HOME
DETAILS

ഡ്രസ്സിങ് റൂമിൽ അദ്ദേഹം റൊണാൾഡോയെ കരയിപ്പിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്: മോഡ്രിച്ച്

  
December 31, 2025 | 4:24 PM

Luka Modric talk about experience playing under Jose Mourinho

റയൽ മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച ഇതിഹാസ താരങ്ങളാണ് ലൂക്കാ മോഡ്രിച്ചും ക്രിസ്റ്റ്യാനോ റൊണാൾഡോയും. ഇരുവരും ചേർന്ന് സ്പാനിഷ് വമ്പർമാർക്കൊപ്പം അവിസ്മരണീയമായ കൂട്ടുകെട്ടാണ് ഫുട്ബോൾ ലോകത്തിന് സമ്മാനിച്ചിട്ടുള്ളത്.

ഇപ്പോഴിതാ റയൽ മാഡ്രിഡിൽ ഹോസെ മൗറീഞ്ഞോക്ക് കീഴിൽ കളിച്ചതിന്റെ അനുഭവത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മോഡ്രിച്ച്. പരിശീലകനെന്ന നിലയിൽ മൗറീഞ്ഞോ പ്രത്യേകതയുള്ള വ്യക്തിയാണെന്നാണ് ക്രോയേഷ്യൻ ഇതിഹാസം പറഞ്ഞത്. മൗറീഞ്ഞോ പരിശീലകനായപ്പോൾ റൊണാൾഡോയെ പല സമയങ്ങളിലും ഡ്രസിങ് റൂമിൽ കണ്ണീരോടെ കണ്ടിട്ടുണ്ടെന്നും മോഡ്രിച്ച് വ്യക്തമാക്കി.

"മൗറീഞ്ഞോ പരിശീലകൻ എന്ന നിലയിൽ ഒരു സ്പെഷ്യൽ വ്യക്തിയാണ്. റയൽ മാഡ്രിഡിൽ എന്നെ കാണണമെന്ന് ആഗ്രഹിച്ചത് അദ്ദേഹമാണ്. അദ്ദേഹം ഇല്ലായിരുന്നുവെങ്കിൽ ഞാൻ ഒരിക്കലും റയലിൽ എത്തുമായിരുന്നില്ല. ഒരു സീസൺ മാത്രമേ അദ്ദേഹം റയലിനെ പരിശീലിപ്പിച്ചത്. എനിക്ക് അതിൽ വളരെയധികം ഖേദമുണ്ട്. ഡ്രസ്സിംഗ് റൂമിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ കരയിപ്പിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. താരങ്ങളോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം നേരിട്ടായിരുന്നു. സെർജിയോ റാമോസിനോടും പുതുമുഖങ്ങളായി ടീമിലെത്തിയ താരങ്ങളോടും അദ്ദേഹം ഒരേ രീതിയിലായിരുന്നു പെരുമാറിയിരുന്നത്. ആരോടെങ്കിലും എന്തെങ്കിലും പറയേണ്ടി വന്നാൽ അദ്ദേഹം അത് നേരിട്ട് തന്നെ പറയുമായിരുന്നു. ലൂക്ക മോഡ്രിച്ച് കൊറിയറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

2012ൽ ടോട്ടൻ ഹോട്സ്പറിൽ നിന്നുമാണ് മോഡ്രിച്ച് റയൽ മാഡ്രിഡിൽ എത്തിയത്. ഈ സമയങ്ങളിൽ റയലിനെ പരിശീലിപ്പിച്ചത് മൗറീഞ്ഞോ ആയിരുന്നു. 2012ൽ ബാഴ്‌സലോണയ്‌ക്കെതിരായ മത്സരത്തിലാണ് ലൂക്ക റയലിനായി അരങ്ങേറ്റം കുറിച്ചത്. മത്സരത്തിൽ ജർമൻ താരം മെസ്യൂട് ഓസിലിനെ പിൻവലിച്ചാണ് കോച്ച് ലൂക്കയെ കളത്തിൽ ഇറക്കിയത്.

