HOME
DETAILS
MAL
എസ്.എഫ്.ഐ നിലപാട് ധിക്കാരപരം: എം.സി ഖമറുദ്ദീന്
backup
September 10 2016 | 22:09 PM
കാസര്‍കോട്: തൃക്കരിപ്പൂര്‍ പോളിടെക്നിക്കില്‍ എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്കു വഴി നടക്കാന്‍ പറ്റാത്ത വിധം എസ്.എഫ്.ഐ സംഘടനാ സ്വാതന്ത്യം നിഷേധിക്കുന്ന നടപടി ഗൗരവതരവും ധിക്കാരപരവുമാണെന്ന് മുസ്ലിം ലിഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന് കുറ്റപ്പെടുത്തി. സംഭവത്തിന് അറുതി വരുത്താന്‍ സി.പി.എം നേതൃത്വം ഇടപെടണമെന്നും ഖമറുദ്ദീന് ആവശ്യപ്പെട്ടു. ഈ നെറികേട് സംബന്ധിച്ച് ഭരണകക്ഷി കൂടിയായ സി.പി.എമ്മിന്റെ അഭിപ്രായമറിയാന്‍ താല്പര്യമുണ്ടെന്നും ഖമറുദ്ദീന് കൂട്ടിച്ചേര്‍ത്തു.
ഇന്നു കലക്ടര്‍ വിളിച്ചു ചേര്‍ത്ത സമാധാന കമ്മിറ്റി യോഗത്തില്‍ പ്രശ്നം ഉന്നയിക്കുമെന്നും ഖമറുദ്ദീന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."