HOME
DETAILS

മുംബൈ പൊലിസെന്ന വ്യാജേന തട്ടിപ്പ് ശ്രമം: തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ വെർച്വൽ അറസ്റ്റ് ഭീഷണി; കേസെടുത്ത് പൊലിസ്

  
Web Desk
January 28, 2026 | 6:30 PM

virtual arrest threat against thiruvanchoor radhakrishnan former home minister files complaint with dgp

തിരുവനന്തപുരം: മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെ വെർച്വൽ അറസ്റ്റ് ഭീഷണിപ്പെടുത്തി തട്ടിപ്പിന് ശ്രമം. മുംബൈ പൊലിസാണെന്ന് വ്യാജേനയാണ് തട്ടിപ്പ് സംഘം അദ്ദേഹത്തെ സമീപിച്ചത്. സംഭവത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ സംസ്ഥാന പൊലിസ് മേധാവിക്ക് (DGP) പരാതി നൽകി. സംഭവത്തിൽ സൈബർ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വാട്‌സ്ആപ്പ് വഴിയാണ് മുംബൈ പൊലിസാണെന്ന് പരിചയപ്പെടുത്തി സംഘം തിരുവഞ്ചൂരിനെ ബന്ധപ്പെട്ടത്. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ആധാർ കാർഡ് ഉപയോഗിച്ച് വലിയ രീതിയിലുള്ള സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെന്നും ഇതിൽ മുംബൈ പൊലിസ് കേസെടുത്തിട്ടുണ്ടെന്നുമാണ് ഇവർ അറിയിച്ചത്. കേസിന്റെ ഭാഗമായി വെർച്വൽ അറസ്റ്റ് രേഖപ്പെടുത്തുമെന്നും മറ്റു നിയമനടപടികൾ നേരിടേണ്ടി വരുമെന്നും പറഞ്ഞായിരുന്നു ഭീഷണി.

സംഭവത്തിൽ സംശയം തോന്നിയ തിരുവഞ്ചൂർ ഉടൻ തന്നെ പൊലിസിൽ പരാതിപ്പെടുകയായിരുന്നു. ഉന്നതരായ വ്യക്തികളെ പോലും ലക്ഷ്യമിട്ട് സൈബർ തട്ടിപ്പ് സംഘങ്ങൾ വലവിരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ സംഭവം.

ശ്രദ്ധിക്കുക: ഔദ്യോഗിക ഏജൻസികളോ പൊലിസോ ഒരിക്കലും വീഡിയോ കോളിലൂടെയോ വാട്‌സ്ആപ്പിലൂടെയോ ഒരാളെ അറസ്റ്റ് ചെയ്യുകയോ പണം ആവശ്യപ്പെടുകയോ ചെയ്യില്ല. ഇത്തരം കോളുകൾ ലഭിച്ചാൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ സൈബർ പൊലിസിനെ വിവരമറിയിക്കുക.

 

 

 

Former Kerala Home Minister and senior Congress leader Thiruvanchoor Radhakrishnan was recently targeted by a cyber fraud syndicate attempting a "virtual arrest" scam. The fraudsters contacted the MLA via WhatsApp, posing as Mumbai Police officers.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ അംഗീകാരം: റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ ടാബ്ലോയ്ക്ക് മൂന്നാം സ്ഥാനം

National
  •  3 hours ago
No Image

വിജിലൻസിനെ കണ്ടപ്പോൾ കൈക്കൂലിപ്പണം വലിച്ചെറിഞ്ഞ് രക്ഷപ്പെടാൻ ശ്രമം; ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ പിടിയിൽ

Kerala
  •  3 hours ago
No Image

കന്യാസ്ത്രീകള്‍ക്ക് പെന്‍ഷന്‍ അനുവദിക്കുന്നതിന് പ്രത്യേക പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍; നടപടിക്രമങ്ങള്‍ ലളിതമാക്കും; ആനുകൂല്യം ലഭിക്കുക 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക്

Kerala
  •  3 hours ago
No Image

ആർടിഎയുടെ മിന്നൽ പരിഷ്കാരങ്ങൾ വിജയം: ദുബൈയിൽ ഗതാഗതക്കുരുക്ക് കുറയും; യാത്രാസമയത്തിൽ വലിയ കുറവ്

uae
  •  3 hours ago
No Image

അസമില്‍ അഞ്ചുലക്ഷം മുസ്‌ലിങ്ങളുടെ വോട്ട് വെട്ടുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

Kerala
  •  3 hours ago
No Image

അനധികൃതമായി ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചു; ബിജെപിക്ക് 19.97 ലക്ഷം രൂപ പിഴയിട്ട തിരുവനന്തപുരം കോർപ്പറേഷൻ റവന്യു ഓഫീസർക്ക് സ്ഥലംമാറ്റം

Kerala
  •  4 hours ago
No Image

വനിതാ കണ്ടക്ടർമാർക്ക് ആർത്തവാവധി നൽകാനാകില്ല: സർവീസുകളെ ഗുരുതരമായി ബാധിക്കും; കെ.എസ്.ആർ.ടി.സി

Kerala
  •  4 hours ago
No Image

ചേര്‍ത്തുപിടിച്ച് കേരളം; മുണ്ടക്കൈ ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതി തള്ളും; 18 കോടി 75 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് വകയിരുത്തും 

Kerala
  •  4 hours ago
No Image

എയർപോർട്ടിൽ പോകണ്ട, ചെക്ക്-ഇൻ ചെയ്യാൻ നഗരത്തിൽ പ്രത്യേക കേന്ദ്രങ്ങൾ; യാത്രക്കാർക്ക് വമ്പൻ സൗകര്യവുമായി ദുബൈ

uae
  •  5 hours ago
No Image

കന്നട മീഡിയം സ്കൂളുകളിൽ മലയാളം അടിച്ചേൽപ്പിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് കേരളം; സിദ്ധരാമയ്യക്ക് കത്തയച്ച് മുഖ്യമന്ത്രി 

Kerala
  •  5 hours ago