HOME
DETAILS

ഇന്ന് ശിഹാബ് തങ്ങളുടെ ഉറൂസ് ദിനം; ശതാബ്ദി സമ്മേളനം വസന്തം സമ്മാനിച്ച മൂന്ന് സയ്യിദുമാരുടെ ഓർമകാലം

  
ഇസ്മാഈൽ അരിമ്പ്ര
January 29, 2026 | 2:02 AM

today is the urus day of shihab thangal

മലപ്പുറം: കാലചക്രം കറങ്ങിയ പതിനേഴ് വർഷത്തെ ഓർമകൾ ജ്വലിച്ചുനിൽക്കുകയാണിന്ന്. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ വിടവാങ്ങിയ ദിനം. ഹിജ്‌റ കലണ്ടറിലെ ശഅബാൻ പത്തിനാണ് തങ്ങൾ കൺമറഞ്ഞുപോയത്. ശഅബാനിലെ രണ്ടാം ദിനത്തിലായിരുന്നു സയ്യിദ് ഹൈദരലി തങ്ങളുടെ വഫാത്ത് ദിനം. ഇതേ മാസത്തിലെ 17നാണ് സമസ്ത സ്ഥാപകപ്രസിഡന്റ് വരക്കൽ മുല്ലക്കോയ തങ്ങളുടെ ആണ്ട് ദിനം.
ഇന്ത്യയിലെ മുസ്‌ലിം സാമുദായിക പുരോഗതിയുടെ നേതൃശോഭയായി ജ്വലിച്ച മൂന്ന് സയ്യിദുമാരുടെ ഓർമകാലത്താണ് സമസ്ത നൂറാം വാർഷിക സമ്മേളനത്തിന് കൊടിയുയരുന്നതെന്നതും ചരിത്രത്തിലെ നിയോഗമാണ്. നാടുനീളെ നടന്നുവരുന്ന ശതാബ്ദി ആഘോഷ പ്രചാരണത്തിൽ ഇവരുടെ സ്മരണകൾ ജ്വലിക്കും.കുണിയയിലെ സമ്മേളന പന്തലിൽ വിശ്വാസിസമൂഹം വഴികാട്ടികളായ സയ്യിദുമാരുടെ സ്മരണയിലലിയും.

പാവപ്പെട്ടവരുടെ ആശ്വാസഹസ്തമായിരുന്നു ശിഹാബ് തങ്ങൾ. പാണക്കാട്ടെ കൊടപ്പനക്കലിൽ തങ്ങളുള്ള കാലത്തെ വർഷങ്ങൾ കടന്നുപോയാലും മലയാളിയുടെ ഓർമകൾ മറക്കുന്നില്ല. സ്‌നേഹക്കുളിരായി, ആശ്വാസവചസായി,സാന്ത്വന സ്പർശമായി ശിഹാബ് തങ്ങൾ ചേർത്തുവെച്ചു എല്ലാവരേയും.രാവേറെ ചെന്നും കൊടപ്പനക്കലിൽ പൂക്കോയ തങ്ങളിരുന്ന വലിയ കസേരയിൽ തങ്ങൾ സുസ്‌മേരവദനായി സാന്ത്വനം നൽകി. അടയ്ക്കാത്ത പൂമുഖത്ത് പരിഹാരങ്ങളുടെ വാതിൽ തുറന്നുവെച്ചു തങ്ങൾ.

