്ലിലേക്ക് നടന്നു കയറാനും റൊണാൾഡോക്ക് സാധിക്കും. 

നിലവിൽ സഊദി ലീഗ് പോയിന്റ് പട്ടികയിൽ 11 മത്സരങ്ങളിൽ 10 ജയവും ഒരു സമനിലയുമായി 31 പോയിന്റോടെ ഒന്നാം സ്ഥാനത്ത് തുടരുകയാണ് റൊണാൾഡോയും സംഘവും. ജനുവരി രണ്ടിന് അൽ അഹ്ലി സഊദിക്കെതിരെയാണ് അൽ നസറിന്റെ അടുത്ത മത്സരം. കിംഗ് അബ്ദുള്ള സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

Al Nassr suffered a draw in the final league match of 2025. Although the match ended in a draw, Cristiano Ronaldo took the lead through goals. Ronaldo shone by scoring a goal against Al Ittifaq. With his single goal in the match, Ronaldo was able to move into second place in the list of Al Nassr's top scorers. Ronaldo reached second place with 113 goals. Ronaldo's leap overtook Moroccan player Hamdallah, who scored 112 goals.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതുവർഷാരംഭത്തിൽ ദുബൈ വിമാനത്താവളത്തിൽ വൻ തിരക്കിന് സാധ്യത; യാത്രക്കാർക്ക് കർശന നിർദ്ദേശങ്ങളുമായി എമിറേറ്റ്‌സ്

uae
  •  3 hours ago
No Image

മെഡിക്കൽ കോളേജിൽ കാലിലെ ചില്ല് നീക്കാതെ മുറിവ് തുന്നിക്കെട്ടി; അഞ്ചുമാസം കഠിനവേദന തിന്ന് യുവാവ്, ഒടുവിൽ ശസ്ത്രക്രിയയിലൂടെ ചില്ല് പുറത്തെടുത്തു

Kerala
  •  3 hours ago
No Image

പ്രവാസികൾക്കുള്ള പ്രവേശന നിയമങ്ങൾ കർശനമാക്കാൻ ഒമാൻ; എൻട്രി പെർമിറ്റ് ലഭിക്കാൻ ഇനി സർട്ടിഫിക്കറ്റ് പരിശോധന നിർബന്ധം

oman
  •  3 hours ago
No Image

തിരുവനന്തപുരം 'സ്വതന്ത്ര രാജ്യം' അല്ല; ബസുകളുടെ കാര്യത്തിൽ മേയറുടേത് അപക്വമായ നിലപാടെന്ന് മന്ത്രി വി. ശിവൻകുട്ടി

Kerala
  •  4 hours ago
No Image

ഇന്ത്യൻ ടീമിൽ അവസരമില്ല; മറ്റൊരു ടീമിനൊപ്പം മിന്നൽ സെഞ്ച്വറിയടിച്ച് സൂപ്പർതാരം

Cricket
  •  4 hours ago
No Image

ഇസ്‌ലാമിക പാഠങ്ങൾ തനിമ ചോരാതെ സമൂഹത്തിന് സമർപ്പിക്കാൻ സമസ്തക്ക് സാധിച്ചു: സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ

Kerala
  •  4 hours ago
No Image

കേരള പൊലിസ് തലപ്പത്ത് വൻ അഴിച്ചുപണി: സ്പർജൻകുമാർ ദക്ഷിണമേഖല ഐജി; കെ. കാർത്തിക് തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണർ

Kerala
  •  4 hours ago
No Image

കുവൈത്ത് കെഎംസിസി കോഴിക്കോട് ജില്ലാ സമ്മേളനം: ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  4 hours ago
No Image

കള്ളപ്പണം വെളുപ്പിക്കൽ കേസ്: അബു സബയുടെ മേൽ ചുമത്തിയ 150 മില്യൺ ദിർഹം പിഴ റദ്ദാക്കി ദുബൈ കോടതി; തടവ് ശിക്ഷ നിലനിൽക്കും

uae
  •  4 hours ago
No Image

ലിഫ്റ്റ് വാഗ്ദാനം ചെയ്ത് യുവതിയോട് ക്രൂരത; ഓടുന്ന വാനിൽ പീഡിപ്പിച്ച ശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞു, പ്രതികൾ പിടിയിൽ

crime
  •  5 hours ago