HOME
DETAILS

വ്യത്യസ്ത സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ കൊണ്ടുപോകാന്‍ ഷെയറിങ് ബസുകള്‍; ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആര്‍.ടി.എ സ്‌കൂള്‍ ബസ് പൂളിങ് സംവിധാനം

  
January 14, 2026 | 2:06 AM

RTA school bus pooling on trial basis to reduce traffic congestion

ദുബൈ: സ്‌കൂള്‍ സോണുകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും, സ്വകാര്യ കാര്‍ ഡ്രോപ്ഓഫുകള്‍ക്ക് ബദല്‍ വാഗ്ദാനം ചെയ്യാനും ലക്ഷ്യമിട്ട് ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) ഈ വര്‍ഷം ആദ്യ പാദത്തില്‍ സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ട് പൂളിങ് സംരംഭം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും. യാംഗോ ഗ്രൂപ്പുമായും അര്‍ബന്‍ എക്‌സ്പ്രസ് ട്രാന്‍സ്‌പോര്‍ട്ടുമായും സഹകരിച്ചാണിത് നടപ്പാക്കുക. ഇതുസംബന്ധിച്ച രണ്ട് ധാരണാ പത്രങ്ങളില്‍ ഇരു വിഭാഗങ്ങളും ഒപ്പുവച്ചു.
പരീക്ഷണ പദ്ധതിക്ക് കീഴില്‍ ട്രിപ് മാനേജ്‌മെന്റ്, വാഹന ട്രാക്കിങ്, പ്രവര്‍ത്തന നിരീക്ഷണം എന്നിവയ്ക്കായി സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍ദിഷ്ട ഭൂമിശാസ്ത്ര മേഖലകളിലെ ഒന്നിലധികം സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ ഷെയറിങ് ബസുകള്‍ കൊണ്ടുപോകും. ദുബൈയിലെ സ്‌കൂള്‍ ഗതാഗതത്തെ നിയന്ത്രിക്കുന്ന എല്ലാ അംഗീകൃത സുരക്ഷാ, സംരക്ഷണ, നിയന്ത്രണ, നിയമ വ്യവസ്ഥകളും പാലിച്ചായിരിക്കും ഇതെന്നും, അതേസമയം വിദ്യാര്‍ഥികളുടെ വാഹന ട്രാഫിക്കും ദൈനംദിന മൊബിലിറ്റിയും മെച്ചപ്പെടുത്താന്‍ ശ്രമിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ആര്‍.ടി.എയ്ക്ക് വേണ്ടി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സി സി.ഇ.ഒ അഹമ്മദ് ഹാഷിം ബഹ്‌റൂസിയാന്‍, യാംഗോ ഗ്രൂപ് റീജിയണല്‍ ഹെഡ് ഇസ്‌ലാം അബ്ദുല്‍ കരീം, അര്‍ബന്‍ എക്‌സ്പ്രസ് ട്രാന്‍സ്‌പോര്‍ട്ട് സ്ഥാപകനും സി.ഇ.ഒയുമായ ഡോ. മുഹമ്മദ് അല്‍ ഹാഷിമി എന്നിവരാണ് ധാരണാ പാത്രത്തില്‍ ഒപ്പുവച്ചത്.
സ്‌കൂള്‍ മേഖലകളിലെ ഗതാഗത പ്രവാഹത്തെ നേരിട്ട് ബാധിച്ച, സ്‌കൂളുകളിലേക്കും തിരിച്ചും വിദ്യാര്‍ഥികളെ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തില്‍ ഗണ്യമായുണ്ടായ വര്‍ധന അധികൃതര്‍ ശ്രദ്ധിച്ചുവെന്നും, ഈ സംരംഭത്തിലൂടെ ഗതാഗതം മെച്ചപ്പെടുത്താനും കൂടുതല്‍ കാര്യക്ഷമമായ ദൈനംദിന മൊബിലിറ്റി അനുഭവം നല്‍കാനും സഹായിക്കുന്ന, താങ്ങാനാകുന്ന നിരക്കിലുള്ള ഒരു ബദല്‍ സ്‌കൂള്‍ ഗതാഗത പരിഹാരം വാഗ്ദാനം ചെയ്യുകയാണ് ആര്‍.ടി.എ ഇത് വഴി ലക്ഷ്യമിടുന്നതെന്നും ബഹ്‌റൂസിയാന്‍ വ്യക്തമാക്കി.