മൗനം കൊണ്ടും സൗമ്യമായ പുഞ്ചിരിയിലും ശിഹാബ് തങ്ങൾ സംവദിച്ചു. ആത്മീയതയുടെ അന്തസത്തയെ പകർന്നു നൽകിയ തങ്ങൾ സമസ്തയുടെ നേതൃസൗഭാഗ്യമായി നിലകൊണ്ടു. ആത്മീയതയുടെ പൊരുളുകളിൽ പൊതുപ്രവർത്തനങ്ങളുടെ അന്തസത്ത പകർന്നു നൽകിയ തങ്ങൾ പള്ളികൾ, മതസ്ഥാപനങ്ങൾ, സമസ്തയുടെ പ്രബോധന രംഗം, മുസ്‌ലിം ലീഗ് രാഷ്ട്രീയം, ന്യൂനപക്ഷ പുരോഗതിക്കായുള്ള യത്‌നങ്ങൾ, മാനവിക സൗഹൃദം, കേരളത്തിന്റെ മൈത്രീചരിത്രം, പാവപ്പെട്ടവരുടെ പുരോഗതി തുടങ്ങി ജീവിതം സന്ദേശമാക്കിയ കാര്യങ്ങൾ കരുതിവെച്ചു.
തങ്ങൾ വിടപറയുന്നതിന് മുന്നേ അനുജൻ സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ വിടപറഞ്ഞിരുന്നു. കഴിഞ്ഞമാസത്തിലായിരുന്നു തങ്ങളുടെ ആണ്ട് ദിനം. ശിഹാബ് തങ്ങൾ കൺമറയുമ്പോൾ താവഴിയുടെ തുടർച്ചയായിരുന്നു സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ. ഇതുപോലെയൊരു ശഅബാനിലാണ് ഹൈദരലി തങ്ങളും വിടപറഞ്ഞത്.

പോയ നൂറ്റാണ്ടുകാലത്ത് കോഴിക്കോട് വരക്കലിൽ ആസ്ഥാനമായി കേരളത്തിലെ മുസ്‌ലിംകളുടെ ആശ്വാസ കേന്ദ്രമായിരുന്നു സയ്യിദ് അബ്ദുറഹ്മാൻ ബാഅലവി മുല്ലക്കോയ തങ്ങൾ. സമസ്തയുടെ രൂപീകരണവും ലക്ഷ്യത്തെ സമൂഹത്തിൽ എത്തിക്കുന്നതിൽ വലിയപങ്കും തങ്ങൾ വഹിച്ചു.1926ൽ സമസ്ത സ്ഥാപിതമാവുമ്പോൾ സ്ഥാപക പ്രസിഡന്റായി. 1932ലായിരുന്നു തങ്ങൾ വിടപറഞ്ഞത്. അതുവരേയും പ്രസിഡന്റ് പദവിയിൽ തുടർന്നു. 92ാം വയസിലായിരുന്നു അദ്ദേഹം വിടപറഞ്ഞത്.

ഇസ്‌ലാമിക പ്രബോധനാർഥം കടൽകടന്നെത്തിയ തലമുറയിലെ മുല്ലക്കോയ തങ്ങൾ കേരളാ മുസ് ലിംകളുടെ മതപരമായ വിശ്വാസ,ആചാര,അനുഷ്ഠാന രീതികളെ പകർന്നുനൽകാൻ പണ്ഡിതരുടെ കൂട്ടായ്മയക്ക് മുന്നിട്ടിറങ്ങുകയായിരുന്നു.ബഹുഭാഷാ പണ്ഡിതനായിരുന്ന മുല്ലക്കോയ തങ്ങളിൽ നിന്നാണ് കേരള മുസ്‌ലിംകളുടെ അവസ്ഥാവിശേഷങ്ങൾ മലബാർ മാന്വൽ രചയിതാവ് വില്യം ലോഗൻ മനസിലാക്കിയത്. അറബി, ഉറുദു, പേർഷ്യൻ, ഇംഗ്ലീഷ് ഭാഷകളിൽ അവഗാഹം നേടിയിരുന്നു.

