HOME
DETAILS
MAL
വ്യാജചാരായ നിര്‍മാണവും വില്പനയും; വിവിധ സ്ഥലങ്ങളില്‍ എക്സൈസ് റെയ്ഡ്
backup
September 10 2016 | 21:09 PM
എടക്കര: ഓണാഘോഷത്തോടനുബന്ധിച്ചു വ്യാജചാരായ നിര്‍മാണവും വില്പനയും തടയുന്നതിന്റെ ഭാഗമായി എക്സൈസ് സംഘം സംസ്ഥാന അതിര്‍ത്തി മേഖലയിലും വിവിധ ആദിവാസി കോളനികളിലും പരിശോധന നടത്തി.
ചേമ്പ്ര, ഭൂദാനം, കവളപ്പാറ, വെള്ളിമാട്, തുടി മുട്ടി തുടങ്ങിയ കോളനികളിലാണു പരിശോധന നടത്തിയത്. നാടുകാണി അതിര്‍ത്തി മേഖലയില്‍ തമിഴ്നാടു പൊലിസും സംയുക്തമായിട്ടായിരുന്നു പരിശോധന. ജോയിന്റ് എക്സൈസ് കമ്മീഷണര്‍ മുരളീധരന്, അസി.എക്സൈസ് കമ്മീഷണര്‍ ബാലകൃഷ്ണന്, പി. അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."