കളിക്കളത്തിൽ ആ താരം കോഹ്‌ലിയെ പോലെയാണ്: ഇർഫാൻ പത്താൻ
ഇന്ത്യൻ നായകൻ ശുഭ്മൻ ഗില്ലിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. ഗില്ലിനെ വിരാട് കോഹ്‌ലിയുമായി താരതമ്യം ചെയ്തുകൊണ്ടാണ് ഇർഫാൻ പത്താൻ സംസാരിച്ചത്. വെല്ലുവിളികളും ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കുമ്പോൾ ഗിൽ ഒരു മികച്ച താരമായി വളരുമെന്നും ഇർഫാൻ പത്താൻ പറഞ്ഞു. സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുൻ ഇന്ത്യൻ താരം.
''ഗിൽ വളരെ കഴിവുള്ള താരമാണ്. താരതമ്യങ്ങൾ അനിവാര്യമാണ്. വിരാടിനെ സച്ചിനുമായി താരതമ്യം ചെയ്തത് പോലെ ഇപ്പോൾ 25,000ത്തോളം റൺസ് നേടിയ വിരാടിനൊപ്പമാണ് ഗില്ലിനെയും ഞാൻ താരതമ്യം ചെയ്യുന്നത്. അവൻ കഴിവുള്ളവനാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഗില്ലിന് മികച്ച ഷോട്ടുകൾ കളിക്കാനാവും. കൂടുതൽ വെല്ലുവിളികളും ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കുമ്പോൾ അവൻ ഒരു മികച്ച താരമായി വളരും'' ഇർഫാൻ പത്താൻ പറഞ്ഞു.
അതേസമയം ന്യൂസിലാൻഡിനെതിരായ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പരുക്കേറ്റ ശുഭ്മൻ ഗിൽ ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരിച്ചെത്തി. സൗത്ത് ആഫ്രിക്കക്കെതിരായ നാലാം ടി-20 മത്സരത്തിന് മുന്നോടിയായാണ് ഗില്ലിന് പരുക്കേറ്റത്.
ലഖ്‌നൗവിലെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന നാലാം മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് ഗില്ലിന് പരുക്ക് പറ്റിയത്. ഇതോടെ സൗത്ത് ആഫ്രിക്കക്കെതിരായ ഏകദിന പരമ്പരയും ഗില്ലിന് നഷ്ടമായിരുന്നു. ഗില്ലിന്റെ അഭാവത്തിൽ കെഎൽ രാഹുലാണ് ഇന്ത്യയെ നയിച്ചിരുന്നത്. ഇപ്പോൾ താരം പരുക്കിൽ മുക്തി നേടി വീണ്ടും ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.
2026 ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ശുഭ്മൻ ഗില്ലിന് ടീമിൽ ഇടം നേടാൻ സാധിച്ചില്ല. ടീമിൽ ജിതേഷ് ശർമ്മക്കും ഇടം നേടാനായില്ല. സെക്കന്റ് വിക്കറ്റ് കീപ്പറായി ഇഷാൻ കിഷൻ ആണ് ടീമിലെത്തിയത്.
Former Indian player Irfan Pathan praised Indian captain Shubman Gill. Irfan Pathan spoke by comparing Gill with Virat Kohli. Irfan Pathan also said that Gill will grow into a better player when he takes on challenges and responsibilities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."