HOME
DETAILS

രണ്ടാം ദിവസവും അണക്കാനാകാതെ ആന്ധ്ര എണ്ണക്കിണറിലെ തീപിടുത്തം; പ്രദേശ വാസികളെ പൂര്‍ണമായും ഒഴിപ്പിച്ചു

  
Web Desk
January 06, 2026 | 7:59 AM

andhra pradesh oil well fire continues for second day residents evacuated

അമരാവതി: ആന്ധ്ര പ്രദേശിലെ എണ്ണക്കിണറിലുണ്ടായ തീപിടിത്തം രണ്ടാം ദിവസവും അണയ്ക്കാനായിട്ടില്ല. തുടര്‍ന്ന് സുരക്ഷാ നടപടിയുടെ ഭാഗമായി പ്രദേശവാസികളെ പൂര്‍ണമായും ഒഴിപ്പിച്ചിരിക്കുകയാണ്. തീ പിടിത്തത്തിന്റെ രൂക്ഷതയില്‍ 20 ശതമാനം മാത്രമാണ് കുറവുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഡല്‍ഹിയില്‍നിന്ന് ഒ.എന്‍.ജി.സിയുടെ വിദഗ്ധ സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.

സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, അതേസമയം പൊതുജന സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മുതിര്‍ന്ന ജില്ലാ ഉദ്യോഗസ്ഥരും ഒഎന്‍ജിസി ഉദ്യോഗസ്ഥരും നിലവില്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നു.

ഇന്നലെ ഉച്ചയ്ക്ക് 12.40ഓടെയാണ് ഡോ. ബി.ആര്‍. അംബേദ്കര്‍ കൊണസീമ ജില്ലയിലെ മോറി, ഇരുസുമാണ്ട ഗ്രാമങ്ങള്‍ക്ക് സമീപത്തെ എണ്ണക്കിണറില്‍ തീപിടിത്തമുണ്ടായത്. ഒ.എന്‍.ജി.സിയുടെ മോറി-5 എന്ന കിണറിനാണ് തിപിടിച്ചത്. എണ്ണക്കിണറില്‍ അറ്റകുറ്റപ്പണിയുടെ ഭാഗമായി ഡ്രില്‍ ചെയ്യുന്നതിനിടെ പൈപ്പ് ലൈനില്‍ തകരാര്‍ സംഭവിക്കുകയും ഗ്യാസ് ലീക്കുണ്ടാകുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 

 ആളപായമൊന്നുമുണ്ടായിട്ടില്ല. തീപിടിത്തമുണ്ടായ ഉടന്‍ ഫയര്‍ എന്‍ജിനുകള്‍ ചുറ്റിലുംനിന്ന് വെള്ളം ചീറ്റി കുട സൃഷ്ടിച്ച് താപനില കുറയ്ക്കാന്‍ ശ്രമിച്ചിരുന്നു. ഇത് വലിയ രീതിയില്‍ സഹായിച്ചു എന്നാണ് ഒ.എന്‍.ജി.സി അധികൃതര്‍ പറയുന്നത്.

അഞ്ച് കി.മീ ചുറ്റളവില്‍നിന്നും ആളുകളെ പൂര്‍ണമായി ഒഴിപ്പിച്ചിരിക്കുകയാണ്. മൂന്ന് ഗ്രാമങ്ങളില്‍നിന്നായി 600ഓളം പേരെ ഒഴിപ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു, ഒരു കിലോമീറ്റര്‍ നോ സോണ്‍ ആയും പ്രഖ്യാപിച്ചിട്ടുണ്ട്.

അഹമ്മദാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡീപ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ പക്കലാണ് ഇപ്പോള്‍ മോറി-5 എണ്ണക്കിണറുള്ളത്. 2024 ല്‍ 1,402 കോടി രൂപയുടെ കരാറിലൂടെയാണ് ഡീപ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഈ എണ്ണക്കിണര്‍ ഏറ്റെടുത്തത്.

the fire at an ongc oil well in andhra pradesh’s konaseema district could not be controlled for the second consecutive day, prompting complete evacuation of nearby villages. ongc expert teams from delhi are monitoring the situation as safety measures are intensified.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവോഴ്‌സ് സൈറ്റിലൂടെ സൗഹൃദം; വിവാഹിതനാണെന്ന വിവരം മറച്ചുവെച്ച് വീണ്ടും വിവാഹം കഴിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  a day ago
No Image

മോട്ടോറിൽ വെള്ളം വരുന്നില്ല; തുടർന്ന് കിണർ പരിശോധിച്ചു; അപ്രതീക്ഷിത അതിഥിയെ കണ്ട് ഞെട്ടി നാട്ടുകാർ

Kerala
  •  a day ago
No Image

കുഞ്ഞൂഞ്ഞ് മന്ത്രിസഭയില്‍ വലിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയ മറ്റൊരു കുഞ്ഞ്

Kerala
  •  a day ago
No Image

ഭർത്താവിന് കഷണ്ടിയാണെന്ന് തിരിച്ചറിഞ്ഞത് വിവാഹശേഷം; വിഗ്ഗ് വെച്ച് വഞ്ചിച്ചെന്ന് പരാതിയുമായി യുവതി

National
  •  a day ago
No Image

രേഖകളില്ലാതെ മത്സ്യബന്ധനം; വിഴിഞ്ഞത്ത് തമിഴ്നാട് സ്വദേശികളുടെ ബോട്ടുകൾ പിടികൂടി ഫിഷറീസ് വകുപ്പ് 

Kerala
  •  a day ago
No Image

ശബരിമല സ്വർണക്കൊള്ള: ദേവസ്വം മിനുട്‌സ് തിരുത്തിയത് മനഃപൂർവ്വമെന്ന് കണ്ടെത്തൽ; എ. പത്മകുമാറിനെതിരെ എസ്ഐടി

Kerala
  •  a day ago
No Image

ടി20 ക്രിക്കറ്റിലെ 'യഥാർത്ഥ രാജാക്കന്മാർ' ഇവർ; ഞെട്ടിക്കുന്ന ബ്ലൈൻഡ് റാങ്കിംഗുമായി ഡ്വെയ്ൻ ബ്രാവോ

Cricket
  •  a day ago
No Image

കൊല്ലത്തെ തോൽവിയിൽ മേയർ സ്ഥാനാർഥിക്ക് പഴി; ജില്ലാ കമ്മിറ്റിയിൽ കടുത്ത ഭിന്നത; യോഗത്തിൽ നിന്ന് വി.കെ അനിരുദ്ധൻ വികാരാധീനനായി ഇറങ്ങിപ്പോയി

Kerala
  •  a day ago
No Image

'വെറുപ്പിന്റെ പരീക്ഷണശാലയാക്കാൻ അനുവദിക്കില്ല'; മോദിക്കും, അമിത് ഷാക്കുമെതിരെ മുദ്രാവാക്യം വിളിച്ച വിദ്യാർഥികൾക്കെതിരെ നടപടിക്കൊരുങ്ങി ജെഎൻയു അധികൃതർ

National
  •  a day ago
No Image

ഇതുപോലൊരു 'സെഞ്ച്വറി' മലയാളിക്ക് ആദ്യം; കൊടുങ്കാറ്റ് പറന്നിറങ്ങിയത് ചരിത്രത്തിലേക്ക്

Cricket
  •  a day ago