HOME
DETAILS

ഗസ്സയുടെ വിശപ്പടക്കാന്‍ അതിരുകള്‍ താണ്ടി വന്നവര്‍, നെതന്യാഹുവിന്റെ സൈനികര്‍ ഇല്ലാതാക്കിയത് ഫലസ്തീന്‍ കുഞ്ഞുങ്ങളിലേക്കുള്ള സഹായ ഹസ്തങ്ങള്‍ 

  
Web Desk
April 03 2024 | 06:04 AM

World Central Kitchen halts operations in Gaza after strike kills staff

മാസങ്ങളായി പട്ടിണി കിടക്കുന്ന പിഞ്ചു മക്കളെ ചേര്‍ത്തു പിടിക്കാന്‍, അവരുടെ വിശന്ന വയറുകള്‍ക്ക് അന്നം വിളമ്പാന്‍ ഇതിനു വേണ്ടി മാത്രം അതിരുകള്‍ താണ്ടിയെത്തിയവരായിരുന്നു അവര്‍. സയണിസ്റ്റ് ഭീകരര്‍ ബോംബിട്ട് കൊന്ന ആ സംഘം. സന്നദ്ധ സംഘടനയായ 'വേള്‍ഡ് സെന്‍ട്രല്‍ കിച്ചണി'ന്റെ ഏഴു പ്രവര്‍ത്തകരെയാണ് ഇസ്‌റാഈല്‍ ബോംബിട്ടുകൊന്നത്. ഇതില്‍ മൂന്ന് പേര്‍ ബ്രിട്ടീഷ് പൗരന്‍മാരാണ്. അമേരിക്ക, ആസ്‌ത്രേലിയ, പോളണ്ട് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് മറ്റുള്ളവര്‍. വയര്‍ഹൗസില്‍നിന്ന് ഭക്ഷണവുമായി ഗസ്സയിലേക്ക് നീങ്ങിയ വാഹനത്തിനു മുകളില്‍ ബോംബ് വര്‍ഷിക്കുകയായിരുന്നു. ഡബ്ല്യു.സി.കെ എംബ്ലം പതിച്ച രണ്ടു കാറുകളിലായി നീങ്ങിയ സംഘത്തിനുനേരെയായിരുന്നു ബോംബുവര്‍ഷം. സെന്‍ട്രല്‍ ഗസ്സയിലെ ദേല്‍ അല്‍ ബലാഹിലായിരുന്നു ഇസ്‌റാഈല്‍ ക്രൂരത. വാഹന ഡ്രൈവറായ ഫലസ്തീനിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. 

ആക്രമണത്തെ തുടര്‍ന്ന് മേഖലയിലെ പ്രവര്‍ത്തനം നിര്‍ത്തുന്നതായി വേള്‍ഡ് സെന്‍ട്രല്‍ കിച്ചണ്‍ അധികൃതര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 

അക്രമം തങ്ങള്‍ക്ക് സഹിക്കാനാവാത്തതാണെന്നാണ് വേള്‍ഡ് സെന്‍ട്രല്‍ കിച്ചണിന്റെ പ്രവര്‍ത്തകര്‍ പറയുന്നു. ആളുകള്‍ക്ക് അന്നം നല്‍കാന്‍ അവര്‍ കാണിച്ച ഇഷ്ടം. മനുഷ്യത്വമാണ് എല്ലാത്തിനുമുയരെയെന്ന നിശ്ചയ ദാര്‍ഢ്യം എണ്ണമറ്റ ജീവിതങ്ങളില്‍ അവര്‍ സൃഷ്ടിച്ച സ്വാധീനം..ഇതെല്ലാം എന്നെന്നേക്കുമായി ഓര്‍മ്മിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും ചെയ്യും. സന്നദ്ധ സംഘത്തിന്റെ  ചീഫ് എക്‌സിക്യുട്ടിവ് എറിന്‍ ഗോര്‍ ചൂണ്ടിക്കാട്ടി. ഒക്ടോബര്‍ മുതല്‍ 42 ദശലക്ഷത്തിലേറെ ഭക്ഷ്യവസ്തുക്കള്‍  ഗസ്സയില്‍ വിതരണം ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. മാര്‍ച്ചില്‍ ഗസ്സയില്‍ 3.2 കോടി പേര്‍ക്കാണ് ഡബ്ല്യു.സി.കെ ഭക്ഷണം എത്തിച്ചത്. ഗസ്സയിലേക്ക് കടല്‍വഴി ആദ്യമായി ഭക്ഷണം എത്തിച്ചതും ഡബ്ല്യു.സി.കെയാണ്. 

സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ലോകരാജ്യങ്ങളില്‍ നിന്നുയര്‍ന്നത്.  വാര്‍ത്ത ഞെട്ടിക്കുന്നതാണെന്നും നിഷ്പക്ഷ അന്വേഷണം ആവശ്യമെന്നും അമേരിക്കക്കൊപ്പം ബ്രിട്ടനും ആവശ്യപ്പെട്ടു. ചൈനയും റഷ്യയും ആക്രമണത്തെ അപലപിച്ചു.  യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റണിയോ ഗുട്ടറസും സംഭവത്തില്‍ നടുക്കം പ്രകടിപ്പിച്ചു. എന്നാല്‍ യുദ്ധത്തിനിടെ അറിയാതെ സംഭവിച്ചു പോയതാണെന്ന ഒഴുക്കന്‍ പ്രതികരണമായിരുന്നു നെതന്യാഹുവിന്റേത്. ഗസ്സയില്‍ ഇതിനകം 196 സന്നദ്ധ പ്രവര്‍ത്തകരെയാണ് ഇസ്‌റാഈല്‍ കൊന്നൊടുക്കിയത്. 

വേള്‍ഡ് സെന്‍ട്രല്‍ കിച്ചണിലെ ജീവനക്കാര്‍ക്കു നേരെ നടത്തിയ ആക്രമണം ഗസ്സയിലേക്കുള്ള സഹായ വിതരണത്തെ തന്നെ ബാധിച്ചിരിക്കുകയാണ്. ഗസ്സയിലെത്തിച്ച ഭക്ഷ്യവസ്തുക്കള്‍ ഇറക്കാനാകാതെ കപ്പല്‍ തിരിച്ച് സൈപ്രസിലേക്ക് പോയ വാര്‍ത്തയാണ് പുറത്തു വരുന്നത്. കപ്പലിലുണ്ടായിരുന്ന 100 ടണ്‍ വസ്തുക്കളാണ് ഇറക്കിയിരുന്നത്. ആക്രമണം നടന്നതോടെ അവശേഷിച്ച 240 ടണ്‍ സഹായവുമായി കപ്പല്‍ തിരിച്ചുവിടാന്‍ തീരുമാനിക്കുകയായിരുന്നു. ഇരകളോടുള്ള ആദരമായും സുരക്ഷ നിര്‍ദേശങ്ങള്‍ ഉറപ്പാക്കാനും ഗസ്സയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുകയാണെന്ന് സൈപ്രസ് വിദേശകാര്യ മന്ത്രി കോണ്‍സ്റ്റാന്റിനോസ് കോംബോസ് പറഞ്ഞു.

മെഡിറ്ററേനിയന്‍ കടലില്‍ ഗസ്സയിലേക്ക് ഏറ്റവും അടുത്ത തുറമുഖമായിരുന്ന സൈപ്രസിലെ ലര്‍നാകയില്‍നിന്നായിരുന്നു സഹായക്കപ്പലുകള്‍ പുറപ്പെട്ടിരുന്നത്. ഇത് നിര്‍ത്തിവെക്കുന്നതോടെ ഗസ്സയില്‍ അവശ്യവസ്തുക്കള്‍ എത്തുന്ന പ്രധാന മാര്‍ഗങ്ങളിലൊന്ന് അടയും.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  14 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  14 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  14 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  14 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  14 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  14 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  14 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  14 days ago