HOME
DETAILS

കന്നട മീഡിയം സ്കൂളുകളിൽ മലയാളം അടിച്ചേൽപ്പിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് കേരളം; സിദ്ധരാമയ്യക്ക് കത്തയച്ച് മുഖ്യമന്ത്രി 

  
January 28, 2026 | 3:38 PM

kerala cm pinarayi vijayan responds to concerns raised by karnataka government

തിരുവനന്തപുരം: കേരളത്തിലെ സ്കൂളുകളിൽ മലയാളം ഒന്നാം ഭാഷയാക്കാനുള്ള തീരുമാനത്തിനെതിരെ കർണാടക സർക്കാർ ഉയർത്തിയ ആശങ്കകളിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭാഷാ ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള നിയമമല്ല നടപ്പിലാക്കുന്നതെന്നും, കർണാടകയുടെ ആശങ്കകൾ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അയച്ച മറുപടി കത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 

​സംസ്ഥാനത്തെ സ്കൂളുകളിൽ മലയാളം ഒന്നാം ഭാഷയാക്കാനുള്ള തീരുമാനം കന്നഡ മീഡിയം സ്കൂളുകളിൽ മലയാളം അടിച്ചേൽപ്പിക്കുന്നതിന് സമാനമാണെന്നായിരുന്നു കർണാടക സർക്കാരിന്റെ ആരോപണം. എന്നാൽ മലയാളം ഒന്നാം ഭാഷയാക്കുമെന്ന് നിയമത്തിൽ പറയുന്നുണ്ടെങ്കിലും, മാതൃഭാഷ മലയാളമല്ലാത്ത കുട്ടികൾക്ക് ആ ഭാഷയോടൊപ്പം മലയാളം പഠിക്കാനുള്ള അവസരമാണ് നൽകുന്നതാണ് നിയമത്തിലെ വ്യവസ്ഥയെന്ന് മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി. ദേശീയ പാഠ്യപദ്ധതി പ്രകാരം വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കാമെന്നും, ഇതര സംസ്ഥാനങ്ങളിൽ നിന്നോ വിദേശങ്ങളിൽ നിന്നോ എത്തുന്നവർക്ക് പത്താം ക്ലാസിലും ഹയർ സെക്കൻഡറി തലത്തിലും മലയാളം പരീക്ഷ നിർബന്ധമല്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

​ഭാഷാ ന്യൂനപക്ഷങ്ങൾക്ക് സർക്കാർ ഓഫിസുകളുമായുള്ള കത്തിടപാടുകൾക്ക് തമിഴ്, കന്നഡ ഭാഷകൾ ഉപയോഗിക്കാൻ അനുവാദമുണ്ട്. ഇത്തരം കത്തുകൾക്ക് അതത് ഭാഷകളിൽ തന്നെ മറുപടി നൽകാൻ നിയമം വ്യവസ്ഥ ചെയ്യുന്നു. മാതൃഭാഷയോടുള്ള സ്നേഹം മറ്റ് ഭാഷകളെ പ്രോത്സാഹിപ്പിക്കുന്നതിന് തടസമല്ല. കേരളവും കർണാടകയും തമ്മിലുള്ള സാംസ്കാരിക ബന്ധവും സഹകരണ ഫെഡറലിസവും ഉയർത്തിപ്പിടിച്ചാണ് പ്രസ്തുത നിയമനിർമ്മാണം നടത്തിയത്. ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാനുള്ള നിയമസഭയുടെ കടമയാണ് കേരള സർക്കാർ നിർവഹിക്കുന്നതെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി.

kerala cm pinarayi vijayan responds to concerns raised by karnataka government over decision to make malayalam the first language in kerala schools.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാർ വാങ്ങാൻ പ്ലാനുണ്ടോ? ഫെബ്രുവരി 1 വരെ കാത്തിരിക്കൂ

auto-mobile
  •  2 hours ago
No Image

ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ സ്വദേശീയ ഭക്ഷണവും ഉല്‍പ്പന്നങ്ങളും ഉറപ്പാക്കണമെന്ന് എംപിമാര്‍

bahrain
  •  2 hours ago
No Image

ഷാർജയിൽ പട്ടാപ്പകൽ കാർ മോഷണം: വാഹനത്തിന് പിന്നാലെ പാഞ്ഞ് ഉടമ; ഒടുവിൽ കള്ളന് കിട്ടിയത് എട്ടിന്റെ പണി

uae
  •  2 hours ago
No Image

ബഹ്‌റൈനില്‍ ബാപ്‌കോ എനര്‍ജീസ് ഗോള്ഫ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു

bahrain
  •  3 hours ago
No Image

ട്രാക്കിൽ തൊടാതെ പറക്കും ട്രെയിൻ; ഇത്തിഹാദ് റെയിലിന്റെ മാഗ്ലെവ് പരീക്ഷണം വിജയകരം

uae
  •  3 hours ago
No Image

ഇരുരാജ്യങ്ങള്‍ക്കിടയിലെ ബന്ധങ്ങള്‍ മെച്ചപ്പെടുത്തല്‍ ലക്ഷ്യമിട്ട് റഷ്യന്‍ സംഘം ഒമാനില്‍; റോയല്‍ ഓഫീസ് മന്ത്രി സ്വീകരിച്ചു

oman
  •  3 hours ago
No Image

സഭയിലെ ദൃശ്യങ്ങൾ നൽകില്ലെന്ന് ഷംസീർ; പരസ്യമായി വെല്ലുവിളിക്കുന്നത് ഉചിതമല്ലെന്ന് ഗവർണർ ; സ്പീക്കർക്കെതിരെ രാജ്ഭവൻ

Kerala
  •  3 hours ago
No Image

മാധ്യമ സ്ഥാപനങ്ങള്‍ക്കുളള ലൈസന്‍സിംഗ് അവസാന തീയതി വീണ്ടും ഓര്‍മ്മപ്പെടുത്തി; ഒമാന്‍ മാധ്യമ മന്ത്രാലയം

oman
  •  4 hours ago
No Image

ഉത്തരേന്ത്യന്‍ യുവാക്കള്‍ ജോലി തേടി തമിഴ്‌നാട്ടിലേക്ക് വരുന്നു; ഹിന്ദി പഠിച്ചാല്‍ ജോലി കിട്ടുമെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം തട്ടിപ്പെന്ന് തോല്‍ തിരുമാളവന്‍

National
  •  4 hours ago
No Image

അജിത് പവാറിന്റെ മരണം: സുപ്രിം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് കോൺഗ്രസ്; ദുരൂഹതയെന്ന് മമത ബാനർജി 

National
  •  4 hours ago