HOME
DETAILS

കുവൈത്ത് ഫാമിലി വിസ;കുടുംബങ്ങള്‍ക്ക് റെസിഡന്‍സി വിസ സംബന്ധിച്ച് ആശയക്കുഴപ്പം

  
January 10, 2026 | 5:32 PM

kuwait family visit visa residency unclear

 

കുവൈത്ത് സിറ്റി:  കുവൈത്തില്‍ ഫാമിലി വിസിറ്റ് വിസയില്‍ കഴിയുന്ന പ്രവാസികളുടെ ഭാര്യക്കും കുട്ടികള്‍ക്കും ഡിപ്പെന്‍ഡന്റ് റെസിഡന്‍സി വിസ അനുവദിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നിട്ടില്ലാത്തതിനാല്‍ പ്രവാസി കുടുംബങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം തുടരുകയാണ്. ഫാമിലി വിസിറ്റ് വിസ സംബന്ധിച്ച പുതിയ നിയമഭേദഗതികള്‍ വന്നതോടെയാണ് ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഉയര്‍ന്നത്.

അടുത്തിടെ ഫാമിലി വിസിറ്റ് വിസ സംബന്ധിച്ച് പുറത്തിറങ്ങിയ അറിയിപ്പുകള്‍ക്ക് പിന്നാലെ, ഈ വിസ ഭാവിയില്‍ റെസിഡന്‍സി വിസയാക്കി മാറ്റുവാന്‍ കഴിയുമെന്ന തരത്തിലുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇതോടെ നിരവധി പ്രവാസികള്‍ക്ക് കുടുംബത്തെ സ്ഥിരമായി കുവൈത്തിലേക്ക് കൊണ്ടുവരാമെന്ന പ്രതീക്ഷയുണ്ടായി. എന്നാല്‍ ഇത് എപ്പോള്‍, എങ്ങനെ നടപ്പിലാകും എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

നിലവില്‍ കുവൈത്തിലെ വിവിധ റെസിഡന്‍സി അപേക്ഷ കേന്ദ്രങ്ങളില്‍ ഫാമിലി വിസിറ്റ് വിസയെ ഡിപ്പെന്‍ഡന്റ് റെസിഡന്‍സി വിസയാക്കി മാറ്റാനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നില്ലെന്നാണ് വിവരം. ഫാമിലി വിസിറ്റ് വിസ കുടുംബാംഗങ്ങള്‍ കുറച്ചുകാലത്തേക്ക് രാജ്യത്ത് താമസിക്കാനായി അനുവദിക്കുന്ന വിസ മാത്രമാണെന്നും, അത് സ്വയം റെസിഡന്‍സി വിസയായി മാറില്ലെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു.

റെസിഡന്‍സി വിസയുമായി ബന്ധപ്പെട്ട നടപടികള്‍ തുടങ്ങാന്‍ ഔദ്യോഗിക അറിയിപ്പുകളും വ്യക്തമായ നിര്‍ദേശങ്ങളും പുറത്തിറങ്ങേണ്ടതുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ഇതിനായി സാങ്കേതിക സംവിധാനങ്ങള്‍ പുതുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും സൂചനയുണ്ട്.

അതേസമയം, ഔദ്യോഗിക അറിയിപ്പ് വരുന്നതുവരെ സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ വിശ്വസിക്കരുതെന്നും, വിസ സംബന്ധിച്ച കാര്യങ്ങളില്‍ ഔദ്യോഗിക ചാനലുകള്‍ വഴിയുള്ള വിവരങ്ങള്‍ മാത്രം ആശ്രയിക്കണമെന്നും പ്രവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

Confusion continues among expatriate families in Kuwait as there is no clear guidance on converting family visit visas to dependent residency visas. Authorities have not provided official instructions yet, leaving families unsure about the process

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവധിക്കാലം ആഘോഷിക്കുന്നവർക്ക് കാലാവസ്ഥാ മുന്നറിയിപ്പുമായി എൻ.സി.എം

Saudi-arabia
  •  12 hours ago
No Image

ശബരിമല സ്വർണക്കൊള്ള: തന്ത്രിയുടെ വീട്ടിൽ 8 മണിക്കൂർ നീണ്ട എസ്.ഐ.ടി പരിശോധന; നിർണായക രേഖകൾ പിടിച്ചെടുത്തു

Kerala
  •  13 hours ago
No Image

സ്ഥലത്തില്ലായിരുന്നു'; ഗവർണറുടെ ചായസൽക്കാരം ബഹിഷ്കരിച്ചതിൽ വിശദീകരണവുമായി ആർ. ശ്രീലേഖ

Kerala
  •  14 hours ago
No Image

റമദാന്‍ മുന്‍കൂട്ടി കുവൈത്തില്‍ വിപണിയില്‍ പരിശോധന ശക്തമാക്കി

Kuwait
  •  14 hours ago
No Image

ചരിത്രം കുറിച്ച മത്സരത്തിൽ ജെമീമയുടെ ഡൽഹി വീണു; മുംബൈക്ക് ആദ്യ ജയം

Cricket
  •  14 hours ago
No Image

യുഎസ് പിടിച്ചെടുത്ത റഷ്യൻ എണ്ണകപ്പലിലെ ഇന്ത്യക്കാരിൽ മലയാളിയും? ജീവനക്കാരുടെ സുരക്ഷയിൽ ആശങ്കയോടെ കുടുംബം; നയതന്ത്ര ഇടപെടലിന് നീക്കം

National
  •  14 hours ago
No Image

പുതുവർഷത്തിൽ കുതിക്കാൻ ഐഎസ്ആർഒ; ആദ്യ ദൗത്യം തിങ്കളാഴ്ച

National
  •  14 hours ago
No Image

ജോലി സമ്മർദ്ദം; കോടതി ജീവനക്കാരൻ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ജീവനൊടുക്കി

National
  •  15 hours ago
No Image

ഒമാനില്‍ അക്രമം;59 പ്രവാസികള്‍ക്ക് ജയില്‍ ശിക്ഷയും രാജ്യത്ത് നിന്ന് പുറത്താക്കലും

oman
  •  15 hours ago
No Image

ഭാഗ്യം തുണച്ചു: അത്താണിയിൽ ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ മൂർഖൻ പാമ്പ്; വനംവകുപ്പിന് കൈമാറി

Kerala
  •  15 hours ago