HOME
DETAILS

മലപ്പുറം ഫുട്‌ബോള്‍ ഹബ്ബാക്കുന്നതിനു സര്‍ക്കാറിന്റെ പൂര്‍ണ പിന്തുണ: സ്പീക്കര്‍ സുബ്രതോ കപ്പിനുള്ള അണ്ടര്‍ 14 ടീമിന് യാത്രയയപ്പ് നല്‍കി

  
backup
September 10, 2016 | 1:52 AM

%e0%b4%ae%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%ab%e0%b5%81%e0%b4%9f%e0%b5%8d%e2%80%8c%e0%b4%ac%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b9%e0%b4%ac%e0%b5%8d%e0%b4%ac


മലപ്പുറം: കേരളത്തിന്റെ ഫുട്‌ബോള്‍ ഹബ്ബാക്കി മലപ്പുറത്തെ മാറ്റുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം യാഥാര്‍ഥ്യമാകാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍കൈയെടുക്കണമെന്നു സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. സുബ്രതോ കപ്പ് ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനുള്ള അണ്ടര്‍ 14 ടീമിനു മലപ്പുറം എംഎസ്പിയില്‍ നല്‍കിയ യാത്രയയപ്പു യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരിമിതികള്‍ക്കിടയിലും ഫുട്‌ബോളിനെ നെഞ്ചേറ്റുന്നവരാണു മലപ്പുറത്തുകാര്‍. ബ്രിട്ടീഷുകാര്‍ ഫുട്‌ബോള്‍ കളിക്കുന്നതു കണ്ടാണു മലപ്പുറത്തുകാര്‍ വളര്‍ന്നത്. കളിക്കാന്‍ ആളെ തികയാതിരുന്നപ്പോള്‍ മാത്രമാണു കാഴ്ചക്കാരായി നിന്നിരുന്ന നമ്മളെ കളത്തിലിറക്കിയത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ നടത്തിയ പ്രതിരോധങ്ങളില്‍ ഒന്നായിരുന്നു ഫുട്‌ബോള്‍ കളിയെന്നും അദ്ദേഹം പറഞ്ഞു.
കായിക മേഖലകളില്‍ പ്രദേശ കേന്ദ്രീകൃതമായ വികസനം വേണമെന്നാണു സര്‍ക്കാര്‍ പറയുന്നത്. ഫുട്‌ബോളിന്റെ ഈറ്റില്ലമായ മലപ്പുറത്ത്  അക്കാദമിയും മികച്ച പരിശീലകരും ഗ്രൗണ്ടുകളും ഹോസ്റ്റലുമെല്ലാം ഒരുക്കേണ്ടതുണ്ട്. ഇത്തരത്തില്‍ സമഗ്രമായ ഒരു ഫുട്‌ബോള്‍ ഹബ്ബിനു പൂര്‍ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഈമാസം 14നാണു ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. 15നു ജാര്‍ഖണ്ഡിനോടാണ് എം എസ് പിയുടെ ആദ്യ മത്സരം. ടീം അംഗങ്ങള്‍ക്ക് സ്പീക്കര്‍ ഉപഹാരം നല്‍കി. മലപ്പുറം നഗരസഭാ അധ്യക്ഷ സി എച്ച് ജമീല അധ്യക്ഷയായി. വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സൈത്, എം എസ് പി കമാന്‍ഡന്റ് കുരികേഷ് മാത്യു,  ബിനോയ് സി ജയിംസ് പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരണത്തെ തോൽപ്പിച്ച് 106 മണിക്കൂർ; വെനസ്വേലയിൽ ഇരട്ട ഭൂചലനത്തിൽ തകർന്നടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും 21-കാരനെ രക്ഷപ്പെടുത്തി

International
  •  14 days ago
No Image

സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

Kerala
  •  14 days ago
No Image

കളിയാക്കിയെന്ന് ആരോപണം; ഏഴാം ക്ലാസുകാരനെ ക്രൂരമായി മര്‍ദിച്ച് അധ്യാപകന്‍; കേസെടുത്ത് പൊലിസ്

Kerala
  •  14 days ago
No Image

ആറു മാസം പ്രായമുള്ള മിയ മരിയയുടെ ജീവൻ രക്ഷിക്കാൻ കൈകോർക്കാം; ചികിത്സയ്ക്ക് വേണ്ടത് 16 കോടി രൂപ

Kerala
  •  14 days ago
No Image

ഗൾഫ് സുപ്രഭാതം: പ്രചാരണങ്ങൾ അടിസ്ഥാനരഹിതം

uae
  •  14 days ago
No Image

കണ്ണൂരിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പൂനെയിൽ നിന്ന് പൊലിസ് പിടികൂടിയ പ്രതി ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടു

Kerala
  •  14 days ago
No Image

ഹോർമുസ് കടലിടുക്കിലെ മൈൻ നീക്കം ചെയ്യാൻ ഫ്രാൻസും ഒമാനും കൈകോർക്കുന്നു; പ്രഖ്യാപനവുമായി ഇമ്മാനുവൽ മാക്രോൺ

oman
  •  14 days ago
No Image

എലിപ്പനി ബാധിച്ച് ഇന്ന് രണ്ട് മരണം; 9 പുതിയ കേസുകള്‍; ആറ് പേര്‍ക്ക് കൂടി ഷിഗെല്ല; വിടാതെ ഡെങ്കിയും, മലേറിയയും 

Kerala
  •  14 days ago
No Image

യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ചു; ഇന്‍ഫ്‌ളുവന്‍സര്‍ ഖാദര്‍ കരിപ്പൊടിക്കെതിരെ നരഹത്യാ ശ്രമത്തിന് കേസ് 

Kerala
  •  14 days ago
No Image

യുഎഇയിൽ ഇന്ത്യൻ പാസ്‌പോർട്ട്, വിസ അപ്പോയിന്റ്‌മെന്റുകൾ താൽക്കാലികമായി നിർത്തിവച്ചത് നീട്ടി; അടിയന്തര സേവനങ്ങൾ മാത്രം

uae
  •  14 days ago