മൗറീഞ്ഞോക്ക് കീഴിലും പല പരിശീലകരുടെ കീഴിലും പന്ത് തട്ടികൊണ്ട് മോഡ്രിച്ച് പിന്നീടങ്ങോട്ട് റയലിന്റെ എക്കാലത്തെയും മികച്ച ഇതിഹാസമായി സ്വയം അടയാളപ്പെടുത്തുകയായിരുന്നു. ആറ് ചാമ്പ്യൻസ് ലീഗുകളും നാല് ലാലിഗ കിരീടങ്ങളും ഉൾപ്പെടെ 28 ട്രോഫികളാണ് താരം റയലിനൊപ്പം നേടിയത്. കഴിഞ്ഞ സീസണിലാണ് താരം റയൽ മാഡ്രിഡ് വിട്ട് ഇറ്റാലിയൻ വമ്പന്മാരായ എസി മിലാനിലേക്ക് കൂടുമാറിയത്. 

അതേസമയം റൊണാൾഡോയും ഐതിഹാസികമായ ഒരു കരിയറാണ് റായതിനൊപ്പം പടുത്തുയർത്തിയത്. റയൽ മാഡ്രിഡിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനാണ് റൊണാൾഡോ. റയലിനായി 438 മത്സരങ്ങളിൽ നിന്നും 450 ഗോളുകളും 131 അസിസ്റ്റുകളുമാണ്‌ റൊണാൾഡോ നേടിയിട്ടുള്ളത്. മാത്രമല്ല 16 ട്രോഫികളും റയലിനൊപ്പം താരം സ്വന്തമാക്കിയിട്ടുണ്ട്.

നിലവിൽ റൊണാൾഡോ സഊദി പ്രൊ ലീഗ് ക്ലബായ അൽ നസറിന്റെ താരമാണ്. റൊണാൾഡോയുടെ വരവിന് പിന്നാലെ സഊദി ഫുട്ബോളിന് ലോക ഫുട്ബോളിൽ കൃത്യമായ ഒരു മേൽവിലാസം സൃഷ്ടിച്ചെടുക്കാൻ സാധിച്ചിരുന്നു. 

Luka Modric has spoken about his experience playing under Jose Mourinho at Real Madrid. The Croatian legend said that Mourinho was a special person as a coach. Modric also revealed that he saw Ronaldo in tears in the dressing room many times when Mourinho was the coach.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കഞ്ചാവ് ഉപയോഗം നാട്ടുകാരോട് പറഞ്ഞു; വയോധികനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

crime
  •  3 hours ago
No Image

എട്ടുദിവസം, മൂന്ന് പാർട്ടികൾ; മഹാരാഷ്ട്ര മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ സീറ്റിനായി കൂടുമാറി 'മഹാ' സ്ഥാനാർത്ഥി

National
  •  3 hours ago
No Image

പിഞ്ചുബാലികയോട് ക്രൂരത; പ്രതിയായ 62കാരന് അറുപത്തിരണ്ടര വർഷം കഠിനതടവ്

crime
  •  3 hours ago
No Image

യുഎഇയിൽ സ്വദേശികളുടെ കുറഞ്ഞ ശമ്പളം 6,000 ദിർഹമാക്കി; സ്വകാര്യ കമ്പനികൾക്ക് മുന്നറിയിപ്പുമായി സ്വദേശിവൽക്കരണ മന്ത്രാലയം

uae
  •  3 hours ago
No Image

കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ അപകടം; പട്ടാമ്പിയിൽ 13കാരൻ മുങ്ങി മരിച്ചു

Kerala
  •  3 hours ago
No Image

ദാഹമകറ്റാൻ കുടിച്ചത് വിഷജലം; ഇന്ദോറിൽ എട്ട് ജീവനുകൾ പൊലിഞ്ഞു, നൂറിലധികം പേർ ഗുരുതരാവസ്ഥയിൽ.

National
  •  4 hours ago
No Image

ഭൂമിയെ ചുറ്റിയത് 29,290 തവണ; 5.5 കോടി യാത്രക്കാർ, 2025-ൽ റെക്കോർഡ് നേട്ടങ്ങളുമായി എമിറേറ്റ്‌സ്

uae
  •  4 hours ago
No Image

'മിനിറ്റ്സിൽ വരെ കൃത്രിമം; കണ്ണിൻ്റെ പരുക്ക് ഭേദമായിട്ടില്ല': 2 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമ തോമസ് എംഎൽഎ

Kerala
  •  4 hours ago
No Image

മലപ്പുറത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയ അമ്മയും മകനും മുങ്ങിമരിച്ചു

Kerala
  •  4 hours ago
No Image

2025ലെ അവസാന കളിയിലും ചരിത്രമെഴുതി റൊണാൾഡോ; റെക്കോർഡുകൾ തുടരും!

Football
  •  5 hours ago