അബുദബിയുടെ മുഖച്ഛായ മാറും; മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ പുതിയ റെയിൽവേ സ്റ്റേഷന്റെ ദൃശ്യങ്ങൾ പുറത്ത്
അബുദബി: യുഎഇയുടെ ദേശീയ പാസഞ്ചർ റെയിൽ ശൃംഖലയിലെ നിർണ്ണായക കേന്ദ്രമായ മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ അബുദബി സ്റ്റേഷന്റെ ആദ്യ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇത്തിഹാദ് റെയിൽ. ആധുനികതയും പാരമ്പര്യവും സമന്വയിക്കുന്ന ഈ അത്ഭുത നിർമ്മിതിയുടെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. മുസഫയിലെ വ്യവസായ-താമസ മേഖലകൾക്ക് സമീപം, ദൽമ മാളിന് എതിർവശത്തായാണ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.
ഏറെ ആകർഷകമായ പാനലിംഗോട് കൂടിയ പുറംഭാഗമാണ് സ്റ്റേഷന്റെ പ്രധാന സവിശേഷത. യാത്രക്കാർക്ക് സുഗമമായ യാത്ര ഉറപ്പാക്കാൻ സെൻട്രൽ കോൺകോഴ്‌സിൽ കഫേകൾ, റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, അത്യാധുനിക ടിക്കറ്റിംഗ് മെഷീനുകൾ, ഡിജിറ്റൽ ഇൻഫർമേഷൻ ഡിസ്‌പ്ലേകൾ എന്നിവയും ഇവിടെ സജ്ജീകരിക്കും. പ്ലാറ്റ്‌ഫോമുകളിലേക്ക് നേരിട്ടുള്ള ഗ്രൗണ്ട് ആക്‌സസും കാൽനടയാത്രക്കാർക്കായി അണ്ടർപാസുകളും സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്.
A closer look at Abu Dhabi Station in Mohammed Bin Zayed City, selected to serve existing communities and support future growth.
— Etihad Rail (@Etihad_Rail) January 27, 2026
Located near Mussaffah and opposite Dalma Mall, the station was chosen based on demand, accessibility, and proximity to surrounding neighbourhoods,… pic.twitter.com/BFiBRNmh1Z
2026-ഓടെ പ്രവർത്തനക്ഷമമാകുന്ന ഇത്തിഹാദ് റെയിൽ പാസഞ്ചർ ശൃംഖലയിലെ ആദ്യത്തെ പ്രധാന സ്റ്റോപ്പുകളിൽ ഒന്നായിരിക്കും അബുദബി. പദ്ധതി നിലവിൽ വരുന്നതോടെ അബുദബിയിൽ നിന്ന് ദുബൈയിലേക്ക് 57 മിനിറ്റുകൊണ്ടും ഫുജൈറയിലേക്ക് ഒരു മണിക്കൂർ 45 മിനിറ്റുകൊണ്ടും എത്താം. ട്രെയിൻ ഇറങ്ങുന്ന യാത്രക്കാർക്ക് തുടർയാത്ര എളുപ്പമാക്കാൻ ഫീഡർ ബസുകളും ടാക്സി സേവനങ്ങളും സ്റ്റേഷനുമായി ബന്ധിപ്പിക്കും.
യുഎഇയിലെ ഏഴ് എമിറേറ്റുകളിലായി 11 നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഇത്തിഹാദ് റെയിൽ പദ്ധതി. ആദ്യ ഘട്ടത്തിൽ അബുദബി, ദുബൈയിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ്, ഫുജൈറയിലെ അൽ ഹിലാൽ ഏരിയ എന്നിവയെയാണ് റെയിൽവേ ബന്ധിപ്പിക്കുന്നത്. റോഡ് ഗതാഗതത്തിന് മികച്ചൊരു ബദലായി മാറുന്ന ഈ പദ്ധതി രാജ്യത്തെ യാത്രാ സൗകര്യങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരും.
new visuals of the upcoming railway station in mohammed bin zayed city suggest a major transformation in abu dhabi’s urban landscape, boosting connectivity and infrastructure.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."