തിരുവല്ലയില്‍ നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചു; പൊലിസ് അന്വേഷണം ആരംഭിച്ചു
തിരുവല്ല: പത്തനംതിട്ട തിരുവല്ലയ്ക്ക് സമീപം കുറ്റൂരില്‍ നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കുറ്റൂര്‍ മനക്കച്ചിറ റോഡില്‍ റെയില്‍വേ അടിപ്പാതയ്ക്ക് സമീപമുള്ള തട്ടുകടയിലാണ് ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ കുഞ്ഞിനെ കണ്ടെത്തിയത്.
കടയുടമയായ ജയരാജന്‍ കട തുറക്കാനെത്തിയപ്പോഴാണ് കുട്ടിയെ കണ്ടത്. കട തുറക്കാനായി ലൈറ്റിട്ടപ്പോഴാണ് കുഞ്ഞിന്റെ കരച്ചില്‍ കേട്ടതെന്ന് കടയുടമ ജയരാജന്‍ പറഞ്ഞു. ഉടന്‍ തന്നെ കൊച്ചുമകനെ വിവരമറിയിക്കുകയും തുടര്‍ന്ന് പൊലിസില്‍ വിവരം കൈമാറുകയുമായിരുന്നു. തട്ടുകടയുടെ വാതില്‍ക്കല്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്ന കുഞ്ഞ് തണുത്തു വിറയ്ക്കുന്നുണ്ടായിരുന്നുവെന്നും ഉടന്‍ തന്നെ തുണി ഉപയോഗിച്ച് പുതപ്പിച്ചതായും ജയരാജന്റെ ഭാര്യ ഇന്ദു മാധ്യമങ്ങളോട് പറഞ്ഞു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തിരുവല്ല പൊലിസ് ഉടന്‍ തന്നെ ആംബുലന്‍സ് വിളിച്ചുവരുത്തി കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രാഥമിക അന്വേഷണം നടക്കുന്നത്.
A newborn baby was found abandoned early morning at a roadside shop near a railway underpass in Kuttoor, Thiruvalla, and was rescued by locals, shifted to Thiruvalla Taluk Hospital in stable condition, with police launching an investigation using nearby CCTV footage.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."