കണ്ണൂർ അറക്കൽ രാജവംശംത്തിന്റെ മതപരമായ ചടങ്ങുകളുടെ നേതൃത്വം തങ്ങളായിരുന്നു. രാജ്യത്തിനു പുറത്തുള്ള രാജാക്കൻമാരുമായി വിവിധ ഭാഷകളിൽ ആശയവിനിമയത്തിനും രാജവശത്തിനു കീഴിലുള്ള മഹല്ലുകളുടെ നേതൃത്വവും തങ്ങളേയായിരുന്നു അറക്കൽ രാജവംശം ഏൽപ്പിച്ചിരുന്നത്. ഇസ്‌ലാമിക പാരമ്പര്യത്തിന്റെ തനിമ കാത്തൂസൂക്ഷിക്കുകയും പുത്തനാശയത്തെ പ്രതിരോധിക്കുകയും ചെയ്ത് സമസ്തയുടെ സ്ഥാപനത്തിലൂടെ വരക്കലിൽ നിന്ന് കേരളാ മുസ്‌ലിംകളുടെ പാരമ്പര്യ പ്രബോധന രീതിയുടെ തുടർച്ചയൊരുക്കിയതാണ് സമസ്തയെന്ന പണ്ഡിത സംഘടന. കാസർകോട് കുണിയയിൽ വരക്കൽ മുല്ലക്കോയ തങ്ങൾ നഗരിയൊരുങ്ങുന്നത് തങ്ങളുടെ ആണ്ട്ദിനത്തിൽകൂടിയാണ്.ഒപ്പം സമസ്തയെന്ന പ്രസ്ഥാനത്തിന് കർമരംഗത്ത് ആത്മീയ പിൻബലമേകിയ ശിഹാബ് തങ്ങളുടേയും ഹൈദരലി തങ്ങളുടേയും സ്മരണകാലവും.

today is the urus day of shihab thangal; the centenary conference is a time of remembrance for three sayyids

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമസ്ത നൂറാം വാർഷികം; ഗ്ലോബല്‍ എക്‌സ്‌പോ- നാളെ മുതൽ

samastha-centenary
  •  2 hours ago
No Image

സമസ്ത ശതാബ്ദി: കുണിയ കാത്തിരിക്കുന്നു, മഹാകൂടിച്ചേരലിന്

organization
  •  2 hours ago
No Image

ജനപ്രിയമാകാൻ പ്രീബജറ്റ് തന്ത്രം; അതിവേഗ റെയിൽ, വയനാടിന് കരുതൽ

Kerala
  •  2 hours ago
No Image

പെട്ടിയില്‍ സസ്‌പെന്‍സ്! രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന് സഭയില്‍ 

Kerala
  •  3 hours ago
No Image

മുംബൈ പൊലിസെന്ന വ്യാജേന തട്ടിപ്പ് ശ്രമം: തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ വെർച്വൽ അറസ്റ്റ് ഭീഷണി; കേസെടുത്ത് പൊലിസ്

Kerala
  •  10 hours ago
No Image

ദേശീയ അംഗീകാരം: റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ ടാബ്ലോയ്ക്ക് മൂന്നാം സ്ഥാനം

National
  •  10 hours ago
No Image

വിജിലൻസിനെ കണ്ടപ്പോൾ കൈക്കൂലിപ്പണം വലിച്ചെറിഞ്ഞ് രക്ഷപ്പെടാൻ ശ്രമം; ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ പിടിയിൽ

Kerala
  •  11 hours ago
No Image

കന്യാസ്ത്രീകള്‍ക്ക് പെന്‍ഷന്‍ അനുവദിക്കുന്നതിന് പ്രത്യേക പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍; നടപടിക്രമങ്ങള്‍ ലളിതമാക്കും; ആനുകൂല്യം ലഭിക്കുക 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക്

Kerala
  •  11 hours ago
No Image

ആർടിഎയുടെ മിന്നൽ പരിഷ്കാരങ്ങൾ വിജയം: ദുബൈയിൽ ഗതാഗതക്കുരുക്ക് കുറയും; യാത്രാസമയത്തിൽ വലിയ കുറവ്

uae
  •  11 hours ago
No Image

അസമില്‍ അഞ്ചുലക്ഷം മുസ്‌ലിങ്ങളുടെ വോട്ട് വെട്ടുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

Kerala
  •  11 hours ago