റഫാല്‍ ഇനി ഇന്ത്യയിലും നിര്‍മിക്കും; 3.25 ലക്ഷം കോടിയുടെ കരാര്‍ അടുത്ത മാസം
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ കൂടി വാങ്ങാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ അടുത്ത മാസത്തെ ഇന്ത്യ സന്ദര്‍ശന വേളയില്‍ ഇതുസംബന്ധിച്ച ചരിത്രപരമായ കരാര്‍ ഒപ്പിടും. 3.25 ലക്ഷം കോടി രൂപയുടേതാണ് ഈ മെഗാ പദ്ധതി.
ഇട നിലക്കാരില്ലാതെ നേരിട്ടുള്ള കരാറിലൂടെ എത്തുന്ന ഈ വിമാനങ്ങളില്‍ 80 ശതമാനവും ഇന്ത്യയില്‍ വച്ച് തന്നെയാകും നിര്‍മ്മിക്കുക എന്ന പ്രത്യേകതയുമുണ്ട്. പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫെന്‍സ് പ്രൊക്യുയര്‍മെന്റ് ബോര്‍ഡ് ശുപാര്‍ശയ്ക്ക് അംഗീകാരം നല്‍കി കഴിഞ്ഞു. 2030ഓടെ ആദ്യ ഘട്ടത്തിലെ 18 വിമാനങ്ങള്‍ ഇന്ത്യയിലെത്തും.
India is preparing to sign a ₹3.25 lakh crore deal with France next month to procure 114 Rafale fighter jets, with 80% of the aircraft to be manufactured in India and the first batch arriving by 2030.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."