ട്രിപ് മാനേജ്‌മെന്റ്, വാഹന ട്രാക്കിങ്, പ്രവര്‍ത്തന നിരീക്ഷണം എന്നിവയ്ക്കായി 'സ്മാര്‍ട്ട് ടെക്‌നിക്കല്‍ സൊല്യൂഷന്‍സ്' ഈ സംരംഭത്തില്‍ ഉള്‍പ്പെടുത്തുന്നതാണ്. നിശ്ചിത മേഖലകള്‍ക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന ഒന്നിലധികം സ്‌കൂളുകള്‍ക്ക് സേവനം നല്‍കുന്ന ഷെയറിങ് ബസുകളുടെ പ്രവര്‍ത്തനം ഈ സംരംഭത്തില്‍ ഉള്‍പ്പെടുന്നുവെന്നും ബഹ്‌റൂസിയാന്‍ വിശദീകരിച്ചു.
''പൂളിംഗ്, മികച്ച വാഹന ഉപയോഗത്തെ പിന്തുണയ്ക്കല്‍, തിരക്കേറിയ സമയങ്ങളിലെ ഗതാഗതക്കുരുകഴിക്കല്‍, വിദ്യാര്‍ഥി ഗതാഗത സേവനങ്ങളില്‍ സുരക്ഷയും ഗുണനിലവാരവും ഉയര്‍ത്തല്‍ എന്നീ തത്ത്വങ്ങളെ അടിസ്ഥാനമാക്കി നൂതന സ്‌കൂള്‍ ഗതാഗത മാതൃകകള്‍ പര്യവേക്ഷണം ചെയ്യുക എന്നതാണ് ഈ സംരംഭം കൊണ്ടുദ്ദേശിക്കുന്നത്'' ബഹ്‌റൂസിയാന്‍ കൂട്ടിച്ചേര്‍ത്തു.

സ്‌കൂള്‍ മേഖലകളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനായി ആര്‍.ടി.എ സമീപ വര്‍ഷങ്ങളില്‍ അവതരിപ്പിച്ച വിശാലമായ ഗതാഗത നടപടികളെ അടിസ്ഥാനമാക്കിയാണ് ഈ പരീക്ഷണ പദ്ധതി. 2024ല്‍ സ്‌കൂള്‍ ഗതാഗതത്തിന്റെ കൂടുതല്‍ ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള നയങ്ങള്‍ വികസിപ്പിക്കുന്നത് ഉള്‍പ്പെടുന്ന ഒരു ഗതാഗത പദ്ധതി ദുബൈ അംഗീകരിച്ചിരുന്നു. സ്‌കൂളുകള്‍ക്ക് ചുറ്റുമുള്ള ഗതാഗതം 13 ശതമാനം മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്ന നീക്കമാണിത്. പ്രസ്തുത വര്‍ഷം റോഡ് വീതി കൂട്ടല്‍, മെച്ചപ്പെട്ട എന്‍ട്രിഎക്‌സിറ്റ് പോയിന്റുകള്‍, അധിക പാര്‍ക്കിംഗ്, ഗതാഗത വഴിതിരിച്ചു വിടലുകള്‍ എന്നിവയുള്‍പ്പെടെ 37ലധികം സ്‌കൂളുകള്‍ ഉള്‍ക്കൊള്ളുന്ന എട്ട് സ്‌കൂള്‍ ഗതാഗത മെച്ചപ്പെടുത്തല്‍ പദ്ധതികളും ആര്‍.ടി.എ പൂര്‍ത്തിയാക്കി. ഇത് സ്‌കൂള്‍ പ്രദേശങ്ങള്‍ക്ക് ചുറ്റുമുള്ള തിരക്കേറിയ സമയത്തെ ഗതാഗതത്തില്‍ 20 ശതമാനം പുരോഗതിക്ക് കാരണമായി.

തിരക്ക് കുറയ്ക്കുക, ബസ് ഉപയോഗം മെച്ചപ്പെടുത്തുക, വിദ്യാര്‍ഥികളുടെ ദൈനംദിന യാത്രാനുഭവം വര്‍ധിപ്പിക്കുക എന്നിവയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നതെന്ന് ഡോ. മുഹമ്മദ് അല്‍ ഹാഷിമി പറഞ്ഞു.
നഗരങ്ങള്‍ക്ക് ഏറ്റവും സങ്കീര്‍ണമായ ദൈനംദിന മൊബിലിറ്റി വെല്ലുവിളികളില്‍ ഒന്നായി സ്‌കൂള്‍ ഗതാഗതം തുടരുന്നുവെന്ന് ഇസ്!ലാം അബ്ദുല്‍ കരീം പറഞ്ഞു. ആര്‍.ടി.എയുമായുള്ള ഈ പരീക്ഷണ പദ്ധതിയിലൂടെ, സമാന റൂട്ടുകളില്‍ സഞ്ചരിക്കുന്ന വിദ്യാര്‍ഥികളെ ഏകോപിപ്പിക്കുന്ന റൂട്ടുകളിലും ഷെഡ്യൂളുകളിലും പ്രവര്‍ത്തിക്കുന്ന ഷെയറിങ് ബസുകളിലേക്ക് ഗ്രൂപ് ചെയ്യുന്ന ഒരു ഡാറ്റാധിഷ്ഠിത സ്‌കൂള്‍ ഗതാഗത പൂളിംഗ് മോഡല്‍ തങ്ങള്‍ അവതരിപ്പിക്കുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു.

Dubai’s Roads and Transport Authority (RTA) will pilot a school transport pooling initiative in the first quarter of 2026, aiming to reduce traffic congestion around school zones and offer an alternative to private car drop-offs. The initiative will be implemented in collaboration with Yango Group and Urban Express Transport following the signing of two memoranda of understanding.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുന്നണിമാറ്റ നീക്കം: റോഷി വിഭാഗത്തെ ഒപ്പം നിർത്താൻ സി.പി.എം

Kerala
  •  3 hours ago
No Image

'എന്നെ വിളിക്കാത്തിടത്ത് ഞാൻ പോകണോ'; ഐഷാ പോറ്റി കോൺഗ്രസിലെത്തിയത് അവഗണനയിൽ മനംമടുത്ത്

Kerala
  •  3 hours ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്; കൂടുതൽ സീറ്റ് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ജേക്കബ് വിഭാഗം

Kerala
  •  3 hours ago
No Image

അരങ്ങുണരുന്നു; ഇനി ഹൈ വൈബ്; 64ാമത് കേരള സ്‌കൂൾ കലോത്സവത്തിന് ഇന്ന് തുടക്കം

Kerala
  •  3 hours ago
No Image

​ഗതാ​ഗത നിയമലംഘനം; കടുപ്പിച്ച് മോട്ടോർവാഹന വകുപ്പ്; പിഴയടച്ചില്ലെങ്കിൽ ലൈസൻസ് സസ്പെൻഡ് ചെയ്യും

Kerala
  •  4 hours ago
No Image

ലൈംഗിക പീഡനക്കേസ്; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തെളിവെടുപ്പിനായി തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ചു

Kerala
  •  4 hours ago
No Image

പാറശ്ശാലയിൽ യുവാവ് വെട്ടേറ്റ് മരിച്ചു; പ്രതിക്കായി തെരച്ചിൽ

Kerala
  •  11 hours ago
No Image

പൂജാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  11 hours ago
No Image

വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ അപകടം: കസാഖ്സ്ഥാനിൽ ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം; രണ്ടുപേർക്ക് പരുക്ക്

International
  •  12 hours ago
No Image

ട്യൂഷൻ തിരക്കിൽ ശ്വാസംമുട്ടി വിദ്യാർത്ഥികൾ; യുഎഇയിൽ 'ഷാഡോ എഡ്യൂക്കേഷൻ' മാനസികാരോഗ്യത്തിന് ഭീഷണിയാകുന്നതായി മുന്നറിയിപ്പ്

uae
  •  12 hours ago